ഞങ്ങള് പാവങ്ങളെ ..വല്ലാത്ത അവസ്ഥയിലൂടെയാണ് ജീവിതം പോയിക്കൊണ്ടിരിക്കുന്നത് …അമ്മയുടെ ആരോഗ്യം മോശമായതോടെ ഞങ്ങളാകെ തകർന്നു..എല്ലാരും പ്രാർത്ഥിക്കണം
അമ്മ ഒട്ടും വയ്യാത്ത അവസ്ഥയിലായി ആകെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോയതെന്ന് ഇച്ചാപ്പി യൂട്യൂബ് ചാനൽ ഉടമ ശ്രീലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതയാണ് ഇച്ചാപ്പി. ശ്രീലക്ഷ്മി എന്നാണ് യഥാര്‍ത്ഥ പേര് എങ്കിലും അറിയപ്പെടുന്നത് ഇച്ചാപ്പി ദ വേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ പേരിലാണ്. ഉടന്‍ പണം, ഫ്‌ളവേഴ്‌സ് ഒരു കോടീ തുടങ്ങിയ ഷോകളിലൂടെ ടെലിവിഷന്‍ പ്രേമികള്‍ക്കും സുപരിചിതയാണ് ശ്രീലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ വ്‌ളോഗ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
താൻ വളരെയധികം മോശം അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നും തനിക്ക് ഈ അവസ്ഥ തരണം ചെയ്യാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം എന്നും പ്രേക്ഷകരോടായി ഇച്ചാപ്പി പറയുന്നുഹാർട്ട് പേഷ്യന്റ് ആണ് തന്റെ അമ്മ. പെട്ടെന്ന് ആരോഗ്യനില വഷളായി. അമ്മയുടെ ആരോഗ്യം മോശം ആയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും ഇച്ചാപ്പി പറയുന്നു. താൻ ഒരിക്കലും പ്രതീക്ഷിക്കാതെ ആണ് ജീവിതം മാറി മറിഞ്ഞത്. മരുന്ന് അമ്മ മുടക്കിയതുകൊണ്ടാകാം അമ്മയുടെ ആരോഗ്യ അവസ്ഥ മോശം ആയത്.
അച്ഛന്റെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോൾ അമ്മ കട്ടിലിൽ നിന്നും താഴെ വീണു കിടപ്പുണ്ട്. വേഗം പോയി തൊട്ട് നോക്കിയത് തണുത്ത അവസ്ഥയിൽ ആണോ എന്നാണ്. അത്രത്തോളം പേടിച്ചു പോയി. പക്ഷെ ദൈവകൃപയാൽ അമ്മയ്ക്ക് വലിയ പ്രശ്ങ്ങൾ ഉണ്ടായില്ല. അമ്മയെ വിയർക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് ആശ്വാസം ആയത്. ഇപ്പോൾ ചികിത്സ തുടരുകയാണ് എങ്കിലും പഴയ അമ്മയെ തിരികെ കിട്ടിയിട്ടില്ല. അത് തന്നെ വലിയ വേദനയാണ് നൽകുന്നത്. അമ്മ പഴയ പോലെ ആകാതെ ജീവിതം നേരെ ആകും എന്ന് തോന്നുന്നില്ല. അമ്മയാണ് വീട്ടിലെ എല്ലാം.
എന്റെ ഭക്ഷണം മുതൽ വീട്ടിലെ നായകുട്ടികളുടെ കാര്യം നോക്കിയത് വരെ അമ്മയാണ്. അമ്മ വേഗം കിടന്നു പോയതോടെ എല്ലാം ഞാൻ നോക്കേണ്ട അവസ്ഥയിൽ ആയി. പണി എടുക്കുന്നതിൽ അല്ല. അമ്മ ഇല്ലാതെയുള്ള വീട് ചിന്തിക്കാൻ പോലും ആകില്ല. അമ്മയുടെ ശബ്ദം കേട്ടാണ് നമ്മൾ എല്ലാവരും ഉണരുന്നത്. ‘അമ്മ നിശബ്ദം ആയതോടെ നമ്മൾ എല്ലാം സങ്കടത്തിൽ ആയി. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് ‘അമ്മ എപ്പോഴും പറയുമായിരുന്നു. ആ അവസ്ഥ ഞാൻ ഇപ്പോൾ അറിഞ്ഞുകൊണ്ട് ഇരിക്കുകയാണ് . അമ്മയുടെ പഴയ അവസ്ഥ കാണാൻ കൊതിയാകുന്നു. ‘അമ്മ പഴയതുപോലെ ആകാൻ പ്രാർത്ഥിക്കണം- ശ്രീലക്ഷ്മി പുത്തൻ വീഡിയോയിൽ പറയുന്നു.
താമസിക്കാന്‍ വീട് പോലും ഇല്ലാതെ, വര്‍ഷങ്ങളോളം മറച്ച് കെട്ടിയ ഷെഡ്ഡില്‍ കഴിഞ്ഞ ഇച്ചാപ്പിയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അടുത്തിടെയാണ് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയത്. ആ വീട് പണിയുന്നതിന് ഇച്ചാപ്പിയുടെ യൂട്യൂബ് വരുമാനം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ദുരന്ത ജീവിതത്തിന് നടുവിലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം ഇച്ചാപ്പി പങ്കുവയ്ക്കാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment