പറയാനുള്ളത് ഇത്രമാത്രം! ആരും ആരെയും ചതിച്ചിട്ടില്ല; പെണ്ണുപിടിയനെന്ന വിളി എന്തിനുവേണ്ടി; ഗോപി ചോദിക്കുന്നു
പറയാനുള്ളത് ഇത്രമാത്രം! ആരും ആരെയും ചതിച്ചിട്ടില്ല; പെണ്ണുപിടിയനെന്ന വിളി എന്തിനുവേണ്ടി; ഗോപി ചോദിക്കുന്നു.അമൃത സുരേഷ് എവിടെ എന്ന ചോദ്യവും ശക്തമായിരുന്നു. അതിനിടയിലാണ് ഗോപി സുന്ദറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.gopi sundar reacting on gossip news spreading news around himself and priya nair .പറയാനുള്ളത് ഇത്രമാത്രം! ആരും ആരെയും ചതിച്ചിട്ടില്ല; പെണ്ണുപിടിയനെന്ന വിളി എന്തിനുവേണ്ടി; ഗോപി ചോദിക്കുന്നു.കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയിലെ സംസാരവിഷയം സംഗീത സംവിധായകൻ ഗോപി സുന്ദറും അദ്ദേഹത്തിന്റെ പുത്തൻ ചിത്രങ്ങളും ആയിരുന്നു. ഗോപി സുന്ദർ മ്യൂസിക്കൽ ഷോയുമായി ബന്ധപ്പെട്ടുകൊണ്ട് സ്വന്തം ടീമിനൊപ്പം സ്വിറ്റ്‌സർ ലാൻഡിൽ ആയിരുന്നു. മ്യൂസിക്കൽ ഷോയുടെ വിശേഷങ്ങൾക്ക് പുറമെ ആരാധകർക്കായി കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രങ്ങളും, വിശേഷങ്ങളും ഗോപി പങ്കിടുകയും ചെയ്തു. അതിൽ പ്രിയ നായർക്ക് ഒപ്പമുള്ള ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും. ഇപ്പോഴിതാ അതിനു പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല, ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടും ഇല്ല. എല്ലാവരും ഹാപ്പി ആയി പോകുന്നു. നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്‌താൽ അതിനെ പെണ്ണ് പിടി എന്ന ഒരു കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണു കഴിയുന്നത്,,നമിച്ചു. അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് അരി ഞാൻ വാങ്ങിച്ചു തരാം- ഗോപി കുറിച്ചു.
പ്രിയയും കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നിരുന്നു. ഈ സ്ഥലം എന്റെ ഹൃദയം കവർന്നു എന്നാണ് സിറ്റ്‌സർലാൻഡ് ചിത്രങ്ങൾക്ക് ഒപ്പം പ്രിയ കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും കമന്റുകളുമായി എത്തുന്നത്. ഭൂരിഭാഗം ആളുകളും ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് പങ്കിടുന്നത്. എന്നാൽ ചിലർ അമൃത എവിടെ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.അടുത്തിടെ കാശിക്ക് സോളോ ട്രിപ്പും അമൃത നടത്തിയിരുന്നു. മകൾക്ക് ഒപ്പം നടത്തിയ ഗോവൻ ട്രിപ്പിന് ശേഷമാണ് മനസ് ഏകാഗ്രമാക്കാൻ വേണ്ടി സോളോ ട്രിപ്പിന് കാശി, അമൃത തെരെഞ്ഞെടുത്തത്. അതേസമയം സോഷ്യൽ മീഡിയയിലേക്ക് അധികം വൈകാതെ താൻ തിരിച്ചെത്തുമെന്നും അമൃത പറഞ്ഞിരുന്നു. ഞാന്‍ ഉടനെ തിരിച്ചെത്തും. കൂടുതല്‍ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാല്‍ നിങ്ങളോടൊപ്പം ഞാന്‍ തിരിച്ചെത്തും. എന്നാണ് അമൃത കുറിച്ചത്.
കഴിഞ്ഞദിവസം അമൃത ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. പ്രിയപ്പെട്ടവരെ, ഇപ്പോള്‍ ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചും അറിഞ്ഞും അത് റിഫ്ലെക്റ്റ് ചെയ്യിക്കാനുമുള്ള പ്രോസസ്സിൽ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓര്‍മിക്കുക, തിളക്കമുള്ള നിമിഷങ്ങള്‍ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാന്‍. എന്നാണ് അമൃത കുറിച്ചത്.
@All rights reserved Typical Malayali.
Leave a Comment