സിനിമാസ്റ്റൈലിൽ കള്ളനെ പിടികൂടി ദുൽഖറിന്റെ സഹതാരമായ പൊലീസുകാരൻ; മോഷ്ടാവ് ആരെന്നു കണ്ടോ

അബദ്ധം പറ്റി, ക്ഷമിക്കണം സാറേയെന്ന് കള്ളൻ സ്വന്തം കാറിലെ മോഷണം കയ്യോടെ പിടിച്ച് സിനിമ നടനായ പോലീസുകാരന്‍.തലസ്ഥാനത്ത് നടുറോഡില്‍ മോഷണം. സിനിമ സ്‌റ്റൈലില്‍ കള്ളനെ പിടികൂടിയത് സിനിമ നടനായ പോലീസുകാരന്‍ ജിബിന്‍ ഗോപിനാഥ്. വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം.മോഷ്ടാവിനെ പിടികൂടി സിനിമ നടനായ പോലീസുകാരന്‍.തലസ്ഥാന നഗരിയില്‍ നടുറോഡിലാണ് മോഷണം.ജിബിന്‍ ഗോപിനാഥ് ആണ് മോഷ്ടാവിനെ പിടികൂടിയത്.തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ കള്ളനെ സിനിമ സ്‌റ്റൈലില്‍ പിടികൂടി പോലീസ്. തിരുവനന്തപുരം പിഎംജിയ്ക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്ന് സ്റ്റീരിയോ മോഷ്ടിച്ച മോഷ്ടാവിനെയാണ് കയ്യോടെ പിടികൂടിയത്.വീടിനുള്ളിലേക്ക് വണ്ടികയറാത്തതിനാല്‍ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോട് കൂടിയാണ് മോഷ്ടാവ് ഡ്രൈവര്‍ സീറ്റില്‍നിന്നു കാറിന്റെ സ്റ്റീരിയോയുമായി പുറത്തിറങ്ങുന്നത് ജിബിന്റെ ശ്രദ്ധയില്‍പ്പെട്ടത്.പിന്നാലെ തന്ത്രത്തില്‍ ജിബിന്‍ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ആനയറ സ്വദേശി നിതീഷാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ തന്നെ ഒരു പ്രമുഖ കാര്‍ ഷോറുമിലെ ജീവനക്കാരാണ് പിടിയിലായ നിതീഷ്.

സഹോദരന്റെ ഓട്ടോയിലാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. മോഷ്ടാവില്‍നിന്നു പതിനായിരത്തോളം രൂപയും നിരവധി എടിഎം കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. ഇതിനു മുന്‍പും ഇത്തരത്തില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.കുഞ്ഞിന് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയില്‍ പോയി മടങ്ങി വരുമ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് ജിബിന്‍ പറഞ്ഞു. കാറിനോട് ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ കാറിലേക്ക് നോക്കുമ്പോള്‍ ആണ് മോഷ്ടാവ് ഡ്രൈവര്‍ സീറ്റില്‍നിന്നു കാറിന്റെ സ്റ്റീരിയോയുമായി പുറത്തിറങ്ങുന്നത് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോള്‍ സ്റ്റീരിയോ വെക്കാന്‍ വന്നത് എന്നതായിരുന്നു മറുപടി. കാറിന്റെ ഉടമസ്ഥനാണ് ജിബിന്‍ എന്നത് മോഷ്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ തന്ത്രത്തില്‍ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് ജിബിന്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *