അറിഞ്ഞപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി.. മരിച്ചു കിടക്കുന്നതാണ് കണ്ടത്.. ജോമോളും വിഷ്ണുവും തമ്മിലുള്ള ബന്ധം അറിയാമോ?

മരിച്ചു കിടക്കുന്നതാണ് കണ്ടത്! അറിഞ്ഞപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി;ജിഷ്ണുവിന്റെ ഓർമ്മയിൽ ജോമോൾ.ഓർമ്മയിൽ എന്നും വേദനയായി അവശേഷിക്കുന്ന ഒത്തിരി വേർപാടുകൾ മലയാള സിനിമാ ലോകത്ത് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് അനുഗ്രഹീത കലാകാരൻ ആയ ജിഷ്ണു രാഘവന്റെ മരണവും. 2016 മാർച്ച് 24 നാണ് അർബുദ രോഗത്തെ തുടർന്ന് ജിഷ്ണു മരണപ്പെട്ടത്.ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും ആരാധകർക്ക് ഇഷ്ടമുള്ള ഒരു താരമാണ് ജോമോൾ. ബാലതാരമായി സിനിമയിലെത്തിയ ജോമോൾ പിന്നീട് നായിക പ്രാധാന്യം ഉള്ള ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തു എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി ഇന്നും തുടരുകയാണ്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലും മൈ ഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലും ബാല താരമായി അഭിനയിച്ചു എങ്കിലും വടക്കൻ വീര ഗാഥയിലെ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചത് എന്നും ശ്രദ്ധിക്കപ്പെടുന്നത് ആയിരുന്നു. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് ജോമോളുടെ യഥാർത്ഥ പേര്. സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യം കൂടിയായ ജോമോൾ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.ഇപ്പോഴിതാ ജോമോൾ പങ്കെടുത്ത കൗമുദി മൂവീസിന്റെ ഒരു അഭിമുഖം ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

മലയാള സിനിമയിലെ അതുല്യ കലാകാരന്മാർ ആയിരുന്ന അന്തരിച്ച താരങ്ങളെ കുറിച്ച് ജോമോൾ പറയുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.”എനിക്ക് ഫിലിം ഇൻഡസ്ട്രിയിൽ അങ്ങിനെ അടുത്ത കണക്ഷൻസ് ഒന്നും ഇല്ല.വിട്ടു പോയവരിൽ പറയുകയാണെങ്കിൽ ഇന്നസെന്റ് അങ്കിൾ, എൻ എഫ് വർഗീസ് അങ്കിൾ,മൂന്നാമത് ജിഷ്ണു.ജിഷ്ണുവും ഞാനും ആയിട്ട് ഫേസ്‌ബുക്കിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളു. അന്ന് എനിക്ക് ഫേസ്‌ബുക്ക് ഉണ്ടായിരുന്നു. ഫേസ്‌ബുക്കിൽ ഞങ്ങൾ മെസേജ് ചെയ്യുമായിരുന്നു. ജിഷ്ണുവിന് വയ്യാത്ത സമയം ആയിരുന്നു അത്.എപ്പോഴും ടെക്സ്റ്റ് ചെയ്യുമായിരുന്നു. ജിഷ്ണുവിന്റെ ഒരുപാട് പോസ്റ്റുകൾ ഞാൻ വായിക്കാറുണ്ടായിരുന്നു.ഞാൻ അതിനൊക്കെ കമന്റ് ചെയ്യും, അപ്പോൾ ജിഷ്ണു എനിക്ക് മെസേജ് ചെയ്യും, അങ്ങിനെയൊക്കെ ആയിരുന്നു.ഞാൻ ജിഷ്ണുവിനെ എന്റെ ലൈഫിൽ ആദ്യം ആയി കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോൾ ആണ്.അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു. അറിഞ്ഞ ഉടനെ ഞാൻ ഹോസ്പിറ്റലിൽ പോയി.ലൈഫിൽ മിസ് ചെയ്യുന്നതും ഇവരെ ഒക്കെ ആണ്” – ജോമോൾ പറയുന്നു.കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അർബുദ ബാധിതനായി നടൻ ജിഷ്ണു മരണത്തിനു കീഴടങ്ങുന്നത്. ഇരുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ജിഷ്ണു പ്രശസ്ത നടൻ രാഘവൻ്റെ മകനാണ്.നമ്മൾ എന്ന ചിത്രത്തിലൂടെ നായകനായി മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച ജിഷ്ണു തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.റബേക്ക ഉതുപ്പ് കിഴക്കേമലയാണ് ജിഷ്ണു അവസാനം അഭിനയിച്ച മലയാള ചിത്രം.1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. നമ്മൾ എന്ന ചിത്രത്തിൽ തുടങ്ങി ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി എന്നിങ്ങിനെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെ സിനിമാ ലോകത്തിനു സമ്മാനിച്ച ശേഷം ആയിരുന്നു ജിഷ്ണു അരങ്ങൊഴിഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *