ചന്തുവിനൊപ്പം ഇറങ്ങിപ്പോയി! സുരേഷ് ഗോപിയൊക്കെ ഞങ്ങളെ തിരയുന്നുണ്ടായിരുന്നു! ഒളിച്ചോടി വിവാഹം ചെയ്തതിനെക്കുറിച്ച് ജോമോൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ജോമോള്‍. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും സിനിമയിലും ചാനല്‍ പരിപാടികളിലുമായി സജീവമാണ് താരം. അടുത്തിടെ ബസിംഗ ഫാമിലിയില്‍ അതിഥിയായി താരമെത്തിയിരുന്നു. ചന്ദ്രശേഖറുമായുള്ള പ്രണയത്തെക്കുറിച്ചും ഒളിച്ചോടി വിവാഹിതരായതിനെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയോടായിരുന്നു അന്ന് വീട്ടുകാര്‍ വിഷമം പറഞ്ഞത്. ഞങ്ങള്‍ ചെന്നൈയിലാണ് പോയതെന്ന് കരുതി എയര്‍പോര്‍ട്ടിലേക്ക് അദ്ദേഹം വിളിച്ചിരുന്നുവെന്ന് ജോമോള്‍ പറയുന്നു.

ലവ് മാര്യേജിനെക്കുറിച്ച്
ലവ് മാര്യേജിനെക്കുറിച്ച്
പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. യാഹൂ ചാറ്റ് പ്രൈവറ്റിലൂടെ പരിചയപ്പെട്ടവരാണ് ജോമോളും ചന്തുവും. എന്നേക്കാളും മുതിര്‍ന്നയാളാണ്, കഷണ്ടിയാണ് എന്നൊക്കെയായിരുന്നു ചന്തു പറഞ്ഞത്. യഥാര്‍ത്ഥ പ്രണയത്തിന് രൂപവും പ്രായവുമൊന്നും പ്രശ്‌നമല്ലല്ലോ. ചാറ്റ് ചെയ്ത് പ്രേമിച്ചവരാണ് ഇവര്‍. ഇവരുടെ ഹംസദൂത് ചന്തുവിന്റെ അമ്മയായിരുന്നു. അവര്‍ക്ക് ഷിപ്പില്‍ ഇന്റര്‍നെറ്റൊന്നും അങ്ങനെ ഉപയോഗിക്കാനാവുമായിരുന്നില്ല അന്ന്.

അമ്മയായിരുന്നു ഹംസം
അമ്മയായിരുന്നു ഹംസം
ചന്തു കത്തെഴുതും. അത് അമ്മയ്ക്ക് വരും. എന്റെ വീട്ടില്‍ കത്തായിട്ട് അത് വരാന്‍ പറ്റില്ലല്ലോ. അമ്മ അത് നോക്കി മെയിലാക്കി എനിക്ക് അയയ്ക്കും. ഞാന്‍ തിരിച്ച് മെയില്‍ അയയ്ക്കും. അത് നോക്കി അമ്മ ചന്തുവിന് ഷിപ്പിലേക്ക് കത്തെഴുതും. അങ്ങനെയായിരുന്നു ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നത്. എനിക്ക് മലയാളം അറിയില്ല, അഞ്ചടി നാലിഞ്ച് ഉയരം, മലയാളം അറിയില്ല. ഡാര്‍ക്കാണ്, കറുത്തതാണ് എന്നൊക്കെയാണ് ചന്തു പറഞ്ഞത്. ഞാന്‍ എന്നെ ടോപ്പാക്കിത്തന്നെയാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു.

സിനിമയെക്കുറിച്ച്
സിനിമയെക്കുറിച്ച്
എന്റെ സിനിമകളൊന്നും ചന്തു കണ്ടിരുന്നില്ല. അന്ന് നിന്നെ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു എന്നൊക്കെ ചന്തു പറയുമായിരുന്നു. കാണാതെ ഇഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. പബ്ലിക് ചാറ്റ് പ്രൈവറ്റായി മാറ്റുകയായിരുന്നു ഞങ്ങള്‍. ഒരു ഫ്രണ്ടായി മാറുകയായിരുന്നു. ഡിസംബര്‍ 31നായിരുന്നു ഇവരുടെ ഒളിച്ചോട്ടം. വിവാഹം ജനുവരി ഒന്നിനായിരുന്നു. കേരളത്തില്‍ നിന്നും മുങ്ങിയ ഇവര്‍ പൊങ്ങിയത് ബോംബൈയിലായിരുന്നു. ഇവര്‍ക്ക് പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു.

ഇറങ്ങിപ്പോയത്
ഇറങ്ങിപ്പോയത്
വീട്ടുകാരുടെ സമ്മതത്തോടെയായി വിവാഹം നടത്താമെന്നായിരുന്നു ചന്തു കരുതിയത്. ഞാന്‍ വന്ന് സംസാരിച്ചാല്‍ കല്യാണം നടക്കുമെന്ന് കരുതിയ ആളാണ് അ്‌ദ്ദേഹം. അങ്ങനെയൊരു സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ അവസ്ഥ ചന്തുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. അന്ന് അത് പോലെയുള്ള വിവാഹം വളരെ കുറവായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ വീട്ടുകാര്‍ തന്നെ കല്യാണം നടത്തിയേനെ. ചന്തു 31ാം തീയതി വന്നപ്പോഴാണ് ഞാന്‍ കാര്യം പറഞ്ഞത്. ഞാന്‍ ഇറങ്ങിവരാമെന്നും പറഞ്ഞിരുന്നു. പള്ളിയില്‍പ്പോയി കുര്‍ബാനയൊക്കെ കഴിഞ്ഞ് പുലര്‍ച്ചെ രണ്ടായപ്പോഴാണ് ഇറങ്ങിയത്.

സുരേഷ് ഗോപിയോട്
സുരേഷ് ഗോപിയോട്
രാവിലെയാണ് ഞാന്‍ പോയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സുരേഷേട്ടനോടായിരുന്നു അവര്‍ വിളിച്ച് പറഞ്ഞത്. അതോടെയാണ് അദ്ദേഹം എയര്‍പോര്‍ട്ടില്‍ വിളിച്ച് ഇങ്ങനെ രണ്ടുപേര്‍ വരുന്നുണ്ടെന്നും അവരെ തടഞ്ഞ് വെക്കണമെന്നും പറഞ്ഞത്. ചെന്നൈയിലൊക്കെയാണ് വിളിച്ചത്. അയാം ഇന്‍ ചെന്നൈ എന്ന് മെസ്സേജിട്ടാണ് ഞാന്‍ പോയത്. പക്ഷേ, ഞാന്‍ ബോംബെയിലേക്കാണ് പോയത്. പിന്നെ കല്യാണം കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *