എന്തും സംഭവിക്കാം ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹിക്കാനാകാതെ ഇന്നസെന്റിന്റെ കുടുംബം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളത്തിൻ്റെ പ്രിയ നടൻ ഇന്നസെൻ്റ് ആശുപത്രിയിൽ കഴിയുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. അദ്ദേഹത്തിൻ്റെ അവസ്ഥ വീണ്ടും ഗുരുതരമായി മാറിയെന്ന സങ്കട വാർത്തയാണ് എത്തുന്നത് .സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമെ ഇന്നസെൻറിൻ്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും കഴിഞ്ഞദിവസം സർക്കാർ നിയോഗിച്ചിരുന്നു.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലെയും തിരുവനന്തപുരം ആർസിസി യിലെയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. ന്യൂമോണിയ ബാധിച്ച ഇന്നസെൻറിൻ്റെ ആരോഗ്യം ആദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും അസുഖം കലശലാവുകയായിരുന്നു. ആരോഗ്യനില വീണ്ടും മോശമായി. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിലായെന്നാണ് റിപ്പോർട്ട്. ന്യൂമോണിയയും അണുബാധയും വിട്ടുമാറാത്തതാണ് ഡോക്ടർമാരെ ആശങ്കപ്പെടുത്തുന്നത്. മൂന്നുവട്ടം കോവിഡ് ബാധിച്ച ഇന്നസെൻ്റിൻ്റെ രോഗപ്രതിരോധം കുറഞ്ഞത് ഡോക്ടർമാർക്ക് വലിയ വെല്ലുവിളിയാണ്.
വെൻറിലേറ്ററിൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ഇന്നസെൻറ് ജീവൻ നിലനിർത്തുന്നത്. ലേക്ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിത്സ. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്. ഇന്നസെൻറിൻ്റെ ജീവൻ തിരികെ പിടിക്കാൻ കഠിന പ്രയത്നത്തിലാണ് ഡോക്ടർമാർ. ഭാര്യ ആലീസും മകൻ ഡോണറ്റും മരുമകളും കൊച്ചു മക്കളും എല്ലാം ഇന്നസെൻറിൻ്റെ തിരിച്ചുവരവിനായി കാത്ത് കണ്ണീരും പ്രാർത്ഥനയുമായി ആശുപത്രിയിൽ തന്നെ കഴിച്ചു കൂട്ടുകയാണ്.
@All rights reserved Typical Malayali.
Leave a Comment