അമൃതയില്ല.. ഒറ്റയാന്‍ ഇനി തനിച്ച്..!! തീരുമാനം അറിയിച്ച് ഗോപി സുന്ദര്‍..!!

തികച്ചും സ്വകാര്യമായ കാര്യമാണ് അതെല്ലാം! വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദറിന്റെ മറുപടി.ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അമൃതയോട് ചേര്‍ന്നുനിന്നുള്ള ചിത്രം പങ്കിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ സ്വകാര്യമായി വെക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് ഗോപി സുന്ദര്‍ പറയുന്നു. മാതൃഭൂമി അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്.കുട്ടിക്കാലം മുതലേ മ്യൂസിക്ക് എനിക്കിഷ്ടമായിരുന്നു. പത്താം ക്ലാസ് തോറ്റതാണ്, വേറെ വഴികളെല്ലാം അടഞ്ഞത് പോലെയായിരുന്നു. ഒരു സംഗീതഞ്ജനാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. ഭാവിയില്‍ ആരാവും എന്നതില്‍ എനിക്കങ്ങനെ ആശയക്കുഴപ്പമുണ്ടായിരുന്നില്ല. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴേ ഇത് മനസില്‍ പതിഞ്ഞതായിരുന്നു.
അമ്മ നന്നായി പാട്ടുകളൊക്കെ കേള്‍ക്കുമായിരുന്നു. അന്ന് ടിവിയൊന്നും ഇല്ലായിരുന്നു. അമ്മ നല്ല ലിസണറാണ്, അതെനിക്കും കിട്ടി. ഔസേപ്പച്ചന്‍ സാറിനൊപ്പം പത്തുപതിനാല് വര്‍ഷമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെയ്യുന്ന കാര്യം ഞാന്‍ ആസ്വദിച്ച് ചെയ്യുകയായിരുന്നു. എനിക്കൊരു സ്ട്രഗിളിംഗായിരുന്നില്ല അത്. കംപോഴസേഴ്‌സെല്ലാം എന്നെ എപ്പോഴും സ്വാധീനിക്കാറുണ്ട്.

ട്രോളുകളൊന്നും എന്നെ ബാധിക്കാറില്ല. എന്റെ വീട്ടില്‍ കയറി ബഹളം ഉണ്ടാക്കാത്ത പക്ഷം എന്നെ ഒന്നും ബാധിക്കാറില്ല. കംപ്യൂട്ടറൈസ്ഡായി പറഞ്ഞാല്‍ നമ്മുടെ കൈയ്യിലിരിക്കുന്ന ഒരു ഉപാധിയില്‍ കാണുന്ന സാധനമാണ് ട്രോള്‍. അത് എന്റെ ആരോഗ്യത്തെയോ ജീവിതത്തെയോ ബാധിക്കുന്നതല്ല. അത് കാണണോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കാവുന്നതേയുള്ളൂ.പാട്ടുകളെക്കുറിച്ച് പറയുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറുണ്ട്. ഇങ്ങനെയൊക്കെ ചെയ്തൂടേ എന്ന് ചോദിക്കുന്നവരോട് ആ സമയത്ത് എനിക്കത് തോന്നിയില്ല, അടുത്ത പ്രാവശ്യം ശരിയാക്കാമെന്ന് പറയും. ചിലരൊക്കെ മോശം ഭാഷ ഉപയോഗിച്ച് മെസ്സേജ് അയയ്ക്കാറുണ്ട്. അവരോട് ഒന്നും പറയാന്‍ പോവാറില്ല. അത് അവരുടെ സംസ്‌കാരം. നമുക്കൊന്നും ചെയ്യാനില്ല.നമ്മള്‍ എടുക്കുന്നത് അനുസരിച്ചാണ് കാര്യങ്ങള്‍. വ്യക്തിജീവിതം തികച്ചും സ്വകാര്യമാണ്. സ്വകാര്യതയില്‍ ഇടപെടുന്നത് തെറ്റാണെന്ന് അതില്‍ തന്നെയുണ്ട്. അങ്ങോട്ട് നമ്മളൊന്നും ചോദിക്കാന്‍ വരുന്നില്ല, ഇങ്ങോട്ടും വരരുത്. നമ്മള്‍ ജീവിക്കുന്നത് കുറച്ച് സമയമാണ്, അത് നമ്മുടെ ഇഷ്ടം അനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതമാണ്. സന്തോഷത്തോടെ ജീവിക്കുക. എനിക്ക് ചിലരോട് ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്ന് കരുതി അവരെക്കുറിച്ച് മോശം പറയുന്നതില്‍ കാര്യമില്ല.ജീവിതത്തില്‍ പല രസങ്ങളും സുഖങ്ങളുമൊക്കെയുണ്ടാവില്ലേ. അതാത് സമയത്ത് തോന്നുന്ന കൗതുകം പോലെയാണ് ചില സമയത്ത് ട്രോള്‍ ചെയ്യുന്നത്. അങ്ങനെ പ്രതികരിക്കാമെന്ന് തോന്നിയാല്‍ അത് ചെയ്യും. അത്രേയുള്ളൂ. സൈബര്‍ അറ്റാക്ക് നേരിടാന്‍ ഇരുന്ന് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ.
അഭിനയിക്കാന്‍ കഴിവുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ആരെങ്കിലും റിസ്‌ക്ക് എടുക്കാന്‍ തയ്യാറാണെങ്കില് ഞാന്‍ ചെയ്യും. ഞാനായിട്ട് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തി മുന്നേറുകയാണ് ഞാന്‍. എനിക്കങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമില്ല ജീവിതത്തില്‍.
സിനിമകള്‍ കൂടുതല്‍ ചെയ്യുമ്പോഴോ, പാട്ട് ഹിറ്റാവുമ്പോഴോ മാത്രമല്ല എനിക്ക് സന്തോഷം കിട്ടുന്നത്്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *