പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ വിറയൽ മാറാതെ നാട്

ആക്രമണ പരമ്പരകളിലൂടെ നാട്ടുകാരുടെ പേടിസ്വപ്നമായി മാറി ഇരുന്ന കൊടും ക്രൂരൻ കട്ടപ്പന വില്ലേജിൽ അമ്പലക്കവല കാവുംപടി ഭാഗത്ത് പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന മഞ്ചാങ്കല അഭിലാഷിനെ നിയമപ്രകാരം ജയിലിലടച്ചു. ബലാത്സംഗം, മോഷണം കൊലപാതകം, കൊലപാതക ശ്രമം വെട്ടിപ്പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷിനെ കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോൻ്റെ നേതൃത്വത്തിലുള്ള സംഘം സാഹസികം ആയിട്ടാണ് പിടികൂടിയത്. ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്സ്റ്റേറ്റിലെ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിൽ കഴിഞ്ഞു വരി വെയാണ് പൊലീസ് സംഘം അഭിലാഷിനെ കസ്റ്റഡിയിലെടുക്കുന്നത്. ഏലക്കാടുകളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സംഘം പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.അടുത്തകാലത്ത് ഇയാൾ നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരുന്നു. അഭിലാഷ് ജാമ്യത്തിലിറങ്ങുന്ന സമയങ്ങളിലെല്ലാം ഏതുനിമിഷവും തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് നാട്ടുകാരിൽ ഒരു വിഭാഗം ദിനങ്ങൾ തള്ളി നീക്കുന്നത്. ഇയാൾ പ്രതിയായിട്ടുള്ള കേസിൽ സാക്ഷി പറയാൻ പോലും ആരും തയ്യാറായിരുന്നില്ല. സാക്ഷി പറയുന്നവരെ ജാമ്യം കിട്ടി ജയിലിൽ നിന്നിറങ്ങിയ ശേഷം ആ,ക്ര,മി,ക്കു,ന്ന,താ,ണ് അഭിലാഷിൻ്റെ പതിവ്. ഇയാളെ ഭയന്ന് സമീപവാസികൾ ഉള്ളതെല്ലാം ഉപേക്ഷിച്ച് നാടുവിടുന്ന സ്ഥിതിയും സംജാതമായിരുന്നു. പിടികൂടാൻ ശ്രമിക്കുമ്പോൾ പോലീസിനുനേരെ കത്തി വീശി രക്ഷപ്പെടുകയാണ് അഭിലാഷിൻ്റെ രീതി.നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ പ്രതിയായിട്ടുള്ള എല്ലാ കേസുകളിലും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും, ഡിവൈഎസ്പി വി എം നിഷാന്ത് മോൻ അറിയിച്ചു. വളരെ ചെറുപ്പം മുതലേ പ്രത്യേക കാരണങ്ങളില്ലാതെ മുന്നിൽ പെടുന്നവരെ അഭിലാഷ് ആക്രമിച്ചിരുന്നുവെന്നും പരിക്കുകളെ തുടർന്ന് ഇന്നും ദുരിതമനുഭവിക്കുന്നവർ നിരവധി പേരുണ്ടെന്നും ആണ് പോലീസ് നൽകുന്ന വിവരങ്ങൾ രണ്ടായിരത്തിഒൻപതിൽ കൂട്ടുകാരൻ്റെ മാതാവിനെ കൂട്ടുകാരൻ്റെ സഹായത്തോടെ കെട്ടിയിട്ട് അഭിലാഷ് അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ഇതിനുശേഷം നിരവധി സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഇയാളുടെ ഇഷ്ടവിനോദം ആയിരുന്നുവെന്നാണ് കേസു രേഖകളിൽ സൂചന. ഈ കൊടും ക്രൂരൻ്റെ മാനഭംഗശ്രമത്തിൽ നിന്നും നിരവധി സ്ത്രീകൾ അൽഭുതകരമായി രക്ഷപ്പെട്ടതായും വിവരവും പോലീസിന് ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള അഭിലാഷിൻ്റെ ക്രൂരത നാണക്കേടോർത്ത് പലരും പുറത്തു പറഞ്ഞിട്ടില്ലെന്നാണ് പൊലീസിൻ്റെ നിഗമനം. 2013-ൽ ഭാര്യാപിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വള്ളക്കടവിൽ ഉള്ള വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവം പരക്കെ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. 2018 -ൽ മാതാവിൻ്റെ അനുജത്തിയെയും അവരുടെ മകളെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.ഇതേവർഷം കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ അയൽവാസിയും വിഷം കഴിച്ച് മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ വെട്ടിക്കൊല്ലാൻ, ശ്രമിച്ചിരുന്നു. 2019 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ ഞെട്ടിച്ച അക്രമണം അരങ്ങേറിയത്.വെട്ടിൽ ഒരു വശം തളർന്നു ഇപ്പോൾ ഷാജി കിടപ്പുരോഗിയായി മാറി. ഈ കേസിൽ ഒരുവർഷത്തോളം ഒളിവിലായിരുന്ന അഭിലാഷിനെ തമിഴ്നാട്ടിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ പഴനിയിൽ നിന്നും ഒരു വർഷത്തിനു ശേഷമാണ് പോലീസ് പിടികൂടിയത്.ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിലാഷ് തൻ്റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. എന്നിട്ടും പക തീരാത്തതിനാൽ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണം എന്നുള്ള ഉദ്ദേശത്തോടുകൂടി വീട്ടിൽ ആക്രമിച്ചു കയറി പരിക്കേൽപ്പിച്ചു. ഈ സംഭവത്തിനുശേഷം ഒളിവിൽ കഴിയവെയാണ് ഇപ്പോൾ ഇയാൾ പോലീസ് പിടിയിലായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *