രാവിലെ 5.40ന് മണി എണീറ്റു! പുറത്ത് പോയി കൂട്ടുകാരെ കെട്ടിപിടിച്ചു കിടന്നു! മണിയുടെ അവസാനനിമിഷങ്ങള്‍
എക്കാലത്തും മലയാളികളുടെ പ്രിയ നടനാണ് കലാഭവൻ മണി.മരിച്ചു ഏഴു വര്ഷം പിന്നിടുബോഴും അദ്ദേഹം മലയാളി മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.നടൻ എന്നതിൽ ഉപരി വലിയ മനുഷ്യ സ്‌നേഹി ആയത് ആകാം മണിയെ ഇന്നും ആരാധകർ നെഞ്ചോടു ചേർക്കുന്നത്.മണിയുടെ മരണം വലിയ ഷോക്കാണ് കേരളത്തിന് സമ്മാനിച്ചത്.45 മതെ വയസിൽ സിനിമയിൽ തിളങ്ങി നിൽക്കുബോൾ ഒരു സുപ്രഭാതത്തിൽ മണി മരിച്ചു എന്ന വാർത്തയാണ് കേട്ടത്.എന്താണ് താരത്തിന് സംഭവിച്ചത് എന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ അല്ലാതെ ആധികാരികം ആയി വാർത്ത വന്നിരുന്നില്ല.ഇപ്പോൾ ഇതാ മണിയുടെ മരണത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗം ആയ ഉണ്ണിരാജൻ ഐ പി എസ് .മണിയുടെ മരണ കാരണവും അവിടെ തലേന്ന് നടന്ന കാര്യവും മണി മരിച്ച ദിവസത്തെ വിശദാംശവും അക്കമിട്ടു പറയുകയാണ് ഉണ്ണിരാജൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.ഡയബറ്റിക് പേഷ്യന്റ് ആയ മണി കഴിക്കുന്ന ഗുളികയുണ്ട് വളരെ നേരത്തെ മുതൽ മണി ഈ ഗുളിക മണി ഉപയോഗിക്കുന്നുണ്ട്.നാം പൊതുവെ നാലോ അഞ്ചോ വര്ഷം മുൻപ് ഡോക്റ്റർ എഴുതി തന്ന ഗുളിക തുടരെ കഴിച്ചു കൊണ്ടിരിക്കും.പിന്നീട് ഇതേ പറ്റി ഡോക്റ്ററോട് അന്വേഷിക്കില്ല.മണിക്കും വളരെ നേരത്തെ ഡോക്ടർ എഴുതി കൊടുത്ത ഗുളിക ആണിത്.ശാരീരികം ആയി മണി വീക്ക് ആയിരുന്നു.ഷർട്ടിന് ഉള്ളിൽ ഒന്നോ രണ്ടോ ബനിയൻ ഇട്ടു കൊണ്ടാണ് ഷോക്ക് പോകാറ്.ചെർപ്പുളശേരി മൂന്നു മണിക്കൂറാണ് പാടിയത്.തിരിച്ചു വന്നപ്പോഴേക്ക് വല്ലാതെ വീക്ക് ആയി.പ്രമേഹം കീഴ്പ്പെടുത്തുന്ന അവസ്ഥയിൽ ആയിരുന്നു.പുറത്തു ആരോടും മണി ഇത് പറഞ്ഞില്ല.ഞങ്ങൾക്ക് മനസിലായ കാര്യം തന്റെ അസൂഖം മണി അവഗണിച്ചു എന്നുള്ളതാണ്.
മണിയുടെ സന്നദ്ധ സഹചാരിയും മാനേജർ ആയ ആൾക്ക് ലിവറിന്റെ അസൂഖം വന്നപ്പോൾ അതിന് പത്തു ലക്ഷം രൂപ കൊടുത്തു സഹായിച്ചത് മണിയാണ്.പക്ഷെ സ്വന്തം കാര്യത്തിൽ ആ എഫെക്റ്റ് മണി എടുത്തില്ല.മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12 , 13 കുപ്പി ബിയറാണ്.അഞ്ചാം തീയതി ആയിരുന്നു ഹോസ്പിറ്റലിൽ ആകുന്നത്.മണി കഴിക്കുന്ന മെഡിസിൻ കഴിച്ചാൽ അതിന്റെ കൂടെ മദ്യം കഴിക്കാൻ പറ്റില്ല.പക്ഷെ നാലാം തീയതി മണി കുടിച്ചത് 12 കുപ്പി ബിയറാണ്.ബിയറിൽ മീഥേൽ ആൽക്കഹോളിന്റെ അംശം ഉണ്ട്.ഒരുപാട് അളവിൽ കഴിക്കുമ്പോൾ അത് കൂടും.മണിയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്.
ലിവർ സിറോസിസ് ഉണ്ടെന്നു അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വില കൊടുത്തു വാങ്ങിയതിന് തുല്യം ആയി.മരണത്തിന് തലേന്ന് പാടിയിൽ കൂട്ടുകാരുമൊത്തു മണി ആഘോഷിച്ചിരുന്നു.ഇടുക്കി ജാഫർ നാദിർഷ സാബു ഉണ്ടായിരുന്നു.ഇവർ തിരിച്ചു പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്.മണിയും സുഹ്യത്തുക്കളും അത്താഴം കഴിക്കുന്നത് പുലർച്ചെ രണ്ടു മണിക്ക് ആയിരുന്നു.കിടന്ന ശേഷം 5 40 നു മണി എഴുന്നേറ്റു ബിയർ കുടിച്ചു മണി കിടന്ന റൂമിൽ നിന്നും പുറത്തു വന്നു പാടിയിൽ കിടന്ന സുഹ്യത്തുക്കളെ അടുത്ത് വന്നു അവരെ കെട്ടിപിടിച്ചു ഉറങ്ങി ഏഴു മണിക്ക് മണി റൂമിലേക്ക് പൊന്നു.പിന്നീട് ഇന്സുലിന് എടുക്കാൻ വന്ന കൂട്ടുകാരൻ കാണുന്നത് മണി രക്തം ഛർദിക്കുന്നതാണ്.
ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ സാരമില്ല എന്ന് മണി പറഞ്ഞു.ഒപ്പം സോഫ്റ്റ് ഡ്രിങ്ക്സ് ചോദിച്ചു അത് കൊടുക്കാൻ വേണ്ടി പോയി വരുബോൾ മണി വീണ്ടും ഛർദിക്കുന്നു.പിന്നെ ഡ്രിങ്ക്സ് വാങ്ങി കഴിച്ചു ഒന്നും പറയാതെ കിടന്നു.അയാൾ മണിയുടെ കൂട്ടുകാരെ വിളിച്ചു വരുത്തി.അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നും ഗുളിക കൊടുത്തപ്പോൾ ഛർദിച്ചു.മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.പോകുന്ന വഴിയാണ് മണിയുടെയും സഹോദരൻ രാമ കൃഷ്ണന്റെയും വീട്.പക്ഷെ സുഹ്യത്തുക്കളുമായിട്ടാണ് മണിക്ക് ആത്മ ബന്ധം.പക്ഷെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത് കൊണ്ട് ആയിരിക്കും വീട്ടിൽ ഒന്നും പറയാതെ ഇരുന്നത് എന്നും ഉണ്ണി രാജൻ പറയുന്നു.കൃത്യമായ അന്വേഷണമാണ് ഉണ്ണിയുടെ മരണത്തിൽ നടന്നത് എന്നും ഉണ്ണിരാജൻ ഐ പി എസ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment