18 വർഷത്തിന് ശേഷം കിട്ടിയ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങിയ അച്ഛൻ്റെ വീഡിയോ മനസ്സുനിറയ്ക്കും
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടാകാൻ വൈകുന്നത് ഭാര്യാഭർത്താക്കന്മാർക്ക് വലിയ വിഷമമുള്ള കാര്യമാണ്. ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്നത് ആയിരക്കണക്കിന് ദമ്പതികളാണ്. അതുകൊണ്ടാണ് ഒരു കുഞ്ഞിക്കാൽ കാണാനായി എത്ര വേദന അനുഭവിക്കാനും, എത്ര പണം ചെലവാക്കാനും കുട്ടികളില്ലാത്തവർ മടികാണിക്കാത്തത്. പലയിടങ്ങളിൽ പോയി ചികിത്സകൾ നടത്തിയിട്ടും ഫലം ലഭിക്കാതെ നിരാശരാകേണ്ടി വരുന്ന നിരവധി ദമ്പതികളുണ്ട് നമ്മുടെ സമൂഹത്തിൽ. എത്രയേറെ കൊതിച്ചിട്ടും ഒരു കുഞ്ഞ് പിറക്കാതെ ഇരിക്കുമ്പോൾ അവർക്കുണ്ടാവുന്നത് വലിയ നിരാശയും ടെൻഷനുമാണ്. എന്നാൽ നീണ്ട വർഷങ്ങൾക്ക് ശേഷം ചില ദമ്പതികൾക്ക് ഒരു അനുഗ്രഹം പോലെ കുഞ്ഞ് പിറക്കാറുണ്ട്.അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് 18 വർഷത്തിനു ശേഷം ഒരു കുഞ്ഞ് പിറന്നപ്പോൾ അച്ഛനായ ഒരു മധ്യവയസ്കൻ്റെ അവസ്ഥയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുഞ്ഞിനെ ഡോക്ടർ കൈമാറിയ ഉടൻ മുട്ട് കുത്തി കരഞ്ഞ് ദൈവത്തോട് നന്ദി പറയുകയാണ് അദ്ദേഹം. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൈയിൽ കുഞ്ഞിനെ കിട്ടിയപ്പോൾ അദ്ദേഹത്തിൻ്റെ സന്തോഷ കണ്ണീരായിരുന്നു വീഡിയോയിൽ കാണുന്നത്.
ഒപ്പം എത്തുന്ന വീട്ടുകാരും ആ സന്തോഷം പങ്കിടുന്ന കാഴ്ച നിറഞ്ഞ മനസ്സോടെ അല്ലാതെ കാണാനാവില്ല. 18 വർഷക്കാലം ആ ഭാര്യയും ഭർത്താവും അനുഭവിച്ച ദു:ഖം പറഞ്ഞറിയിക്കാനാവാത്തതാണ്. അവരെ അ.പ.മാ.നിക്കാൻ നിരവധി പേരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. അതൊക്കെ അനുഭവിച്ച് തൻ്റെ കൈയിൽ പിഞ്ചോമനയെ കിട്ടിയപ്പോൾ ആ അച്ഛൻ അനുഭവിച്ച ഒരു അവസ്ഥയാണ് വീഡിയോയിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.
@All rights reserved Typical Malayali.
Leave a Comment