സിസ്റ്റർ ലിനിയുടെ വീട്ടിലെ പുതിയ സന്തോഷം കണ്ടോ, ആശംസകൾ നേർന്ന് കേരളക്കര
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മുഖമാണ് സിസ്റ്റർ ലിനിയുടേത്.നിപ്പയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലിനി വിട്ടു പിരിഞ്ഞിട്ട് 4 വർഷം കഴിഞ്ഞിരിക്കുകയാണ്. ആതുരസേവനരംഗത്ത് ഒരിക്കലും മറക്കാനാവാത്ത സേവനമായിരുന്നു ലിനി സിസ്റ്റർ നൽകിയത്.2018 മെയ് 19 നായിരുന്നു നിപ്പ വൈറസ് ബാധിച്ചതിനെ തുടർന്ന് ലിനി മരണത്തിന് കീഴടങ്ങിയത്. ലിനിയുടെ മ,ര,ണ,ശേഷം മക്കളായ റിതുലിനും സിദ്ധാർത്ഥിനും അമ്മയായി സജീഷിൻ്റെ ജീവിതത്തിലേക്ക് പ്രതിഭ എത്തുകയായിരുന്നു. 2022 ഓഗസ്റ്റ് 29 -നായിരുന്നു സജീഷിൻ്റെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.ഇരുവരെയും മലയാളികൾ മനസ്സറിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷമാണ് സജീഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൻ റിതുലിൻ്റെ പത്താം പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഒരായിരം ജന്മദിനാശംസകൾ, റിതുൽ സജീഷ് എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ സജീഷിൻ്റെയും പ്രതിഭയുടെയും ഒപ്പം പിറന്നാൾ കെയ്ക്ക് മുറിക്കുന്നതിൻ്റെ ചിത്രങ്ങൾ സജീഷ് പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷിക്കുന്ന റിതുലിൻ്റെ ചിത്രത്തിന് പിന്നിൽ അമ്മ സിസ്റ്റർ ലിനിയുടെ ചിത്രവും കാണാൻ സാധിക്കുന്നുണ്ട്. പിറന്നാളുകാരന് ലഭിച്ച സമ്മാനങ്ങളും സജീഷ് പങ്കുവെച്ചിട്ടുണ്ട്.
നിരവധി ആളുകളാണ് പത്താം പിറന്നാൾ ആഘോഷിക്കുന്ന റിതുലിന് ആശംസകളുമായി എത്തിയിരിക്കുന്നത്.റിതുലിനെയും സിദ്ധാർത്ഥിനെയും ഒരുപോലെ ചേർത്തുപിടിച്ച് നിൽക്കുന്ന പ്രതിഭയുടെ ചിത്രവും സജീഷ് പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ എന്നും ഈ സന്തോഷം ഉണ്ടാകട്ടെ എന്നും, പ്രാർത്ഥന എന്നും ഉണ്ടാകും എന്നും പോസ്റ്റിനു താഴെ നിരവധി ആളുകൾ ആണ് കമൻ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പിറന്നാൾ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.2018 മെയ് 19 നായിരുന്നു നിപ്പാ വൈറസ് മൂലം സിസ്റ്റർ ലിനി വിടപറഞ്ഞത്.മ,ര,ണ,ത്തിനു മുൻപ് ഭർത്താവ് സജീഷിന് എഴുതിയ കത്ത്
മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയും ചെയ്തിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സമയത്താണ് നിപ്പ വൈറസ് എത്തിയത്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ ഒരു കുടുംബത്തെ മുഴുവൻ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ പിടിപെട്ടത്.ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നോവായി സിസ്റ്റർ ലിനി ഉണ്ട്.
@All rights reserved Typical Malayali.
Leave a Comment