പ്രസവിച്ചപ്പോള്‍ പോലും ഇത്ര വേദനയില്ലായിരുന്നു! ഭര്‍ത്താവിന്റെ ഇഷ്ടം നോക്കി ചെയ്തതാണെന്ന് ജിസ്മി! വൈറലായി വീഡിയോ
കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് ജിസ്മി. വീണ്ടും വിവാഹിതയായതും, കുഞ്ഞതിഥിയുടെ വരവുമെല്ലാം പ്രേക്ഷകര്‍ അറിഞ്ഞതാണ്. സീരിയലിന് വേണ്ടിയുള്ള ഗെറ്റപ്പാണോ എന്നായിരുന്നു വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ ചോദിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെയായിരുന്നു വിവാഹ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ആഗ്രഹിച്ചത് പോലെയൊരാള്‍ ജീവിതത്തിലേക്ക് വന്നു എന്നായിരുന്നു മിഥുനെക്കുറിച്ച് ജിസ്മി പ്രതികരിച്ചത്. മിഥുനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
പ്രസവത്തിന് തൊട്ടുമുന്‍പായാണ് ജിസ്മി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. സോന എന്ന കഥാപാത്രത്തോട് ബൈ പറയുന്നത് വേദനാജനകമായ കാര്യമാണ്. പക്ഷേ, ജീവിതത്തില്‍ വലിയൊരു സന്തോഷത്തിന് വേണ്ടി ഇങ്ങനെ ചെയ്‌തേ മതിയാവൂ. ഇതുവരെയുള്ള പിന്തുണയും പ്രാര്‍ത്ഥനയും എന്നും വേണമെന്നും ജിസ്മി അന്ന് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി മകന്‍ എത്തിയതിനെക്കുറിച്ചും ജിസ്മി വാചാലയായിരുന്നു.
ആശുപത്രിയിലെ വിശേഷങ്ങളെല്ലാം ലൈവായി തന്നെ പങ്കുവെക്കുന്നുണ്ടായിരുന്നു മിഥുന്‍. നോര്‍മല്‍ ഡെലിവറിയായിരുന്നു ജിസ്മിയുടേത്. 3 മണിക്കൂര്‍ കൊണ്ട് പ്രസവം നടന്നു. ഡോക്ടറുടെ സപ്പോര്‍ട്ട് കൊണ്ടാണ് പ്രസവം പെട്ടെന്ന് നടന്നത്. പിന്നെ ഭര്‍ത്താവും മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. ജിസ്മി ആണ്‍കുഞ്ഞാണ് എന്ന് നഴ്‌സ് കേട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലെന്നുമായിരുന്നു ജിസ്മി പറഞ്ഞത്. രാത്രിയില്‍ ഉറക്കമില്ലാത്തതും, മകനൊപ്പമുള്ള സന്തോഷനിമിഷങ്ങളുമൊക്കെ പങ്കിട്ട് ജിസ്മി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.
ആദ്യമായി മൂക്ക് കുത്തിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പേടി കാരണം മിഥുന്റെ കൈ മുറുകെ പിടിക്കുന്ന ജിസ്മിയെ വീഡിയോയില്‍ കാണാം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് മൂക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. ഗണ്‍ ഷോട്ട് അനുഭവം ഒട്ടും സുഖകരമല്ലെന്നും ജിസ്മി പറയുന്നു. പ്രസവിക്കാന്‍ ഇത്രയും പേടിച്ചിട്ടില്ലെന്നായിരുന്നു ഒരു കമന്റിന് നല്‍കിയ മറുപടി. ഇത്രയും കഷ്ടപ്പെട്ട് കുത്താന്‍ പോവണമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഇഷ്ടം നോക്കിയതാണെന്നായിരുന്നു ജിസ്മി പറഞ്ഞത്.
Catch Me If You Can: 16-ാം വയസിൽ പൈലറ്റ്, ഡോക്ടർ, ടീച്ചർ ആയ കള്ളൻ; ഇന്ന് പോലീസിന് ക്ലാസെടുക്കുന്നു
ഡെലിവറി ടൈമില്‍ വരെ ഡാന്‍സ് ചെയ്തതല്ലേ, ഈ സമയത്ത് ഡാന്‍സ് കളിച്ചൂടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ കളിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, പറ്റിയില്ലെന്നായിരുന്നു ജിസ്മി പറഞ്ഞത്. ഇതെന്തൊരു ഷോ ആണെന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ വണ്‍മാന്‍ ഷോ എന്നായിരുന്നു ജിസ്മിയുടെ പ്രതികരണം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങളുമായെത്തിയിട്ടുള്ളത്. ഇത് എനിക്ക് ചേരുന്നുണ്ടോ എന്ന് കൂടി പറയണമെന്നും ജിസ്മി ആവശ്യപ്പെട്ടിരുന്നു. മൂക്കുത്തി നന്നായി ചേരുന്നുണ്ടെന്നായിരുന്നു മിക്കവരും പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment