ഞാന്‍ മുന്നില്‍ നിന്നാല്‍ ജയറാമിന് അഭിനയിക്കുമ്പോള്‍ തെറ്റും: ഗോസിപ്പുകള്‍ അടിച്ചിറക്കിയത് പ്രണയത്തിന് കാരണമായെന്ന് പാര്‍വതി
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാര്‍വതിയും. 1992ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാര്‍വതി പൊതുവേ അഭിമുഖങ്ങളും നല്‍കാറില്ല. ലൈം ലൈറ്റില്‍ ഇല്ലാത്ത താന്‍ എന്ത് വിശേഷം പറയാനാണെന്നാണ് പാര്‍വ്വതിയുടെ ചോദ്യം.
പാര്‍വതിയും ജയറാമും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇതാ പ്രണയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി. പ്രണയിക്കാത്ത കാലത്ത് ജേര്‍ണലിസ്റ്റുകള്‍ ഗോസിപ്പ് അടിച്ചിറക്കിയിരുന്നുവെന്നും ഇത് വലിയ ചര്‍ച്ചയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇത് തന്നെയാണ് പിന്നീട് പ്രണയിതാക്കളാകാന്‍ കാരണമായതെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ജയറാം വരുന്നതിന് മുമ്പ് തന്നെ പാര്‍വതി സിനിമയില്‍ സജീവമായിരുന്നു. താന്‍ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ജയറാം സിനിമയിലെത്തിയതെന്ന് പാര്‍വതി പറഞ്ഞു. അന്നൊക്കെ സീനിയര്‍ നടിയെന്ന ബഹുമാനം ജയറാം തന്നിരുന്നു. എന്നാല്‍ ഇന്ന് ബഹുമാനം തീരെയില്ലെന്നും തമാശയായി പറഞ്ഞ പാര്‍വതി താന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ജയറാമിന്റെ അഭിനയത്തില്‍ തെറ്റുകള്‍ വരുമായിരുന്നുവെന്നും പറഞ്ഞു.
ജയറാമുമായുള്ള ബന്ധത്തിന് അമ്മയ്ക്ക് താത്പ്പര്യമുണ്ടായിരുന്നില്ലെന്ന് പാര്‍വതി വെളിപ്പെടുത്തി. തന്റെ വാശി മാത്രം കാരണമാണ് വിവാഹത്തിന് സമ്മതം ലഭിച്ചതെന്നും പ്രണയത്തിലായ ശേഷം ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും പാര്‍വതി പറഞ്ഞു. ജയറാമിനൊപ്പം സിനിമകള്‍ ചെയ്യാന്‍ അമ്മ സമ്മതിക്കില്ലായിരുന്നുവെന്നും അത്തരത്തില്‍ ഒരുപാട് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പാര്‍വതി സൂചന നല്‍കി. ഇനി ലക്ഷ്യങ്ങള്‍ ഒന്നുമില്ല. കുടുംബത്തോടൊപ്പം സന്തോഷമായി പോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വീട്ടിലിരുന്ന് വിശ്രമിച്ച് ആസ്വദിക്കുകയാണ്. അത്രത്തോളം ഡെപ്ത്തുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചിലപ്പോള്‍ ഇനിയും അഭിനയിച്ചേക്കുമെന്നും പാര്‍വതി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment