മകൾക്ക് ചോറൂണ്.. മൂത്ത മകളെ കൊണ്ട് കൊടിപ്പിച്ച് പക്രു.. ഇളയ മകൾ പക്രൂവിനെപ്പോലെ…
ഞങ്ങളുടെ പൊന്നോമനയ്ക്ക് ചോറൂണ്! കുടുംബസമേതം ചോറ്റാനിക്കരയിലെത്തി ഗിന്നസ് പക്രു.രണ്ടാമത്തെ മകളായ ദ്വിജ കീര്‍ത്തിയുടെ ചോറൂണ്‍ ചിത്രങ്ങളും വീഡിയോയുമായെത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചോറൂണ് നടത്തിയത്.ഞങ്ങളുടെ പൊന്നോമനയ്ക്ക് ചോറൂണ്! കുടുംബസമേതം ചോറ്റാനിക്കരയിലെത്തി ഗിന്നസ് പക്രു.ഗിന്നസ് പക്രുവും കുടുംബവുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഭാര്യ ഗായത്രിയും മൂത്ത മകളായ ദീപ്ത കീര്‍ത്തിയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു ഇവര്‍ക്കിടയിലേക്ക് രണ്ടാമത്തെ മകളെത്തിയത്. വിഷു ദിനത്തിലായിരുന്നു മകള്‍ക്ക് പേരിട്ടത്. ദ്വിജ കീര്‍ത്തിയുടെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു ദ്വിജയ്ക്ക് ചോറൂണ്‍. കുടുംബാംഗങ്ങളെല്ലാം ചചടങ്ങില്‍ പങ്കുചേരാനെത്തിയിരുന്നു. ഗായത്രിയും ചടങ്ങിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി ആശംസ അറിയിച്ചെത്തിയത്.2006ലായിരുന്നു പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി എത്തിയത്.
വിവാഹശേഷം ആദ്യം ജനിച്ച കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ചുള്ള പക്രുവിന്റെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോഴാണ് അവള്‍ ഞങ്ങളെ വിട്ടുപോയത്. ആ വേദനയില്‍ നിന്നും ഞങ്ങളെങ്ങനെയാണ് പുറത്തുകടന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.പൊതുവെ സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. ചെറുപ്പം മുതലേ മോളുടെ ബെസ്റ്റ് ഫ്രണ്ടാണ്. എല്ലാ കാര്യങ്ങളും മോള്‍ എന്നോടാണ് പറയുന്നത്. ഞാന്‍ വീട്ടില്‍ വന്നാല്‍ ഫുള്‍ തമാശയും കളിയുമാണ്. വല്ലപ്പോഴുമാണ് ഞാന്‍ അവളുടെ അടുത്ത് സീരിയസായവുന്നത്. ഞാന്‍ എന്ത് ചെയ്താലും അവള്‍ എന്നെ പോത്സാഹിപ്പിക്കാറുണ്ട്. തലയിലോ മുഖത്തോ വല്ലതും ചെയ്താലും അവള്‍ വൗ പറയും. ഇതെന്താണ് ഈ കാണിച്ച് വെച്ചിരിക്കുന്നതെന്നാണ് ഭാര്യ ചോദിക്കാറുള്ളത്. ദീപ്ത ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഭാര്യ അവളോട് ദേഷ്യപ്പെടാറുണ്ട്. അടുത്ത പ്രാവശ്യം കൂടുതല്‍ മേടിക്കാന്‍ ശ്രമിക്കണമെന്നേ ഞാന്‍ പറയാറുള്ളൂ. കുഞ്ഞുങ്ങള്‍ ചിരിച്ച് കളിച്ച് സന്തോഷത്തോടെ വളരണമെന്ന അഭിപ്രായക്കാരനാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment