കന്നാസ്‌ പോയത് അറിഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ പൊട്ടി കരഞ്ഞു കടലാസ്

അന്തരിച്ച നടൻ ഇന്നസെന്‍റിനെ അനുസ്മരിച്ച് നടൻ ജഗതിശ്രീകുമാർ. മായില്ലൊരിക്കലും എന്ന കുറിപ്പോടെയാണ് ജഗതിയും ഇന്നസെന്‍റും ദിലീപും നിൽക്കുന്ന ചിത്രം അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ നർമരംഗങ്ങളിൽ ഒഴിച്ചുകുടാനാകാത്ത കോമ്പിനേഷനാണ് ഇരുവരുടെയും
കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങള്‍ മലയാളി മനസിൽ ഇന്നും തങ്ങിനിൽക്കുന്നതാണ്. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഒരുമണി വരെയാണ് സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം.

കന്നാസ് പോയതറിയാതെ കടലാസ്..പാപ്പയോട് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.. അറിഞ്ഞാൽ അത് സഹിക്കില്ല.. എപ്പോഴും ജഗതിയുടെ കാര്യങ്ങൾ തിരക്കിരുന്ന ആളായിരുന്നു അദ്ദേഹം കന്നാസിന്റെയും കടലാസിന്റെയും സ്നേഹം പറയാവുന്നതിലും അപ്പുറം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *