ഇന്നസെന്റ് ആശുപത്രിയില്‍.. ആരോഗ്യം ഗുരുതരാവസ്ഥയിലായി..!! പ്രാര്‍ത്ഥനയോടെ ആരാധകര്‍
ഇന്നസെന്റ് ആശുപത്രിയിൽ! പ്രാർത്ഥനയോടെ ആരാധകർ.അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ ആണ് ചികിത്സയിൽ പ്രവേശിപ്പിക്കാൻ കാരണം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ബന്ധുക്കൾ ആരും സ്ഥിരീകരണവുമായി രംഗത്ത് വന്നിട്ടില്ല.വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഇന്നസെന്റ്. ഹാസ്യം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. നിർമ്മാതാവായും തിളങ്ങി നിന്ന ഇന്നസെന്റ് ക്യാന്‍സർ സർവൈവർ കൂടിയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും അർബുദം പിടി മുറുക്കി എന്നാണ് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകിട്ടോടെ ആരോഗ്യനില ഗുരുതരമായി എന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ഇപ്പോൾ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
@All rights reserved Typical Malayali.
Leave a Comment