ശ്രീപാദത്തിലാണ് ചടങ്ങുകൾ,അമ്മ ആഗ്രഹിച്ച മടക്കം; എനിക്ക് അതൊക്കെ പറഞ്ഞാൽ കരച്ചിൽ വരുമെന്ന് പറഞ്ഞ പൊന്നമ്മ!
സിനിമയിൽ ഒട്ടനവധി അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടി. മണ്മറഞ്ഞു പോയാലും മലയാളികളുടെ മനസിൽ എന്നും മായാത്ത മുഖം ആകും കവിയൂർ പൊന്നമ്മയ്ക്ക്. നമ്മുടെ വീട്ടിലെ ഒരംഗം മരണപ്പെടുമ്പോൾ ഉള്ള വേദന ആയിരുന്നു പൊന്നമ്മയുടെ മരണവാർത്ത വന്നപ്പോൾ താരങ്ങളും ആരാധകരും സോഷ്യൽ മീഡിയ വഴി പ്രകടിപ്പിച്ചത്. മരണം നടന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ശ്രീപാദത്തിൽ ചടങ്ങുകൾക്ക് വേണ്ടി എത്തുകയാണ് ബന്ധുക്കൾ.
ഏകമകൾ വിദേശത്ത് ആയതുകൊണ്ടുതന്നെ ബിന്ദു എത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ശ്രീകൃഷ്ണ ഭക്ത ആയ പൊന്നമ്മ ഭഗവാനോടുള്ള ഭക്തികൊണ്ടാണ് ശ്രീപാദം എന്ന പേര് വീടിന് നല്കിയത്. എന്താണ് ഏറ്റവും വലിയ ആഗ്രഹം എന്ന് ചോദിച്ചാൽ തന്റെ ശ്രീപാദത്തിൽ ഭഗവാന് വിളക്ക് വച്ചുണരാൻ കുറച്ചുനാളുകൾ കൂടി ജീവിക്കണം എന്ന് തന്നെ ആയിരുന്നു അമ്മയുടെ ആഗ്രഹവും.
പല അഭിമുഖങ്ങളിലും പൊന്നമ്മ തന്റെ ആഗ്രഹത്തെ കുറിച്ചും വീടുകളെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ആർക്കും ബാധ്യത ആകാതെ ഞാൻ ആഗ്രഹിച്ച സമയത്തൊരു മടക്കമെന്നാണ് പൊന്നമ്മ പറഞ്ഞിട്ടുള്ളത്. പഴയ അഭമുഖങ്ങൾ പരിശോധിച്ചാൽ അതിനുള്ള ഉത്തരവും ലഭിക്കും
ഹിന്ദു ആചാരപ്രകാരം ആണ് പൊന്നമ്മയെ അടക്കിയതും. അതുകൊണ്ടുതന്നെ അഞ്ചാം നാൾ മുതൽ സഞ്ചയനവും തുടർന്നുള്ള ചടങ്ങുകളും ശ്രീപാദത്തിൽ വച്ച് നടക്കും എന്നാണ് സൂചന. പൊന്നമ്മയുടെ സഹോദരനും, ഭാര്യയും അനുജത്തിയുടെ മകളും കുടുംബവും ആ വീട്ടിൽ തന്നെ ആണുള്ളതും.
അതേസമയം താൻ ജീവിതത്തിൽ നല്ലൊരു അമ്മ ആയിരുന്നല്ല എന്ന് തുറന്നു പറയുന്ന വീഡിയോ കൈരളി ചാനൽ കഴിഞ്ഞദിവസം വീണ്ടും പുറത്തുവിട്ടിരുന്നു. നടി നിയയോട് മനസ്സ് തുറന്ന വേളയിൽ ആണ് പൊന്നമ്മ ഇങ്ങനെ സംസാരിച്ചത്.
യഥാർത്ഥ ജീവിതത്തിൽ എനിക്ക് നല്ല അമ്മയാകാൻ പറ്റിയില്ല എന്നുവേണം പറയാൻ. കാരണം എന്റെ മകൾ കുട്ടി ആയിരുന്നപ്പോൾ അഭിനയ്ക്കാൻ പോകേണ്ടി വന്നിട്ടുണ്ട്. ഇരുപതാം വയസ്സൽ ആണ് അഭിനയത്തിലേക്ക് ഞാൻ വരുന്നത്. ആദ്യം ഒന്നും താത്പര്യം ഇല്ലായിരുന്നു എങ്കിലും പിന്നീട് പയ്യെ താത്പര്യം വന്നു തുടങ്ങി. കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോൾ മുതൽ അഭിനയ്ക്കാൻ പോകേണ്ടി വന്നു. ആ അവസ്ഥ ഒക്കെ കഷ്ടം അയിരുന്നു. അതൊക്കെ പറഞ്ഞാൽ എനിക്ക് കരച്ചൽ വരും.
മകൾ വരാറില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് അവൾ വന്നിട്ടു പോയതേ ഉള്ളൂ എന്നും പൊന്നമ്മ പറഞ്ഞിരുന്നു . പുഴക്കരയോട് ചേർന്നാണ് ശ്രീപാദം എന്ന കവിയൂർ പൊന്നമ്മയുടെ വീടുള്ളത്. വൈകുന്നേരങ്ങളിൽ പുഴയിൽ നിന്നും നല്ല തണുത്ത കാറ്റ് വീട്ടിലേക്ക് കയറിവരും ആ കാറ്റിന് ഒരു പ്രത്യക സുഖമാണ് എന്നും താരം പറഞുണു.
ആ പുഴക്കരയോട് ചേർന്നാണ് പൊന്നമ്മ അന്ത്യവിശ്രമം കൊള്ളുന്നതും.
@All rights reserved Typical Malayali.
Leave a Comment