മാളവികയെ പിടിച്ചു മാറ്റി പാര്‍വതിയോട് ഏറ്റുമുട്ടി ജയറാം താരകുടുംബം കല്യാണാഘോഷത്തില്‍ ഹല്‍ദി വീഡിയോ

പൊന്നിയിന്‍ സെല്‍വനില്‍ ആഴ് വാര്‍കടിയന്‍ നമ്പിയായി മികച്ച പ്രകടനമാണ് ജയറാം കാഴ്ച വെച്ചത്. സിനിമ കണ്ടവരെല്ലാം ജയറാമിനെയും അഭിനന്ദിച്ചിരുന്നു. പടം ഗംഭീരം, അസല്‍ പെര്‍ഫോമന്‍സ്. തികച്ചും വ്യത്യസ്തമായാണ് ജയറാം നമ്പിയെ അവതരിപ്പിച്ചത്. പതിവില്‍ നിന്നും മാറി നന്നായി ഹോംവര്‍ക്ക് ചെയ്താണ് നമ്പിയെ അവതരിപ്പിച്ചതെന്ന് തോന്നുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ജയറാം. പത്മരാജനായിരുന്നു അപരനിലൂടെയായി ജയറാമിനെ ആദ്യമായി നായകനാക്കിയത്. നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച അദ്ദേഹം പൊന്നിയിന്‍ സെല്‍വനായി നടത്തിയ തയ്യാറെടുപ്പുകളും ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാമിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് പത്മരാജന്റെ മകനായ അനന്തപത്മഭന്‍. അപൂര്‍വ്വമായൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യ മോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ,) സിനിമയിലല്ല എന്ന ക്യാപ്ഷനോടെയായാണ് ജയറാമിന്റെയും പാർവതിയുടേയും മോതിരമാറ്റ ചിത്രം പങ്കുവെച്ചത്. പത്മരാജന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ചായിരുന്നു ജയറാം പാർവതിയുടെ വിരലിൽ മോതിരം അണിയിച്ചത്. അതോടൊപ്പമായി ” പൊന്നിയിൽ സെൽവനി”ലെ ആഴ്വാർകടിയൻ നമ്പിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, തുടർന്ന് നമ്പിയുടെ മറുപടിയും അനന്തപത്മനാഭൻ ചേർത്തിരുന്നു.പൊന്നിയിന്‍ സെല്‍വനെക്കുറിച്ച്.പൊന്നിയിന്‍ സെല്‍വനില്‍ ആഴ് വാര്‍കടിയന്‍ നമ്പിയായി മികച്ച പ്രകടനമാണ് ജയറാം കാഴ്ച വെച്ചത്. സിനിമ കണ്ടവരെല്ലാം ജയറാമിനെയും അഭിനന്ദിച്ചിരുന്നു. പടം ഗംഭീരം, അസല്‍ പെര്‍ഫോമന്‍സ്. തികച്ചും വ്യത്യസ്തമായാണ് ജയറാം നമ്പിയെ അവതരിപ്പിച്ചത്. പതിവില്‍ നിന്നും മാറി നന്നായി ഹോംവര്‍ക്ക് ചെയ്താണ് നമ്പിയെ അവതരിപ്പിച്ചതെന്ന് തോന്നുന്നു. മകനൊപ്പമായാണ് സിനിമയ്ക്ക് പോയതെന്നും അദ്ദേഹം കുറിച്ചിരുന്നു.

ജയറാമിന്റെ മറുപടി.അനന്തപത്മനാഭന് ജയറാമും മറുപടി അയച്ചിരുന്നു. ഈ സിനിമ ചെയ്തതിന് ശേഷം എന്നെ ഒത്തിരിപ്പേര്‍ പേഴ്‌സണലായി വിളിച്ചിരുന്നു. വീട്ടിലേക്ക് ഇതുവരെ ഇത്രയധികം ബൊക്കെകള്‍ എത്തിയിട്ടില്ല. പപ്പന്‍ പറഞ്ഞത് ശരിയാണ്, നന്നായി ഹോം വര്‍ക്ക് ചെയ്താണ് ഞാന്‍ നമ്പിയെ അവതരിപ്പിച്ചത്. ആ ബുക്കില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഇത്. രണ്ടാം ഭാഗത്തില്‍ ഇതിലും മനോഹരമാണെന്നുമായിരുന്നു ജയറാം പറഞ്ഞത്.എത്രമാത്രം സന്തോഷിച്ചേനെ.നമ്പിയുടെ വിജയം ആസ്വദിച്ച് വരികയാണ് ഞാന്‍. പത്മരാജന്‍ സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്തുമാത്രം സന്തോഷിച്ചേനെ. അദ്ദേഹം കൊണ്ടുവന്നൊരാള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തുനില്‍ക്കുന്നില്ലേ, നന്നായെന്ന് ആള്‍ക്കാരെക്കൊണ്ട് പറയിക്കുന്നില്ലേ, അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എന്തുമാത്രം സന്തോഷിച്ചേനെ. അദ്ദേഹത്തിന്റെ ആത്മാവ് മുകളില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുമെന്നുമായിരുന്നു ജയറാം പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *