ലോക്കേഷനില്‍ ഇങ്ങനെയായിരുന്നു.! ഞാനറിയുന്ന മാമൂക്കോയ..! സുപ്രിയ മേനോന്റെ പോസ്റ്റിന് വിമര്‍ശനം
മലയാളത്തിന് ഒരു മഹാ നടന്‍ കൂടെ നഷ്ടപ്പെട്ടിരിയ്ക്കുന്നു. മലയാളികളുടെ ഗഫൂര്‍ക്ക! കോഴിക്കോട് ഭാഷയെ തന്നോളം സിനിമയിലും കേരളത്തിലും പുറത്തും വിജയമാക്കി തീര്‍ക്കുന്നതില്‍ മമ്മൂക്കോയയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് ദിവസം വെന്റിലേറ്ററില്‍ ജീവന് വേണ്ടി പൊരുതിയ ശേഷമാണ് മാമൂക്കോയ മരണത്തിന് കീഴടങ്ങിയത്. ലെജന്ററി ആക്ടേഴ്‌സില്‍ ഒരാളെ കൂടെ നഷ്ടപ്പെട്ട വേദനയിലാണ് മലയാളികള്‍.
മാമൂക്കോയയ്‌ക്കൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചും ഓര്‍മകളെ കുറിച്ചും എല്ലാം പല സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ വാചാലരായി. ഇപ്പോഴിതാ തനിയ്ക്ക് അറിയാവുന്ന മാമൂക്കോയയെ കുറിച്ച് പറയുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവും ആയ സുപ്രിയ മേനോന്‍. മമ്മൂക്കോയയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.ഒരു കയിലി മുണ്ടുടുത്ത്, കസേരയില്‍ അലസനായി ഇരിയ്ക്കുന്ന മമ്മൂക്കോയ ഫോണില്‍ എന്തോ നോക്കുകയാണ്. കുരുതി എന്ന സിനിമയുടെ ഷൂട്ടിങിന് ഇടയില്‍ ഒരു ബ്രേക്ക് വന്നപ്പോള്‍ എടുത്ത ഫോട്ടോ ആണത്രെ ഇത്. ‘ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളില്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്ക് പോകില്ല, ജോലി ചെയ്യാനുള്ള ഏകമനസ്സോടെയുള്ള സമര്‍പ്പണം. എത്ര മനോഹരമായ ആത്മാവ്. ബഹുമാനിക്കുകുന്നു, ആത്മാവിന് നിത്യശാന്തി’ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
അവസാന കാലങ്ങളില്‍ പതിവ് ഹാസ്യ റോളുകളില്‍ നിന്ന് മാറി ഗൗരവമുള്ള കഥാപാത്രങ്ങളാണ് മാമൂക്കോയ ചെയ്തിരുന്നത്. അതിലൊരു കഥാപാത്രമായിരുന്നു കുരുതി എന്ന ചിത്രത്തിലെ മൂസ ഖാദര്‍. യുവ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരു മൂത്ര സഞ്ചിയും കൈയ്യില്‍ പിടിച്ച് മത്സരിച്ച് അഭിനയിച്ച് സ്‌കോര്‍ ചെയ്യുകയായിരുന്നു മാമൂക്കോയ. ചെയ്തതില്‍ ഭൂരിഭാഗവും മുസ്ലീം കഥാപാത്രമായിരുന്നു. കഥ ഏതായാലും കഥാപാത്രം ഏത് ആയാലും മമ്മൂക്കോയയ്ക്ക് ഒരു ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ജനം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്.
@All rights reserved Typical Malayali.
Leave a Comment