വിവാഹത്തിന് വരണേ! പരസ്യം കൊടുത്തത് മാത്രം ഓർമ്മയുണ്ട്, പിന്നെ ഗുരുവായൂരിൽ നടന്നത് ചരിത്രം; പാർവതി, ജയറാം വിവാഹവാര്ഷികം

മലയാള സിനിമയിലെ എക്കാലത്തെയും പ്രണയജോഡികളിലൊന്നായിരുന്നു ജയറാം-പാര്‍വതിയുടേത്. ഗുരുവായൂരിൽ വച്ച് 1992 സെപ്റ്റംബർ 7 നാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. ഇന്ന് ഇരുവർക്കും വിവാഹവാർഷികം ആണ്. വിവാഹസമയത്ത് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് 32 വർഷങ്ങൾ കഴിഞ്ഞിട്ടും പാർവതിയും ജയറാമും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്, ഇരുവരുടെയും പ്രണയവും.

സിനിമയെ വെല്ലുന്ന പ്രണയകഥ ആയിരുന്നു ഇവരുടേത്. ഇരുവരുടെയും വിവാഹത്തിന് ആയിരങ്ങൾ ആണ് എത്തിയത്. മലയാള സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സാക്ഷിയാക്കി കൊണ്ടായിരുന്നു വിവാഹം. ആരാധകരെ പോലെ തന്നെ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്.

ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് ഇവരുടെ വിവാഹം നടന്നത്. അന്നത്തെ പത്രത്താളുകളിൽ ഇവരുടെ വിവാഹത്തിന്റെ ദിവസങ്ങൾ അടുക്കാൻ പോകുന്നതിന്റെ കൗണ്ട് ഡൌൺ ഉണ്ടായിരുന്നു. എല്ലാവരും വിവാഹത്തിനു വരണേ എന്ന് പറഞ്ഞുകൊണ്ടുള്ള കൊണ്ടുള്ള കൗണ്ട് ഡൌൺ പരസ്യം പക്ഷേ നിയന്ത്രിക്കാൻ കഴിയാത്ത തിരക്കായി ഗുരുവായൂരിൽ. അത്രയധികം ആളുകളാണ് ഇരുവരുടെയും വിവാഹം കൂടാൻ എത്തിയതും. സ്വന്തം അച്ഛന് പോലും തിരക്ക് കാരണം മണ്ഡപത്തിൽ കയറാൻ ആകാത്ത അവസ്ഥ ആയി. അടുത്തിടെ മകളുടെ വിവാഹവും ഗുരുവായൂർ വച്ചാണ് നടന്നത് അന്നും തങ്ങളുടെ വിവാഹ ദിവസം ജയറാം ഓർത്തിരുന്നു.

1988 ൽ അപരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് താരങ്ങൾ ആദ്യം കണ്ടു മുട്ടുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. സിനിമയിലെ അടുത്ത സുഹൃത്തുക്കളോടും പോലെ പറയാതെ അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം കൊണ്ട് നടന്നത്. എന്നാൽ പിന്നീട് ശ്രീനിവാസൻ ഇത് കയ്യോടെ പിടിച്ച കഥയൊക്കെ ഇപ്പോഴും വൈറലാണ്.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന പാർവതി പിന്നെ കുടുംബത്തിന് വേണ്ടിയാണ് കഴിഞ്ഞത്. മക്കളെയും കുടുംബവും നോക്കണം എന്നാണ് ഒരിക്കൽ ഒരു തമിഴ് ചാനലിന് നല്കയ അഭിമുഖത്തിൽ ആയിരുന്നു പാർവതി പറഞ്ഞത്.

ഒരിക്കലും സിനിമയെ തനിക്ക് മിസ്സ് ചെയ്തട്ടില്ല എന്നാണ് പാർവതി പറയുക. 69 ഓളം സിനിമകളില്‍ അഭിനയിച്ച നടി 1993 ല്‍ ചെങ്കോലിലാണ് അവസാനമായി അഭിനയിച്ചത്. കീരീടത്തിന്റെ രണ്ടാം പകുതിയായ ചെങ്കേലില്‍ വലിയ റോള്‍ ഒന്നുമില്ലെങ്കിലും 1993 ല്‍ നടി സിനിമ ഉപേക്ഷിച്ചു. ജയറാം ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ തിരക്കിലാണ് ജയറാമിപ്പോള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *