തൃപ്പൂണിത്തുറയിലെ മണിയുടെയും തങ്കത്തിന്റെയും മകന്‍..!! വലിയ നടനായപ്പോള്‍ സ്വന്തം വീട്ടുകാരെ മറന്നോ? നടന്‍ ജയസൂര്യയുടെ അച്ഛനും അമ്മയ്ക്കും സംഭവിച്ചത്..!!
ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റേഡിയോ കഴുത്തില്‍ തൂക്കിയിട്ട് മഞ്ജു വാര്യര്‍ക്ക് ഒപ്പം നില്‍ക്കുന്ന ജയസൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ചും തന്റെ സിനിമിലെ റേഡിയോ ബന്ധത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംവിധായകന്‍ വ്യക്തമാക്കുകയുണ്ടായി. ശങ്കര്‍ എന്ന റേഡി ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്.
പൊതുവെ റേഡിയോ ജോക്കികള്‍ വളരെ അധികം വൈബ്രന്റ് ആയി സംസാരിക്കുന്നവരാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ആര്‍ ജെ ശങ്കര്‍ വളരെ ശാന്തനാണ്. സാധാരണ ഒരാളോട് സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് അയാള്‍ ഷോ അവതരിപ്പിയ്ക്കുന്നതും. സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും ഉയര്‍ന്ന ചിന്താഗതിയുള്ള ആളുമാണ്. ഒരു ആര്‍ ജെയെയും മാതൃകയാക്കിയുള്ള കഥാപാത്രമല്ല ആര്‍ ജെ ശങ്കര്‍- സംവിധായകന്‍ വ്യക്തമാക്കി.
എന്റെ അച്ഛച്ചന്‍ ആര്‍മിയില്‍ ആയിരുന്നു. അദ്ദേഹം റേഡിയോയുടെ വലിയ ആരാധകനുമാണ്. അച്ഛച്ചന്‍ വയ്ക്കുന്ന റേഡിയോ പ്രോഗ്രാമുകള്‍ കേട്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ ആള്‍ ഇന്ത്യന്‍ റേഡിയോയില്‍ ആദ്യ ജോലി ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ആ ഒരു റേഡിയോ സ്വാധീനം എന്റെ എല്ലാ സിനിമകളിലും ഉണ്ടാവാറുണ്ട്- പ്രജേഷ് സെന്‍ പറഞ്ഞു.ജയസൂര്യയ്‌ക്കൊപ്പം മഞ്ജു വാര്യരും ശിവദയും സിനിമയില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഡോക്ടറുടെ വേഷമാണ് മഞ്ജുവിന്. ജോണി ആന്റണി, ഗൗതമി നായര്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജി സുരേഷ് കുമാര്‍, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും അതിഥി വേഷം ചെയ്യുന്നുണ്ട്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രനാണ്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാജേഷ് ആണ് നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായതാണ്.
@All rights reserved Typical Malayali.
Leave a Comment