ദാമ്പത്യത്തിൽ വേണ്ടത് പരസ്പര ബഹുമാനം.. ആ സംഭവം എന്റെ ഉള്ളുലച്ചു… സങ്കടത്തിൽ വരദ..
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം ഇന്നലെയാണ് ജഷിന് മോഹന്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്, വരദയുമായി വേര്‍പിരിഞ്ഞു എന്ന് നടന് വ്യക്തമാക്കുകയായിരുന്നു. അത് ഞങ്ങളുടെ സ്വകാര്യതയാണ്, എന്താണ് കാരണം എന്നോ, ഇപ്പോള്‍ സംസാരിക്കാറുണ്ടോ എന്നോ ഒക്കെയുള്ള കാര്യങ്ങോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്ന് മൂവി വേള്‍ഡിന് നല്കിയ അഭിമുഖത്തില്‍ ജിഷിന് വ്യക്തമാക്കി.
വാര്‍ത്ത നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ വരദ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. തന്റെ തന്നെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് വരദയുടെ പോസ്റ്റ്. ‘ആരോഗ്യത്തോടെ ഇരിക്കുക, സ്വയം സംരക്ഷിക്കുക. പക്ഷെ നിങ്ങളെ നിങ്ങളാക്കുന്ന മനോഹരമായ കാര്യങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ഇരിക്കുക’ എന്നആണ് വരദയുടെ പോസ്റ്റ്.
അമലയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടും, ഇഷ്ടം അറിയിച്ചുകൊണ്ടും ഉള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ബ്യൂട്ടിഫുള്‍, ഓസം ലുക്ക്, സൂപ്പര്‍, പിങ്ക് ബ്യൂട്ടി എന്നിങ്ങനെ പോകുന്ന കമന്റുകള്‍.
അതിനിടയില്‍ വരദ വാലന്റൈന്‍സ് ഡേ ആഘോഷിച്ച ചിത്രങ്ങളും വൈറലാവുന്നുണ്ട്. ‘ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്ന് പറഞ്ഞ് തന്റെ മനോഹരമായ ചിത്രങ്ങളായിരുന്നു വരദ പങ്കുവച്ചത്. സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണെന്നാണ് പ്രണയ ദിനത്തില്‍ വരദ പങ്കുവച്ച മെസേജ്. യുകെയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ വരദയെ കാണാന്‍ തൃഷയെ പോലെയുണ്ട് എന്ന് പറഞ്ഞായിരുന്നു കമന്റുകള്‍.
വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്റസ്ട്രിയിലേക്ക് വന്നത്. അതോടൊപ്പം നടി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന് പോലുള്ള സിനിമകളിലെ വരദയുടെ വേഷം ശ്രദ്ധേയമായിരുന്നു. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് അമലയെ കൂടുതല്‍ പരിചിതയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന മാംഗല്യം എന്ന സീരിയലിലാണ് നിലവില്‍ അമല അഭിനയിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment