ഭാര്യയും മക്കളുമായി പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് നടന്‍ വിജയകുമാര്‍; എന്നെ അറിയിച്ചിട്ടല്ല മകള്‍ അഭിനയത്തിലേക്ക് വന്നത്, ഇപ്പോള്‍ പ്രശ്‌നം ഒന്നും ഇല്ല!
സഹതാര വേഷങ്ങളിലും നെഗറ്റീവ് വേഷങ്ങളിലും ഒരു കാലത്ത് സജീവമായി നിന്നിരുന്ന നടനാണ് വിജയകുമാര്‍. എന്നാല്‍ ഇടയ്ക്ക് കരിയറില്‍ ചെറിയ ഒരു ബ്രേക്ക് വന്നിരുന്നു. ആ സമയത്താണ് മകള്‍ അര്‍ത്ഥന ബിനു അഭിനയ ലോകത്തേക്ക് വന്നത്. ഗോകുല്‍ സുരേഷിന്റെ നായികയായി മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അര്‍ത്ഥന ഇപ്പോള്‍ തമിഴ് – മലയാളം ഇന്റസ്ട്രിയില്‍ ഏറെ പരിചിതയാണ്.
ഇന്റസ്ട്രിയിലേക്ക് വന്ന സമയത്ത് അര്‍ത്ഥന ആദ്യം പറഞ്ഞത്, തന്റെ വിജയകുമാറിന്റെ മകള്‍ എന്ന് വിശേഷിപ്പിക്കരുത് എന്നാണ്. എന്നെയും അനിയത്തിയെയും വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മ ബിനു ആണ്. അച്ഛനുമായി യാതൊരു ബന്ധവുമില്ല, അച്ഛന്‍ ഞങ്ങളെ നോക്കിയിട്ടില്ല എന്നൊക്കെയാണ്. അച്ഛന്റെ ലേബലില്‍ അറിയപ്പെടേണ്ട എന്ന് അടിവരയിട്ടു പറഞ്ഞു. അതിന് ശേഷം അച്ഛൻ വീടിൻറെ മതിൽ ചാടിക്കടന്ന് വന്ന് പ്രശ്നമുണ്ടാക്കി എന്ന് പറഞ്ഞ് അർത്ഥന സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ചതും വൈറലായിരുന്നു
എന്നാല്‍ ഇപ്പോള്‍ വിജയകുമാര്‍ പറയുന്നു, ഭാര്യയും മക്കളുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല, എല്ലാം നല്ല രീതിയിലാണ് പോകുന്നത് എന്ന്. അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. പ്രണയ വിവാഹത്തെ കുറിച്ചൊക്കെ വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.
തലസ്ഥാനം എന്ന സിനിമ ഹിറ്റായി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. അന്ന് എനിക്ക് 23 വയസ്സായിരുന്നു പ്രായം. ഞങ്ങള്‍ ഒരു വയസ്സിന്റെ വ്യത്യാസമാണ്. അന്ന് ഞാന്‍ എംജി കോളേജില്‍ എക്കണോമിക്‌സ് രണ്ടാം വര്‍ഷമായിരുന്നു. ബിനു സൈക്കോളജി ആദ്യ വര്‍ഷവും. എങ്ങനെയായിരുന്നു പ്രണയം എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാനൊന്നും എനിക്കറിയില്ല, അത് സംഭവിച്ചു പോകുന്നതാണല്ലോ.
രണ്ട് മക്കളാണ്, ഇളയ മകള്‍ പഠിക്കുകയാണ്. മൂത്ത മകള്‍ അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നു. എന്റെ അറിവോടുകൂടെയല്ല അവള്‍ അഭിനയിച്ചു തുടങ്ങിയത്. മോള്‍ പഠിച്ചത് മീഡിയ കമ്യൂണിക്കേഷന്‍ എന്ന സബ്ജക്ട് ആണ്, അതില്‍ ഇങ്ങനെ ഒരു സാധ്യതയുണ്ട് എന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത്. അവള്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഇവാനിയസ് കോളേജില്‍ ഞാന്‍ പോയി അന്വേഷിച്ചിരുന്നു. ഇത് കോഴ്‌സിന്റെ ഭാഗമാണെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ സ്വാഭാവികമായും അച്ഛന്‍ സിനിമയിലാണ് എന്ന് പറയുമ്പോള്‍, കൂടെ പഠിക്കുന്നവരും അതിന് വേണ്ടി നിര്‍ബന്ധിക്കുമല്ല. അങ്ങനെ സംഭവിച്ചതാണ്- വിജയകുമാര്‍ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment