11 വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്; ജ്യോതിർമയി വീണ്ടും മലയാള സിനിമയിലേക്ക്

നടി ജ്യോതിർമയി (Jyothirmayi) മലയാള സിനിമയിൽ സജീവമാല്ലാതായിട്ട് 11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജ്യോതിയുടെ വിക്കിപീഡിയ പേജ് പോലും മുൻകാല നടി എന്ന് അവരെ രേഖപ്പെടുത്തുന്നു. നിനച്ചിരിക്കാത്ത വേളയിൽ വീണ്ടും മലയാള സിനിമയിലേക്ക് തന്നെ മടങ്ങുകയാണ് ജ്യോതിർമയി. 2013ലാണ് ജ്യോതിരമായി അഭിനയിച്ച ചിത്രങ്ങൾ ഏറ്റവും ഒടുവിലായി മലയാളത്തിൽ പുറത്തിറങ്ങിയത്. അതിനു ശേഷമായിരുന്നു അമൽ നീരദുമായുള്ള വിവാഹവും അതിനു ശേഷമുള്ള സ്വകാര്യ ജീവിതവുമായി ജ്യോതിർമയി മുന്നേറിയത്.

ഇതിനിടെ പലപ്പോഴായി ജ്യോതിർമയി ചില പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടു. വെള്ളികെട്ടിയ തലമുടിയുമായി തന്റെ പുത്തൻ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ജ്യോതി അപ്പോഴെല്ലാം ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നത്. ആ ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

ഹൗസ്ഫുൾ, എമിലി, സ്ഥലം, ഉറവ തുടങ്ങിയ ചിത്രങ്ങളാണ് ജ്യോതിർമയിയുടെതായി ഏറ്റവും ഒടുവിൽ ഉണ്ടായത്. ഈ ചിത്രങ്ങൾ എല്ലാം 2013ലേതാണ്. മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് ജ്യോതിർമയി.

‘എന്റെ വീട് അപ്പൂന്റേം’, ഇഷ്‌ടം’, ‘മീശ മാധവൻ’ തുടങ്ങിയ ചിത്രങ്ങളിലെ ജ്യോതിർമയിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമൽ നീരദ് ചിത്രം ‘സാഗർ ഏലിയാസ് ജാക്കി’യിൽ ഗ്ലാമറസ് വേഷത്തിൽ ജ്യോതിർമയി നൃത്തം ചെയ്തിട്ടുമുണ്ട്.

തിരിച്ചുവരവ് ഭർത്താവ് അമൽ നീരദിന്റെ സിനിമയിലെന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ന് പ്രഖ്യാപിച്ച ചിത്രമാണിത്.

ജ്യോതിർമയിയുടെ തിരിച്ചുവരവ് ചിത്രത്തിലെ പോസ്റ്റർ. സിനിമ ആക്ഷൻ ത്രില്ലർ ആയിരിക്കും എന്നാണ് സൂചന. തോക്കുമായി നിൽക്കുന്ന ലുക്കിലാണ് ജ്യോതിർമയി ഇവിടെ. കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *