എന്റെ ഭാഗ്യമാണ് അവൾ….അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എനിക്ക് ജീവിതം എന്തെന്ന് അറിഞ്ഞത് …30 വർഷങ്ങൾക്കിപ്പുറത്തെ വിവാഹദിന ഓർമ്മ
തന്റെ വിവാഹദിനത്തിന്റെ ഓർമകൾ പങ്കുവച്ച് ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐഎം വിജയൻ. ഐഎം വിജയന്റെയും ജീവിതസഖിയായ രാജിയുടെയും ഇരുപത്താറാം വിവാഹ വാർഷിക ദിനമായിരുന്നു ഈ ഓഗസ്റ്റ് 18. 1994 ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹ വാർഷിക ദിനത്തിന് പിറകേ ഐഎം വിജയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിവാഹ ദിവസത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഐഎം വിജയനും രാജി വിജയനും പന്തലിൽ വിവാഹവേഷത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. ഐഎം വിജയൻ രാജിക്ക് ചോറ് ഊട്ടിക്കൊടുക്കുന്നതും അവർ പരസ്പരം സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
ഇതിന് പിറകെ തന്റെയും രാജിയുടെയും ഒരു പഴയ കാല ഫൊട്ടോഗ്രാഫ് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഒരുവരുടെയും പുതിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി പേർ പോസ്റ്റുകൾക്ക് കീഴിൽ വിവാഹ വാർഷിക ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment