അമ്മയുടെ മുൻപിൽ പൂച്ചക്കുട്ടി ആകുന്ന ചാക്കോച്ചൻ; അഞ്ചുപൈസ വാങ്ങാതെ ഉദ്‌ഘാടനത്തിന് പോകാൻ പറഞ്ഞു, പോയി; അനുഭവ കഥ

ചാക്കോച്ചന്റെ വിനയത്തെക്കുറിച്ചും (കുഞ്ചാക്കോ ബോബൻ) അമ്മയോടുള്ള സ്നേഹത്തെയും ബഹുമാനത്തേയും കുറിച്ച് പറയുകയാണ് ഹരി പത്തനാപുരം. ഒരു അനുഭവ കഥ പങ്കിട്ടുകൊണ്ടാണ് ഹരി സംസാരിക്കുന്നത്.

അഞ്ചൽ എന്ന ഒരു സ്ഥലത്ത് നടക്കുന്ന ഒരു സംഭവകഥയാണ് ഇത്. ഒരു സ്റ്റുഡിയോ തുടങ്ങാൻ ആദ്ദേഹം പ്ലാൻ ചെയ്തു. അതിനായുള്ള തയ്യാറെടുപ്പുകളും ചെയ്തു. ആരുടെ ഒക്കെയോ കൈയ്യിൽ നിന്നും പണവും വാങ്ങി അദ്ദേഹം സ്റ്റുഡിയോ ഇടാൻ തീരുമാനിച്ചു. എല്ലാവരും ചോദിച്ചു ഇത് ആരെക്കൊണ്ട് ഉദ്ഘാടാനം ചെയ്യിക്കും എന്ന്. അന്ന് ആണ് അനിയത്തിപ്രാവ് റിലീസ് ചെയ്യുന്നത്. അന്നത്തെ ഹരം ആയിരുന്നു ഏവർക്കും ആ സിനിമ. അതുകൊണ്ടുതന്നെ കുഞ്ചാക്കോ ബോബനെ കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാൻ ആണ് താത്പര്യം എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും ഇത് കേട്ട് കളിയാക്കി. പിന്നെ നീ വിളിച്ചാൽ കുഞ്ചാക്കോ ബോബൻ വരാൻ പോകുവല്ലേ എന്നുപറഞ്ഞായിരുന്നു കളിയാക്കൽ. അന്നൊന്നും സിനിമ താരങ്ങളോട് ഇത്ര അഡിക്ഷൻ ഒന്നും ഇല്ലാത്ത കാലമാണ്. ആ സമയത്താണ് മനോരാജ്യം മാഗ്സനിൽ ചാക്കോച്ചൻറെ ലാൻഡ് ലൈൻ നമ്പർ വരുന്നത്. ഇദ്ദേഹം ആ നമ്പറിൽ വിളിച്ചു.

അമ്മ മോളിയാണ് ഫോൺ എടുക്കുന്നത്. ആരാണ് വിളിക്കുന്നത് എന്ന് അമ്മ ചോദിച്ചു. അദ്ദേഹം തന്റെ വിവരങ്ങൾ ഒക്കെയും പറഞ്ഞു. കടം വാങ്ങി സ്റ്റുഡിയോ തുടങ്ങിയതുമുതൽ എല്ലാം പറഞ്ഞു. തനിക്ക് ചാക്കോച്ചൻ ഇതിന്റെ ഉദ്‌ഘാടനം ചെയ്യണം എന്നും പറഞ്ഞു. എന്നാൽ മകന്റെ തിരക്കിനെക്കുറിച്ചൊക്കെ ഈ അമ്മ അയാളോട് പറഞ്ഞു. എന്നാൽ പിന്മാറാൻ അദ്ദേഹം ഒരുക്കമായില്ല. ഒടുക്കം വീട്ടിൽ ചെല്ലാൻ വേണ്ടി അമ്മ പറഞ്ഞു. അങ്ങനെ ഇദ്ദേഹം ചാക്കോച്ചന്റെ വീട്ടിലേക്ക് ചെന്നു. കഥകൾ ഒക്കെ അമ്മയോട് നേരിട്ട് പറഞ്ഞു. ആ സമയം ചാക്കോച്ചൻ അവിടെ ഉണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ആദ്ദേഹം എത്തി. അമ്മ ചാക്കോച്ചനോട് ഇയാളെ കുറച്ചു പറഞ്ഞു മനസിലാക്കി കൊടുത്തു. എന്നാൽ തിരക്കുള്ള കാര്യം ആണ് ചാക്കോച്ചൻ പറയുന്നത്.

ആകെ ശനി മാത്രമാണ് ഒഴിവെന്നും പറഞ്ഞു. അപ്പോൾ ഇയാൾ ഓർത്തു ശനി എങ്കിൽ ശനി അന്നെങ്കിലും ഉദ്ഘാടനം ചെയ്യുമല്ലോ എന്ന്. എന്നാൽ അമ്മയ്ക്ക് ഒരു സങ്കടം ശനി ആയതുകൊണ്ട് പോകുന്ന വഴി കുരിശിങ്കൽ ഒരു മെഴുകുതിരി കൂടി കത്തിച്ചു പോകാൻ നിർദ്ദേശിച്ചു.അങ്ങനെ പറഞ്ഞ ദിവസം പറഞ്ഞ സമയത്ത് ചാക്കോച്ചൻ വന്നു, ഒരു പൈസ പോലും വാങ്ങാതെ ഉദ്‌ഘാടനവും ചെയ്തു പോയി.

ആ മോളി എന്ന അമ്മയുടെ ഒറ്റ വാക്കിൽ ആണ്. എത്ര പ്രശസ്തൻ ആയിട്ടും പണം പോലും വാങ്ങാതെ ഇത്രയും ദൂരെ വന്നിട്ട് ചെയ്തു പോയത്. ഇത് നമ്മുടെ ജീവിതത്തിലും പ്രാവർത്തികം ആക്കണം. നമ്മൾ എത്ര ഉയരങ്ങളിൽ പോയായാലും നമ്മുടെ അമ്മയും പെറ്റ നാടും ഒരു ആവശ്യം പറഞ്ഞാൽ നമ്മൾ ഒപ്പം നിൽക്കണം – ഹരി പത്തനാപുരം പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *