ഖബറടക്കം വിവാഹദിനത്തില്‍ തന്നെ പന്തലിലേക്ക് ഫാത്തിമ ചേതനയറ്റ് എത്തി വികാരനിര്‍ഭര രംഗങ്ങള്‍
ഒടുവിൽ മണിയറയിലേക്ക് പോകേണ്ടിയിരുന്ന അതേ നാൾ തന്നെ ഫാത്തിമ ബത്തൂൽ എന്ന 19 കാരി മണ്ണറയിലേക്ക് പോയി. ഫാത്തിമയുടെ കൈ പിടിക്കും എന്ന് ഉറപ്പിച്ച വരൻ മുബഷീർ പൊട്ടിക്കരഞ്ഞാണ് തൻ്റെ മണവാട്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. വിവാഹത്തലേന്ന് മൈലാഞ്ചി കല്യാണത്തിനിടയിൽ കു,ഴ,ഞ്ഞു വീ,ണു മ,രി,ച്ച ഫാത്തിമ ബത്തൂലിനെ പാതായ്ക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. വിവാഹദിനം ഭർത്താവിനൊപ്പം പടിയിറങ്ങേണ്ടിയിരുന്ന മകൾ തങ്ങളുടെ വീട്ടിൽ നിന്നും എന്നന്നേക്കുമായി അതേദിവസം പടിയിറങ്ങിയത് മാതാപിതാക്കൾക്ക് താങ്ങാനാകുന്നില്ല. രണ്ടാഴ്ച മുമ്പായിരുന്നു ഫാത്തിമയുടെ നിക്കാഹ് നടന്നത്.ശനിയാഴ്ച വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചടങ്ങും, വിവാഹ സംസ്കാര ചടങ്ങുകളുമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ തലേന്നുതന്നെ മൈലാഞ്ചി കല്യാണത്തിനിടെ ഫാത്തിമ കുഴഞ്ഞുവീണു ,മ,രി,ക്കു,ക,യാ,യി,രു,ന്നു. കല്യാണ വസ്ത്രത്തിലും അണിഞ്ഞിരുന്ന ആഭരണങ്ങളിലും തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ എല്ലാം കഴിഞ്ഞിരുന്നു. പുതുജീവിതത്തിലേക്ക് കാൽ വച്ച് മണവാട്ടിയായി വരൻ്റെ വീട്ടിലേക്ക് ഇറങ്ങേണ്ട അതേസമയത്ത് ഫാത്തിമ ബതൂലിൻ്റെ മൃ,ത,ദേ,ഹം പള്ളിയില് എടുത്തപ്പോൾ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല കണ്ടുനിന്നവർക്ക് ആർക്കും അത് താങ്ങാനാവില്ല. വരനൊപ്പം ഫാത്തിമ നടന്നു നീങ്ങേണ്ട വിവാഹപന്തലും വഴിയും അവളുടെ ശരീരം ചുമന്ന് പ്രിയപ്പെട്ടവർ നടന്നു. തന്നെ മണവാട്ടിയാകേണ്ടിയിരുന്നവളെ അവസാനമായി കാണാനും, യാത്രയാക്കാനും വരനായ മുബഷീറും എത്തിയിരുന്നു.
ഫാത്തിമയുടെ അന്ത്യകർമ്മങ്ങൾക്ക് വരൻ നിറകണ്ണോടെ സാക്ഷിയായി. തൻ്റെ കൈ പിടിക്കേണ്ട സമയത്ത് പ്രിയപ്പെട്ടവൾ പെട്ടിയിൽ അടക്കപ്പെട്ട് ചേതനയറ്റ് കിടന്ന് കാഴ്ച, ആ യുവാവിനെ തകർത്തുകളഞ്ഞു. ഫാത്തിമയെ വിവാഹം ചെയ്യാൻ രണ്ടാഴ്ച മുമ്പാണ് വരൻ ഗൾഫിൽ നിന്നും എത്തിയത്. വിവാഹത്തിനുള്ള അവസാന തയ്യാറെടുപ്പുകളുയി ആഹ്ലാദ നിമിഷങ്ങളിൽ ആയിരുന്നു വീട്. വിവാഹ ശേഷം ഫാത്തിമയ്ക്ക് നൽകാനായി നിരവധി സമ്മാനങ്ങൾ ആണ് മുബഷീർ കരുതി വച്ചിരുന്നത്. എന്നാൽ ഒന്നും വാങ്ങാതെ ഏറെകൊതിച്ചിരുന്ന വിവാഹ നാളിൽ എല്ലാവരുടെയും ജീവിതത്തിൽ നിന്നും ഇറങ്ങി.പലപ്പോഴും വിങ്ങിപ്പൊട്ടിയ മുബഷീറിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ബന്ധുക്കൾക്കും അറിയുമായിരുന്നില്ല. ഇവരുടെ കല്യാണത്തിന് വന്നവരും ഫാത്തിമയുടെ മ,ര,ണാ,ന,ന്തര ചടങ്ങുകളിൽ പങ്കെടുത്ത് കണ്ണീരോടെ മടങ്ങി. കുടുംബാംഗങ്ങളോടും വീട്ടിൽ എത്തിയവരോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ആണ് വെള്ളിയാഴ്ച വൈകിട്ട് ഫാത്തിമാ കുഴഞ്ഞുവീണത്. ഉടൻ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സൈലൻറ് ആണ് എടുത്തത് എന്ന് ഡോക്ടർ പറഞ്ഞു എങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. ദുരൂഹത നീക്കാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
@All rights reserved Typical Malayali.
Leave a Comment