ഗോപികയും ജിപിയും ഇപ്പോൾ ഇതാ മലേഷ്യയിൽ

അടുത്തിടെ ആയിരുന്നു നടി ഗോപിക അനിലും നടൻ ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള വിവഹം നടന്നത്. ആരാധകർ ഏറെ കാത്തിരുന്ന ഒരു വിവാഹം എന്ന നിലയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയായിരുന്നു. വിവാഹ ശേഷം നടത്തിയ ഇരുവരുടെയും ഹണിമൂൺ യാത്രയുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴാൻ ഗോപികയുടെ കൈ പിടിച്ച് ജിപി എത്തിയിരിക്കുകയാണ്.

“ചോറ്റാനിക്കരയിൽ ഞങ്ങൾ വരാറുണ്ട്. പക്ഷെ മകം തൊഴാൻ വരുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ മാസം മകം ദിവസം ആയിരുന്നു ഞങ്ങളുടെ കല്യാണം. കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ മകം ആണ്. തൊഴാൻ ഒരു അവസരം കിട്ടിയപ്പോൾ വേണ്ടാന്ന് വയ്ക്കാൻ തോന്നിയില്ല. അത് വലിയ ഒരു അനുഗ്രഹം ആയി കാണുന്നു. നല്ല വിശേഷങ്ങൾ ആണ് ജീവിതം ജീവിച്ചു തുടങ്ങിയിരിക്കുകയാണ്. പുതിയ ജീവിതം, പുതിയ ചാപ്റ്റർ. ഷൂട്ടിങ്ങും കാര്യങ്ങളും ഒക്കെ പതിയെ സ്റ്റാർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഞാനും ഗോപികയും ഒരുമിച്ച് കല്യാണം കഴിഞ്ഞിട്ട് പങ്കെടുക്കുന്ന ഒരു പബ്ലിക്ക് ഫങ്ഷൻ ആണ് ഇത്.

ഇത്രയും ആളുകൾ ഉള്ള ഒരു പരിപാടി ഞങ്ങൾ ഒരുമിച്ച് ആദ്യമായാണ്. അത് ഇതുപോലെ ഒരു വേദി ആയതിൽ, ഇത്തരം ഒരു ചടങ്ങ് നടക്കുന്ന ക്ഷേത്രം ആയതിലും സന്തോഷം. ഞങ്ങൾ രണ്ടുപേരും ആദ്യമായിട്ടാണ് മകം തൊഴുന്നത്. തിരക്ക് ഉള്ളത് കൊണ്ട് ഞങ്ങളും കുറച്ചുനേരം നിന്നിട്ട് തന്നെയാണ് തൊഴുതത്. ഇവിടുത്തെ തിരക്കൊക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ഒരു നിമിഷമെങ്കിലും ഒരു നിമിഷം ഇങ്ങിനെ ഒരു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം.” എന്നാണ് ജിപി പറഞ്ഞത്. “സാന്ത്വനത്തിനു ശേഷം സിനിമയും സീരിയലും ഒക്കെ വരുന്നുണ്ട്, എല്ലാം നോക്കുന്നുണ്ട്, പറയാം’ എന്നാണ് ഗോപിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇവർക്കൊപ്പം സാന്ത്വനം സീരിയലിൽ ഗോപികയുടെ ഭർത്താവായി അഭിനയിച്ച സജിനും ഉണ്ടായിരുന്നു. റിയൽ ലൈഫിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് ഗോപികയും സജിനും, സാജിന്റെ ഭാര്യ ഷഫ്‌നയും. ഇവർക്കൊപ്പം സജിൻ മാത്രമാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്. മകം തൊഴാനെത്തിയ ആളുകളുടെ തിരക്കിനിടയിൽ ജിപിയും സാന്ത്വനത്തിലെ സ്വന്തം ശിവേട്ടനും അഞ്ജലിയെ ഇങ്ങിനെ ചേർത്ത് പിടിച്ച് കെയർ ചെയ്തു പോകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് എന്നും ഇതാണ് യഥാർത്ഥ സൗഹൃദം എന്നും ആരാധകർ ഇവരുടെ വീഡിയോക്ക് താഴെ അഭിപ്രായപ്പെടുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *