ബിരിയാണിക്കൊപ്പം തൈര് കൂടുതല്‍ ചോദിച്ചു; യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ഹോട്ടല്‍ ജീവനക്കാര്‍
ബിരിയാണിക്കൊപ്പം തൈര് കൂടുതല്‍ ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍.ഹൈദരാബാദിലെ പഞ്ചഗുട്ടയിലെ മെറിഡിയൻ റെസ്റ്റോറന്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.32കാരനായ ലിയാഖത്ത് ആണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട യുവാവ് മൂന്നു പേര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം ഉടലെടുക്കുകയും ജീവനക്കാര്‍ മര്‍ദിക്കുകയുമായിരുന്നു.
ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നടക്കുന്നതായി അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
@All rights reserved Typical Malayali.
Leave a Comment