എപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നമുണ്ട് എന്ന് തിരിച്ചറിഞ്ഞത്? തന്നെക്കുറിച്ച് ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം!
മലയാളത്തെക്കാള്‍ തമിഴകത്താണ് ഇപ്പോള്‍ കാളിദാസ് ജയറാം വിജയിച്ച് മുന്നോറുന്നത്. വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ ഓരോ സിനിമകളിലൂടെയും കിട്ടുന്നു. ധനുഷ് രണ്ടാമതായി സംവിധാനം ചെയ്യുന്ന, ധനുഷ് അഭിനയിക്കുന്ന അന്‍പതാമത്തെ സിനിമയായ റായന്‍ എന്ന സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് ഇപ്പോള്‍ കാളിദാസ്. ചിത്രത്തില്‍ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററും എല്ലാം പ്രേക്ഷക പ്രതീക്ഷ നല്‍കുന്നതാണ്
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സണ്‍ മ്യൂസിക്കിന് നല്കിയ അഭിമുഖത്തിലാണ് തന്നെ കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം കാളിദാസ് വെളിപ്പെടുത്തിയത്. ഒരു ടാസ്കിന്റെ ഭാഗമായി, കാളിദാസിനെ കുറിച്ച് ഞങ്ങളാരും അറിയാത്ത ഒരു രഹസ്യം പറയൂ, എന്ന് അവതാരക ആവശ്യപ്പെട്ടപ്പോഴാണ് കാളിദാസ് പറഞ്ഞത്. ‘എനിക്ക് ഈറ്റിങ് ഡിസോഡര്‍ ഉണ്ട്. ഭക്ഷണം കഴിച്ചു തുടങ്ങിയാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല’ എന്ന് കാളിദാസ് പറഞ്ഞു.
ഇതെപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നായിരുന്നു പിന്നീട് വന്ന ചോദ്യം. ‘അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ എനിക്കത് മനസ്സിലാവുമല്ല. മാത്രമല്ല, എനിക്ക് ഓവര്‍ വെയിറ്റ് ആയിരുന്ന സമയത്ത്, എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടായാല്‍ അപ്പോള്‍ ഭക്ഷണം കഴിക്കണം എന്ന ശീലമായിരുന്നു’ കാളിദാസ് പറഞ്ഞു
റായന്‍ എന്ന സിനിമയ്ക്ക് വേണ്ടി 15 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ചും കാളിദാസ് പറയുന്നു. റായന്‍ മുന്‍പ് ഞാന്‍ പോര് എന്നൊരു സിനിമ ചെയ്തിരുന്നു. അതിന് വേണ്ടി നന്നായി ശരീര ഭാരം കൂട്ടി. റായന്‍ സിനിമയ്ക്ക് വേണ്ടി ധനുഷ് സര് വിളിച്ചപ്പോള്‍, ആദ്യ കൂടിക്കാഴ്ചയില്‍ ധനുഷ് സര് ഞെട്ടി. ‘എന്താ കാളിദാസ്, ഇത്ര ഭാരം കൂട്ടിയിരിക്കുന്നു. നിങ്ങള്‍ ഒരുപാട് വലിയ ആളെ പോലെ തോന്നുന്നു’ എന്നദ്ദേഹം പറഞ്ഞു. അതൊന്നും സാരമില്ല സര്, ഷൂട്ട് തുടങ്ങുമ്പോഴേക്കും കുറയ്ക്കും എന്ന് ഞാന്‍ പറഞ്ഞു.
റായന്‍ എന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്. അത് മിസ്സ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ നല്ല ശ്രദ്ധ കൊടുത്തു. ക്രമീകരിച്ചുകൊണ്ടുവന്നതിന് ശേഷമാണ് ഷൂട്ടിങിന് മുന്‍പ് 15 കിലോയോളം ശരീര ഭാരം കുറച്ചത്. അതൊരു വലിയ വെല്ലുവിളിയായിരുന്നു. – കാളിദാസ് ജയറാം പറഞ്ഞു
കാളിദാസിന്റെ വെയ്റ്റ് ലോസും, ബോഡി ട്രാന്‍സ്ഫറും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നായകനായി സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുന്‍ 110 കിലോ ഭാരമുണ്ടായിരുന്നു താരപുത്രന്. കൃത്യമായി വ്യായാമം ചെയ്തും, ഡയറ്റ് ഫോളോ ചെയ്തും 71 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതിന് ശേഷമാണ് കാളിദാസ് സിനിമയിലേക്ക് എത്തിയത്.
@All rights reserved Typical Malayali.
Leave a Comment