കോളജില്‍ വച്ച്‌ തന്നെ തേച്ച കാമുകിക്ക് ജയസൂര്യ കൊടുത്ത മറുപടി

തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ഒാർത്തെടുത്ത് നടൻ ജയസൂര്യ. കോളജില്‍ വച്ച് തന്നെ തേച്ചിട്ടു പോയ കാമുകിയോട് ഷാജി പാപ്പന്‍ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ കഥയാണ് ജയസൂര്യ വെളിപ്പെടുത്തിയത്. ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് രസകരമായ സംഭവം താരം ഓർത്തെടുത്തത്.

‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബിഎംഡബ്ല്യു എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു.’

‘എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല,? ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു,? എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്’-ജയസൂര്യ പറഞ്ഞു.

വീട്ടിൽ എത്തിയ ഉടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *