കുഞ്ഞിലെ മുതലേ നൃത്തത്തെ സ്നേഹിച്ച പെൺകുട്ടി ഒരു ഘട്ടത്തിൽ കാല് നഷ്ടമായി കൃത്രിമ കാലിൽ നൃത്തം ചെയ്യാൻ നോക്കി പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു

കാല്‍ മുറിച്ച് കളഞ്ഞാല്‍ ഞാന്‍ മരിച്ച് കളയും എന്ന് വരെ പറഞ്ഞിട്ടുണ്ട് ജീവിതകഥ പറഞ്ഞ് ജോസ്മി ജോര്‍ജ്‌
സിനിമാതാരങ്ങളുള്‍പ്പടെയുള്ളവരും ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് അതിഥിയായി എത്താറുണ്ട്. നൃത്തത്തെ ജീവനുതുല്യം സ്‌നേഹിച്ച ജോസ്മി ജോര്‍ജും ഷോയിലേക്ക് എത്തിയിരുന്നു. കാല്‍ നഷ്ടമായതിനെക്കുറിച്ചും അതിന് ശേഷം കൃത്രിമ കാല്‍ വെച്ചതിനെക്കുറിച്ചുമെല്ലാം ജോസ്മി ഷോയില്‍ പറയുന്നുണ്ട്.കാല്‍ മുറിച്ച് കളഞ്ഞാല്‍ ഞാന്‍ മരിച്ച് കളയും എന്ന് വരെ പറഞ്ഞിട്ടുണ്ട് ജീവിതകഥ പറഞ്ഞ് ജോസ്മി ജോര്‍ജ്‌
ഡാന്‍സിനെ അത്രയേറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു ജിസ്മി ജോര്‍ജ്. അപ്രതീക്ഷിതമായി വലതുകാല്‍ നഷ്ടമായതിനെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള ജിസ്മിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോളായിരുന്നു ജിസ്മി തന്റെ ജീവിതകഥ പറഞ്ഞത്.കാല്‍ മുറിക്കാന്‍ സമ്മതിക്കില്ല. മുറിച്ച് കളഞ്ഞാല്‍ ഞാന്‍ ജീവിക്കില്ല, മരിച്ച് കളയുമെന്ന് വരെ മമ്മിയോട് പറഞ്ഞിട്ടുണ്ട്. കാല്‍ അത്രയും പോവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാലിന്റെ പേരില്‍ ഞാന്‍ കരഞ്ഞ ഒരേയൊരു സംഭവം അതായിരുന്നുവെന്നും ജിസ്മി പറയുന്നുണ്ട്. കൃത്രിമ കാല്‍ വെച്ചതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചും അവര്‍ തുറന്ന് പറയുന്നുണ്ട്.

അളവൊക്കെ എടുത്ത് കാല്‍ വെച്ചപ്പോള്‍ അച്ഛനമമ്മാരുടെ കൈപിടിച്ച് പിച്ച വെച്ച് തുടങ്ങുകയാണ്. പതുക്കെ നടക്കാനാണെങ്കിലും അവരുടെ സപ്പോര്‍ട്ട് വേണം. അവരുടെ കൈ ജസ്റ്റ് വിട്ട് നടക്കാന്‍ നോക്കിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ജോസ്മി പറയുന്നുണ്ട്.എന്റെ ഫുള്‍ ഫോക്കസ് ഡാന്‍സിലാണ്. ഞാന്‍ എന്‍ജോയ് ചെയ്ത് ഡാന്‍സ് കളിച്ചോണ്ടിരിക്കുകയാണ്. നമ്മളിങ്ങനെ കറങ്ങി വരുമ്പോള്‍ ഴീവുമെന്ന് തോന്നി ടീച്ചേഴ്‌സൊക്കെ പിടിക്കാന്‍ റെഡിയായി ഇരിക്കുന്നുണ്ടായിരുന്നു. ടീച്ചേഴ്‌സും മമ്മിയുമെല്ലാം ഓടി വന്നിരുന്നു. കാല്‍ അഴിച്ച് നോക്കിയപ്പോള്‍ മുഴുവനും ബ്ലഡായിരുന്നു. നൃത്തത്തിലൂടെയായാണ് താന്‍ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും ജോസ്മി വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *