18 ആവാന്‍ കാത്തിരിക്കുകയാണ് ദീപ്ത! എന്ത് ചെയ്താലും വൗ പറയും! ഞാന്‍ കൂള്‍ ഡാഡി മകളെക്കുറിച്ച് ഗിന്നസ് പക്രു
18 ആവാന്‍ കാത്തിരിക്കുകയാണ് ദീപ്ത! എന്ത് ചെയ്താലും വൗ പറയും! ഞാന്‍ കൂള്‍ ഡാഡി മകളെക്കുറിച്ച് ഗിന്നസ് പക്രു.അടുത്തിടെയായിരുന്നു പക്രുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മൂത്ത മോളോടൊപ്പമായാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. 18 ആവാനായുള്ള കാത്തിരിപ്പിലാണ് ദീപ്ത. വണ്ടിയോടിക്കാന്‍ ഇഷ്ടമാണ് പുള്ളിക്കാരിക്ക്. എന്നെപ്പോലെ തന്നെ വാഹന കാര്യങ്ങളോട് നല്ല താല്‍പര്യമുണ്ട്. കുഞ്ഞുന്നാളിലേ അവള്‍ അത് പ്രകടിപ്പിച്ചിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പക്രു കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്.അടുത്തിടെയായിരുന്നു പക്രുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മൂത്ത മോളോടൊപ്പമായാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. 18 ആവാനായുള്ള കാത്തിരിപ്പിലാണ് ദീപ്ത. വണ്ടിയോടിക്കാന്‍ ഇഷ്ടമാണ് പുള്ളിക്കാരിക്ക്. എന്നെപ്പോലെ തന്നെ വാഹന കാര്യങ്ങളോട് നല്ല താല്‍പര്യമുണ്ട്. കുഞ്ഞുന്നാളിലേ അവള്‍ അത് പ്രകടിപ്പിച്ചിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പക്രു കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്.ഞാന്‍ എന്റെ തലയിലും മുഖത്തുമൊക്കെ എന്ത് വൃത്തികേട് കാണിച്ചാലും ഏറ്റവും കൂടുതല്‍ വൗ പറയുന്നത് മോളാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവള്‍ എന്നെ നന്നായി പോത്സാഹിപ്പിക്കും. എന്തുവാണ് കാണിച്ച് വെച്ചിരിക്കുന്നതെന്നാണ് ഭാര്യ ചോദിക്കാറുള്ളത്. ഞാന്‍ എന്ത് ചെയ്താലും മോള്‍ക്ക് സന്തോഷമാണ്. മോളും മോളുടെ ഫ്രണ്ട്‌സും സ്‌പ്പോര്‍ട്ട് ചെയ്യാറുണ്ട്. സെലക്റ്റ് ചെയ്തിട്ട് ഇങ്ങനെ ചെയ്യൂ എന്നൊന്നും പറയാറില്ല.
മൂത്ത മോളിപ്പോള്‍ ഒന്‍പതാം ക്ലാസിലായി. ദീപ്ത കീര്‍ത്തി എന്നാണ് മൂത്ത മോളുടെ പേര്. ദ്വിജ കീര്‍ത്തിയാണ് രണ്ടാമത്തെയാള്‍. കീര്‍ത്തി അങ്ങ് വന്ന് ചേര്‍ന്നതാണ്. ഡിയില്‍ തുടങ്ങുന്ന പേര് വേണമെന്നുണ്ടായിരുന്നു. മാര്‍ക്ക് കുറവാണെങ്കില്‍ ഭാര്യ മോളോട് ദേഷ്യപ്പെടും. എന്റെ അടുത്താണ് കൊണ്ടുവരുന്നതെങ്കില്‍ ഞാന്‍ കൂളാണ്. ഇത് കൂടുതലാണ്, ഇതിലും കുറച്ച് കൂടുതല്‍ വാങ്ങിക്കാന്‍ ശ്രമിക്കണം എന്നേ പറയാറുള്ളൂ.
പഠനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കണം എന്നേയുള്ളൂ. കുട്ടികള്‍ സന്തോഷത്തോടെ ചിരിച്ച് കളിച്ച് വളരണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. കുട്ടിക്കാലത്ത് പ്രോഗ്രസ് കാര്‍ഡും കൊണ്ട് ചെല്ലുമ്പോള്‍ അമ്മയൊക്കെ സെന്റിമെന്റല്‍ അപ്രോച്ചാണ്. ഞാന്‍ എത്ര കഷ്ടപ്പെട്ടതാ എന്നൊക്കെ പറയും. മോളുടെ കാര്യത്തില്‍ ഞാന്‍ അങ്ങനെയൊരു അപ്രോച്ചല്ല എടുക്കുന്നത്.സോഷ്യല്‍മീഡിയ അക്കൗണ്ട് ഹ്യാന്‍ഡില്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. അതിന് ആളുണ്ടെങ്കിലും വരുന്ന മെസ്സേജുകളൊക്കെ കാണാറുണ്ട്. എന്റെ നമ്പറെടുക്കാനും കോണ്ടാക്റ്റ് ചെയ്യാനുമൊക്കെ എളുപ്പമാണ്. ഫാന്‍സ് എന്നതിലുപരി ഫ്രണ്ട്‌സായാണ് എല്ലാവരേയും കാണുന്നത്. സമയം കിട്ടുമ്പോഴെല്ലാം മറുപടി കൊടുക്കാറുണ്ട്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയേ പോസ്റ്റുകള്‍ ഇടാറുള്ളൂ.എനിക്ക് അങ്ങനെ മോശം കമന്റുകള്‍ വരാറില്ല. എനിക്ക് വിഷമങ്ങളുണ്ടാക്കുന്ന തരത്തിലുള്ള കമന്റുകളൊന്നും വന്നിട്ടില്ല. പപ്പിയെ ഞാന്‍ മോള്‍ക്ക് ഗിഫ്റ്റ് കൊടുത്തതാണ്. പട്ടിയെ വളര്‍ത്താന്‍ തുടങ്ങിയാല്‍ നമുക്ക് എവിടെയും പോവാനൊന്നും പറ്റില്ല. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കൈയ്യില്‍ വെച്ചോളാം എന്നാണ് പറഞ്ഞത്. അവളറിയാതെയാണ് ഞാന്‍ ഗിഫ്റ്റ് കൊടുത്തത്. നമ്മളേക്കാളും കൂടുതല്‍ പപ്പിയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment