ചോറ്റുപാത്രം വച്ച് മുഖത്ത് അടിച്ചു.. മുഖമാകെ നീരു വച്ചു.. നടി ഗൗരിക്ക് ഷൂട്ടിംഗ് സ്ഥലത്ത് വച്ചുണ്ടായ അ,പ,ക,ടം
ടെലിവിഷൻ പ്രേക്ഷകർക്കൊക്കെ സുപരിചിതയാണ് നടി ഗൗരികൃഷ്ണ.നിയത്തി സീരിയലിലൂടെയാണ് ഗൗരി അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാൽ പൗർണമിതിങ്കൾ എന്ന പരമ്പരയിലൂടെയാണ് നടി കൂടുതലും ശ്രദ്ധ നേടുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. പൗർണ്ണമിതിങ്കൾ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടിനെ ആണ് ഗൗരി കൃഷ്ണ വിവാഹം ചെയ്തത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായ ഒന്ന് തന്നെയായിരുന്നു. അതുപോലെ ധാരാളം വിമർശനം കേട്ടൊരു വിവാഹം കൂടിയായിരുന്നു ഗൗരിയുടേത്.ഇത്രയും വൈകിയുള്ള വിവാഹം നടന്നിട്ടും അവിടെ വന്ന് ആർക്കും ആ വിവാഹം കാണാൻ സാധിച്ചില്ല എന്നൊരു വലിയ വിമർശനം ഗൗരി നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടിയും ഗൗരി നൽകിയിട്ടുണ്ട്. എന്നാൽ തനിക്ക് സീരിയൽ രംഗത്ത് നിന്നും ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ. തന്നെ ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ഒരാൾ ചോറ്റുപാത്രമോ മറ്റോ കൊണ്ട് തലയ്ക്ക് അടിയ്ക്കുന്ന ഒരു സംഭവം ഉണ്ടായി എന്ന് ഗൗരി തന്നെ തുറന്നു പറയുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. അവർക്ക് കിട്ടാൻ ആഗ്രഹിച്ചത് എന്തോ കിട്ടിയില്ല. അതുകൊണ്ടാണ് അവർ പെരുമാറിയത് എന്നാണ് ഗൗരി പറയുന്നത്.
ഒരാൾ അനുവാദം ചോദിക്കാതെ ഫോട്ടോയെടുത്തതിനെക്കുറിച്ചും ഗൗരി കൃഷ്ണ സംസാരിക്കുന്നത് ഇങ്ങനെ. നിങ്ങൾ ഫോട്ടോ എടുക്കുകയാണോ എന്ന് ചോദിച്ചു .പിന്നീട് അയാൾ വീണ്ടും ക്ലിക്ക് ചെയ്യുകയായിരുന്നു. ഇത് ചോദിച്ച ഉടനെ ആയാൽ ക്ലിക്ക് ചെയ്യുകയും, അത് എന്നെ പ്രകോപിത ആക്കുകയും ചെയ്തു. അതോടെ ഞാൻ ഫോൺ പിടിച്ചു വാങ്ങുകയായിരുന്നു എന്ന് ഗൗരി പറയുന്നു. അയാളുടെ കയ്യിൽ ചോറ്റുപാത്രമോ, അങ്ങനെ എന്തോ കയ്യിൽ ഉണ്ടായിരുന്നു. അത് വെച്ച് എൻ്റെ കവിളിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. നല്ല വേദനയും നീരും ഉണ്ടായിരുന്നു. ലൊക്കേഷനിൽ വച്ച് ഉണ്ടായ ഈ മോശ അനുഭവത്തെക്കുറിച്ച് ഗൗരി സംസാരിക്കുന്നത് ഇങ്ങനെയാണ്. അവർ പ്രതീക്ഷിച്ചത് എന്തോ എന്നിൽനിന്നും കിട്ടാത്തത് കൊണ്ട് ആകാം എന്നോട് ഇങ്ങനെ പ്രതികരിച്ചത്. ആ സീരിയലിലെ ഒരു വ്യക്തി രാത്രി ഒരുമണിക്ക് എന്നെ വിളിച്ചിരുന്നു. കോസ്റ്റ്യൂംസ് ഒക്കെ എടുത്തെറിഞ്ഞ സംഭവം വരെ ആ സെറ്റിൽ നിന്ന് ഉണ്ടായതായി തന്നെ ഗൗരി പറയുന്നുണ്ട്.ഇങ്ങനെയും ദുരനുഭവം തനിക്ക് ഉണ്ടായല്ലോ എന്നാണ് നിരവധിപേർ ചോദിച്ചത്.എന്നാൽ അതിന് തക്കതായ ഒരു കാര്യം തന്നെയാണ് ഗൗരി പ്രതികരിച്ചതെന്നും, അത് നന്നായി പോയി എന്നും ആരാധകർ പറയുന്നുണ്ട്. കല്യാണസമയത്ത് ഫോട്ടോഗ്രാഫർമാർ ചുറ്റും നിന്നതിനാൽ സദസ്സിലിരുന്നവർക്ക് കെട്ട് കാണാൻ ആയിരുന്നില്ല എന്നും അതുകൊണ്ടാണ് അവരോട് മാറി നിൽക്കാൻ പറഞ്ഞതെന്നും ഗൗരി പറയുന്നു. കല്യാണപന്തലിൽ ഞാൻ നാണിച്ചില്ല. സംസാരിച്ചു ,എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കുന്നു. ഈ പെണ്ണിന് എന്താ കാരണവന്മാരില്ലേ എന്നൊക്കെയായിരുന്നു പലരും ചോദ്യങ്ങൾ ഉന്നയിച്ചത്. അച്ഛനെയും അമ്മയെയും കടത്തിൽ ആക്കി അവരെ ബുദ്ധിമുട്ടിച്ച് അവരുടെ മുകളിൽ എല്ലാം ട്രസ്സും കൊടുത്ത് എന്തിനാണ് ഇത്രയധികം ആഡംബരം കാണിച്ചതെന്ന് ചോദിക്കുന്നവരുണ്ട്.
@All rights reserved Typical Malayali.
Leave a Comment