തലയില്‍ കയറി ഇരിക്കല്ലേ എന്ന് എല്ലാവരും പറയും, പക്ഷെ ഇതുപോലെ ആരും ചെയ്യില്ല; അമ്മയുടെ തലയില്‍ കയറി ഇരിക്കുന്ന ഗൗതം കാര്‍ത്തിക്!

പലരും സ്വാഭാവികമായി ഉപയോഗിക്കുന്ന ഒരു ഡയലോഗാണ്, ‘എന്റെ തലയില്‍ കയറി ഇരിക്കരുത് എന്ന’. അതിനര്‍ത്ഥം ആരുടെയും തലയില്‍ കയറി ഇരിക്കുക എന്നതല്ല, അവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നതോ, ശല്യം ചെയ്യുന്നതോ ആയിരിക്കാം. പറയും എന്നല്ലാതെ ആരെങ്കിലും തലയില്‍ കയറി ഇരിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാരും ഇനി പറരുത്. താരപുത്രനും നടനുമായ ഗൗതം കാര്‍ത്തിക് അത് ചെയ്യും.

അമ്മയ്‌ക്കൊപ്പമുള്ള ഒരു ക്യൂട് ചിത്രത്തിനൊപ്പം ഗൗതം കാര്‍ത്തിക് പങ്കുവച്ച ക്യാപ്ഷന്‍ വൈറലാകുകയാണ്. അത് കണ്ടാല്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടും.

താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന അമ്മയുടെ പുറകില്‍, താടി അമ്മയുടെ തലയില്‍ കുത്തി നില്‍ക്കുന്ന ഫോട്ടോയാണ് ഗൗതം പങ്കുവച്ചിരിയ്ക്കുന്നത്. ‘ഞാന്‍ അമ്മയുടെ തലയില്‍ കയറി ഇരിക്കുകയാണ് എന്ന് എപ്പോഴും അമ്മ പരാതി പറയും’ എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ഇങ്ങനെ ഇരുന്നാല്‍ പറയാതിരിക്കുമോ എന്ന് കമന്റില്‍ ചിലര്‍ ചോദിയ്ക്കുന്നു.

‘വളരെ സത്യസന്ധമായ കാര്യമാണ്’ എന്ന് ഗൗതം കാര്‍ത്തിക്കിന്റെ ഭാര്യയും നടിയുമായ മഞ്ജിമ മോഹന്‍ കമന്റില്‍ പറയുന്നു. ഫോട്ടോയിലെ ക്യൂട്‌നസ്സിനെ കുറിച്ചാണ് മറ്റ് കമന്റുകള്‍.

തൊണ്ണൂറുകളിലെ തമിഴ് റൊമാന്റിക് നായകന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയില്‍ ചില വില്ലന്‍ വേഷങ്ങളിലൂടെയെല്ലാം കാര്‍ത്തിക് സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം കാര്‍ത്തിക്കിന്റെ സിനിമ എന്‍ട്രി. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ ചെയ്തു.

കാര്‍ത്തിക്കിന്റെ ദാമ്പത്യ ജീവിതം തമിഴ് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. 1988 ല്‍ ആണ് കാര്‍ത്തിക് രാഗിണിയെ വിവാഹം ചെയ്തത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത് 1992 ല്‍ ഭാര്യയുടെ സഹോദരി രതിയെയും വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയായ രാഗിണിയാണ് ഗൗതം കാര്‍ത്തിക്കിന്റെ അമ്മ.

എന്നാല്‍ തനിക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു എന്ന് ഒരു അഭിമുഖത്തില്‍ ഗൗതം വെളിപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം, ഗൗതം അമ്മയ്‌ക്കൊപ്പം ഊട്ടിയിലേക്ക് പോയി. അവിടെയാണ് പഠിച്ചതും വളര്‍ന്നതും എല്ലാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *