നീ ആരാന്നാണോ നിന്റെ ഭാവം ആദ്യം ശത്രുക്കൾ പിന്നീട് സുഹൃത്തുക്കൾ 6 മാസം നീണ്ട വഴക്കും തമ്മിലടിയും ജാഡക്കാരനായ മനോജും വാശിക്കാരിയായ ഗൗരിയും ഒന്നിച്ചത്

കല്യാണത്തിന് ക്ഷണം കിട്ടി വന്ന ബന്ധുക്കൾ പോലും ദേഷ്യപ്പെട്ടു, അച്ഛനും അമ്മയ്ക്കും കഴിവില്ലേ എന്ന് ചോദിക്കുന്നവരോട് ഗൗരിയുടെ മറുപടി.25 വയസ്സ് ഉള്ള പക്വതയില്ലാത്ത, ഉത്തരവാദിത്വം ഇല്ലാത്ത മകളല്ല ഞാന്‍. എനിക്ക് എന്റേതായ കുറേ ഏറെ ഉത്തരവാദിത്വങ്ങളും പക്വതയും ഉണ്ട്. അതാണ് ഞാനവിടെ കാണിച്ചത്. അച്ഛനു അമ്മയും കാരണവന്മാരും എല്ലാം ചെയ്യട്ടെ ഞാന്‍ കല്യാണ സ്വപ്‌നവും കണ്ട് മണ്ഡപത്തിലിരിക്കാം എന്ന് വിചാരിക്കുന്ന ആളല്ല. അങ്ങനെ അല്ല അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത്. അച്ഛനും അമ്മയ്ക്കും കഴിവില്ലോ എന്ന് ചോദിക്കുന്നവരോട്, അവര്‍ക്ക് കഴിവ് ഉള്ളത് കൊണ്ട് ആണ് ഞാനും ചേച്ചിയും ഇന്ന് ഇങ്ങനെ നില്‍ക്കുന്നത്. എന്റെ കല്യാണത്തിന് ഒരു ബുദ്ധിമുട്ടും അവരെ അറിയിച്ചില്ല എന്ന സന്തോഷവും അഭിമാനവും ആണ് അവര്‍ക്ക് ഉള്ളത്.നടി ഗൗരി കൃഷ്ണയുടെയും സംവിധായകന്‍ മനോജിന്റെയും കല്യാണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ കല്യാണത്തിന് ക്ഷണിച്ച് വരുത്തി ഇരുത്തിയവര്‍ക്ക് മാത്രം കാണാന്‍ കഴിഞ്ഞില്ല. കല്യാണ ദിവസം നടന്ന കാര്യങ്ങള്‍ കണ്ട് പലരും ഗൗരിയെ വിമര്‍ശിച്ചിരുന്നു. നാണിക്കാത്ത കല്യാണപ്പെട്ട്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി കല്യാണ പെണ്ണ് തന്നെ കാര്യങ്ങള്‍ നോക്കുന്നു, കല്യാണ പെണ്ണിന്റെ ഒച്ച മണ്ഡപത്തില്‍ മുഴങ്ങി കേട്ടു എന്നൊക്കെയായിരുന്നു വിമര്‍ശനം. എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി മറുപടി നല്‍കി.കല്യാണ വീഡിയോയുടെ താഴെ ഒരുപാട് പേര്‍ മെസേജ് ഇട്ടത് സ്വര്‍ണം ഒഴിവാക്കിയതിനെ കുറിച്ചാണ്. നെഗറ്റീവ് ആയും പോസിറ്റീവ് ആയും കമന്റുകള്‍ വന്നു. പോസിറ്റീവ് ആയി വന്നത്, ഇനിയുള്ള പെണ്‍കുട്ടികള്‍ക്ക് ഇതൊരു മാതൃകയാകട്ടെ എന്ന രീതിയിലാണ്. ഇമിറ്റേറ്റ് ആഭരണങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഞാന്‍ ആദ്യം വിളിച്ച് ചോദിച്ചത് മനോജ് സാറിനെയാണ് (ഭര്‍ത്താവിനെ ഗൗരി അങ്ങിനെയാണ് വിളിക്കുന്നത്). സ്വര്‍ണം ഇട്ട് തന്നെ വരണം എന്ന് നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് ചോദിക്കേണ്ടത് അവിടെ മാത്രമാണ്. അതിന് യാതൊരു നിര്‍ബദ്ധവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു.

​അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്താന്‍ പറ്റില്ല.എന്നെ സംബന്ധിച്ച് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്താന്‍ പറ്റില്ല. ഞാന്‍ കാരണം അവര്‍ ബുദ്ധിമുട്ടാന്‍ പാടില്ല എന്ന് നിര്‍ബദ്ധമുണ്ട്. അച്ഛന്‍ ഒരു സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ്. ഇത്രയും കാലം അച്ഛന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊണ്ട് ചേച്ചിയുടെ കല്യാണം നടത്തി. ബാക്കിയുള്ളത് മുഴുവന്‍ എനിക്ക് തന്നാല്‍ അവര്‍ക്ക് എന്തുണ്ട്. ഇനിയുള്ളത് അവര്‍ക്ക് വേണം. എന്റെ ഒരു ദിവസത്തെ കാര്യത്തിന് വേണ്ടി അവര്‍ക്ക് ഉള്ളത് എല്ലാം എടുക്കുന്നു എന്ന് പറയുന്നത് തെറ്റായ തീരുമാനമാണ്. പലരും എന്നോട് ചോദിച്ചു സ്വര്‍ണം ഒരു മുതല്‍കൂട്ടല്ലേ എന്ന്. മുതല്‍കൂട്ട് തന്നെയാണ്, സ്വന്തം പൈസയ്ക്ക് അധ്വാനിച്ച് വാങ്ങി മുതല്‍കൂട്ടി വച്ചോളൂ, അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടില്‍ നിന്ന് എടുത്ത് കഴുതിത്തിലും കാലിലും ഇട്ട് എങ്ങിനെയാണ് അഭിമാനത്തോടെ നില്‍ക്കാന്‍ കഴിയുന്നത്. എനിക്ക് അത് അറിയില്ല.​സ്വര്‍ണം തന്നിട്ടുണ്ട്.അച്ഛനും അമ്മയും അവരുടെ ആഗ്രഹപ്രകാരം കൊടുത്ത സ്വര്‍ണവും ആഭരണവും, ഗൗരി തന്നെ സമ്പാദിച്ച് വാങ്ങിയ പൊന്നും ഉണ്ട്. പക്ഷെ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടി അത് എല്ലാം എടുത്ത് അണിഞ്ഞിട്ടില്ല എന്ന് മനോജും പറയുന്നു. അച്ഛനും അമ്മയും ചേച്ചിയും തന്ന ആഭരണങ്ങള്‍ എടുക്കണോ എന്ന് മനോജ് സാറിനെ വിളിച്ച് ചോദിച്ചപ്പോള്‍, ‘നീ അത് ഇടത്തില്ലല്ലോ, പിന്നെ എന്തിനാ’ എന്നാണ് എന്നോട് ചോദിച്ചത്. അതുകൊണ്ട് അത് അവിടെ തന്നെ വച്ചിട്ടുണ്ട്. നാളെ അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ അത് ഉപകരിയ്ക്കും.​മാധ്യമങ്ങള്‍ വളഞ്ഞു നിന്നത്.വിളിച്ച് വരുത്തിയ അതിഥികള്‍ക്ക് കല്യാണം കാണാന്‍ പറ്റാത്ത തരത്തില്‍ മറഞ്ഞ് നിന്നുകൊണ്ട് ആണ് മാധ്യമപ്രവര്‍ത്തകര്‍ വീഡിയോസും ഫോട്ടോസും എടുത്തത്. അവര്‍ക്ക് നില്‍ക്കാല്‍ കല്യാണ മണ്ഡപത്തില്‍ പ്രത്യേക സ്ഥലം കൊടുത്തിരുന്നു. എന്നിട്ടും അവര്‍ മൊത്തം കവര്‍ ചെയ്തുകൊണ്ട് ആണ് നിന്നത്. അപ്പോഴാണ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. അത് ഞാന്‍ ആവശ്യപ്പെട്ടു എന്നതാണ് തെറ്റായി പറയുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും മാധ്യമങ്ങളെ ഫേസ് ചെയ്യാനോ, അവരോട് സംസാരിക്കാനോ പറ്റില്ല, അവരത്രയും സാധാരണക്കാരാണ്. അതുകൊണ്ടാണ് അവിടെ എനിക്ക് പറയേണ്ടി വന്നത്. മാധ്യമങ്ങളെ ഞാന്‍ തെറ്റ് പറയില്ല, അത് അവരുടെ ജോലിയാണ്. എന്നാല്‍ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തില്‍ ആവരുത്.

​@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *