പിഞ്ചോമനയെ കണ്ടത്താനാകാതെ ഏവരും പിന്മാറിയപ്പോൾ ഈ മുതല ചെയ്തത് കണ്ടോ

കളിക്കുന്നതിനിടയിൽ അഴിമുഖത്തെ ജലാശയത്തിൽ വീണ് കാണാതായ നാലുവയസുകാരൻ്റെ മൃതദേഹം തിരികെയെത്തിച്ചത് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപത്ത് വെച്ചാണ് നാലുവയസ്സുകാരൻ കളിക്കുന്നതിനിടെ ജലാശയത്തിലേക്ക് വീണത്. തുടർന്ന് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. പക്ഷേ കുട്ടിയുടെ മൃതദേഹം കണ്ടെത്താനാകാതെ നിരാശയോടെ തിരിച്ചൽ അവസാനിപ്പിക്കാനിരിക്കെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്തു വഹിച്ചുകൊണ്ട് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുതല സുരക്ഷഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വെള്ളത്തിലേക്ക് ഇടുകയും, മടങ്ങിപ്പോവുകയും ആയിരുന്നു.ഉടൻതന്നെ ഉദ്യോഗസ്ഥർ മൃതദേഹം വെള്ളത്തിൽനിന്നും കരയ്ക്കെടുത്തു. മുഹമ്മദ് സിയാദ് എന്ന നാലുവയസ്സുകാരൻ ആണ് അപകടത്തിൽ പെട്ടത്. ഈസ്റ്റ് കലിമെൻ്റൽ സെർച്ച് ആൻറ് റെസ്ക്യു ഏജൻസി എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു പ്രദേശത്ത് രണ്ടു ദിവസമായി തിരച്ചിൽ നടത്തി വന്നിരുന്നത്. എന്നാൽ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ ഏവരും നിരാശയിലായിരുന്നു. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുതല മൃതദേഹവുമായി ജലാശയത്തിലൂടെ വന്നത്. കുട്ടിയുടെ മൃതദേഹത്തിൽ എവിടെയും മുറിവുകൾ ഇല്ലെന്നും അവയവങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

കുട്ടി വീണതിന് ഒരു മൈൽ ദൂരെ നിന്നുമാണ് മുതല മൃതദേഹവുമായി വന്നത്. ഈ പ്രദേശത്ത് ധാരാളം മുതലകൾ ഉണ്ടായിരുന്നതിനാൽ രണ്ടുദിവസമായി മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ കുഞ്ഞിനെ മുതല പിടിച്ചതായിരിക്കാം എന്ന ഊഹത്തിൽ എത്തിയിരുന്നു അധികൃതർ. അപ്പോഴാണ് ഏറെ അമ്പരിപ്പിക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിൻ്റെ മൃതദേഹം പുറത്ത് വച്ചുകൊണ്ട് സുരക്ഷാഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തേക്ക് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ജലജീവികളിൽ ഏറ്റവും അപകടകാരികളാണ് മുതലകൾ എന്ന് പറയുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു സംഭവം നടന്നത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *