മരിക്കും മുമ്പ് ഇന്നസെന്റിന് അന്ത്യകൂദാശ നല്‍കി..!! നെഞ്ചു പൊട്ടുന്ന വേദനയില്‍ ആലീസ് എഴുതിയ ചരമക്കുറിപ്പ് കണ്ടോ

സ്വതസിദ്ധമായ അഭിനയവും സംസാരവുമൊക്കെയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ ജീവിതം മലയാളികള്‍ക്ക് തുറന്ന് പുസ്തകമാണ്. ജീവിതത്തിലെയും സിനിമയിലെയും അനുഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഇന്നസെന്റ് ഇനിയില്ലെന്നറിഞ്ഞപ്പോള്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സങ്കടത്തിലായിരുന്നു. ഇന്നസെന്റിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സജി നന്ത്യാട്ട്. താന്‍ ആരാണ് എന്താണെന്ന് മലയാളിക്ക് പറഞ്ഞ് തന്ന മനുഷ്യനായിരുന്നു ഇന്നസെന്റ്. നമ്മുടെ വീട്ടിലെ ഒരാളെപ്പോലെയാണ് അദ്ദേഹത്തെ പരിഗണിക്കാറുള്ളത്.ഏത് പ്രതിസന്ധിയിലും നര്‍മ്മം കൈവിടാതെ ലാഘവത്തോടെ ജീവിതത്തെ കാണാന്‍ അദ്ദേഹം പഠിപ്പിച്ചു. ഓരോ മലയാളിക്കും അദ്ദേഹം നല്‍കിയത് പോസിറ്റീവ് എനര്‍ജിയാണ്. ഒരിക്കലും അദ്ദേഹം നെഗറ്റീവ് പറയാറില്ല. തന്നെയും തന്റെ കുടുംബാംഗങ്ങളേയുമാണ് അദ്ദേഹം ഉദാഹരണമായി പറയാറുള്ളത്. മലയാളികള്‍ക്ക് ഇന്നസെന്റിനോട് വലിയൊരു ഇഷ്ടമുണ്ട്. തീപ്പെട്ടി കമ്പനിയും പടക്ക കമ്പനിയുമൊക്കെയായി പ്രതിസന്ധി നിറഞ്ഞ ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ വാചാലനായിട്ടുണ്ട്. ഇന്നസെന്റിന്റെ സിനിമാജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും സജി പറഞ്ഞിരുന്നു.ചെന്നൈയില്‍ താമസിച്ചിരുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. മോശപ്പെട്ട ചുറ്റുപാടികളിലൂടെയായിരുന്നു കടന്ന് പോയിരുന്നത്. തട്ടുകടയില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. പണം കൊടുത്തില്ലെങ്കിലും ഭക്ഷണം കിട്ടുമായിരുന്നു. പോലീസുകാര്‍ വന്ന് തട്ടുകട ഒഴിപ്പിച്ചപ്പോഴും കടക്കാരന്‍ ഇന്നസെന്റിന് ഫുഡുമായി കടയുടെ അരികെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഹൃദയത്തില്‍ തട്ടിയ സംഭവമായിരുന്നു അതെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. കടക്കാരനായ കോയാക്കയെ കുടുംബത്തിലൊരാളെപ്പോലെയാണ് അദ്ദേഹം കാണുന്നതും.

സ്വന്തമായി സിനിമ നിര്‍മ്മിച്ചപ്പോള്‍ ഭാര്യയുടെ ആഭരണം വിറ്റായിരുന്നു അദ്ദേഹം പണം കണ്ടെത്തിയത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇന്നസെന്റ് അഭിനയിക്കാനെത്തിയപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ചും സജി വിശദീകരിച്ചിരുന്നു. ഒരു കുതിര സ്പീഡില്‍ വരികയാണ്, വലിയൊരു കുന്തം ഇന്നച്ചന്‍ ശത്രുക്കള്‍ക്ക് നേരെ എറിയുന്ന രംഗമാണ് എടുക്കാന്‍ പോവുന്നതെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. എനിക്കൊരു കുഴപ്പവുമില്ല പ്രിയാ, ആ കുതിരയ്ക്ക് എന്തെങ്കിലും സംഭവിക്കാതെ നോക്കണേ എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ആ മറുപടി കേള്‍ക്കാനായാണ് പ്രിയദര്‍ശന്‍ അങ്ങനെ പറഞ്ഞതും.
പ്രതിസന്ധിയാണെങ്കിലും അവയെ ലഘൂകരിച്ച് നിസാര സംഭവമാക്കി മാറ്റുന്നൊരു സ്വഭാവമുണ്ടായിരുന്നു ഇന്നസെന്റിന്. തൃശ്ശൂര്‍ മിത്ര ഫിലിംസ് എന്നൊരു സിനിമാക്കമ്പനിയുണ്ടായിരുന്നു. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും സ്വന്തം കമ്പനിയെപ്പോലെയായിരുന്നു അതിനെ കണ്ടത്. ചില തെറ്റിദ്ധാരണകള്‍ കാരണം അതില്‍ നിന്നും മാറേണ്ടി വന്നപ്പോഴാണ് അദ്ദേഹം ശത്രു ഫിലിം കമ്പനി തുടങ്ങിയത്. ഡേവിഡും ഞാനും തുടങ്ങിയതാണ്, നാളെ നമ്മള്‍ തമ്മില്‍ ഒരു വഴക്കുണ്ടായാലോ അത് കരുതിയാണ് ശത്രു ഫിലിംസ് എന്ന് പേരിട്ടതെന്നായിരുന്നു അദ്ദേഹം നമ്മോട് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *