2 രൂപ ദിവസക്കൂലിക്ക് പണിയെടുത്ത സ്ത്രീ ഇന്ന് ഒരുവർഷം നേടുന്നത് 2000 കോടിയുടെ ലാഭം

നിശ്ചയദാർഢ്യം കൊണ്ട് മാത്രം ജീവിതം തിരികെ പിടിച്ച കഥയാണ് അറുപതാം വയസ്സിൽഎത്തിനിൽക്കുമ്പോൾ കല്പന സരോജ് എന്ന സ്ത്രീക്ക് പറയാനുളളത്. ഏവരെയും അത്ഭുതപെടുത്തുകയാണ് ഇവരുടെ ജീവിത കഥ. വിവാഹശേഷം ഭർത്താവിൻ്റെ വീട്ടിൽ നിന്നുള്ള പീഡനങ്ങളും അവഹേളനകളും സഹിക്കാൻ കഴിയാതെ ആ,ത്മ,ഹ,ത്യ,യ്ക്കൊരുങ്ങിയ കല്പന ജീവിതത്തിലേക്ക് തിരിച്ചു വന്നത് പോരാടാൻ തന്നെയായിരുന്നു. 1961-ൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് കൽപ്പന ജനിച്ചത്. വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഏഴാം തരത്തിൽ പഠനം നടത്തി. പന്ത്രണ്ടാം വയസിൽ വിവാഹിതയായി.

ഭർത്താവിൻ്റെ വീട്ടിൽ കാത്തിരുന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു. മകളോടുള്ള ഭർത്താവിൻ്റെ വീട്ടുകാരുടെ ശാരീരിക ഉപദ്രവം കണ്ട്, മടുത്ത പിതാവ് അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. പഠനം തുടരാൻ സ്കൂളിൽ പോയപ്പോൾ അവിടെയും പരിഹാസങ്ങൾ മാത്രമായിരുന്നു. ഇതോടെ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ കല്പന തീരുമാനിച്ചു. ഭാഗ്യംകൊണ്ട് കൽപനയുടെ ജീവൻ തിരികെ കിട്ടി. ജീവൻ വീണ്ടും തിരിച്ചു കിട്ടിയപ്പോൾ ജീവിതത്തോട് പോരാടാൻ തന്നെ കൽപ്പന തീരുമാനിച്ചു. 1972-ൽ തൊഴിൽതേടി മുംബൈയിലേക്ക് പോയി. കുടുംബ സുഹൃത്തിൻ്റെ വീട്ടിൽ താമസിച്ചുകൊണ്ട് രണ്ടു രൂപ ദിവസക്കൂലിക്ക് ഒരു തുണിക്കടയിൽ സഹായിയായി ആദ്യം ജോലി ചെയ്തു.

പിന്നീട് സ്വന്തമായി തയ്യൽ ജോലികൾ ചെയ്തു തുടങ്ങി. രണ്ടുവർഷംകൊണ്ട് സ്വരൂപിച്ച പണംകൊണ്ട് ഒടുവിൽ ഒരു വാടക വീട് എടുത്ത് അവിടേക്ക് കുടുംബത്തേയും കൊണ്ടുവന്നു.പിന്നീട് കൽപ്പന പിന്നോക്കവിഭാഗക്കാർക്ക് ലഭിക്കുന്ന സർക്കാർ ലോണുകളുടെ സഹായത്തോടെ പതിനാറാം വയസ്സിൽ സ്വന്തമായി വസ്ത്രവ്യാപാരം ആരംഭിച്ചു. ഇതോടെ ഫർണിച്ചർ കച്ചവടം കൂടി ആരംഭിച്ചതോടെ ജീവിതം മെച്ചപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിൽ സമീർ സരോജ് എന്ന വ്യക്തിയെ പുനർ വിവാഹം ചെയ്തിരുന്നു.

എന്നാൽ 1989-ൽ അദ്ദേഹം മ,ര,ണ,മടഞ്ഞു. ഇന്ന് കമാലി ട്യൂബ്സ് കമാലി സ്റ്റീൽ റോളിംഗ് മിൽസ് ഷാരി കൃപ ഷുഗർഫാക്ടറി കല്പന ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്, കൽപ്പന സരോജ് ആൻ്റ് അസോസിയേറ്റ്സ്, കെഎസ് ക്രിയേഷൻസ്, ഫിലിം പ്രൊഡക്ഷൻ എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ് കല്പന സരോജ്.2013-ൽ വ്യാപാര മേഖലയിലെ സംഭാവനകൾക്ക് പരമോന്നത ബഹുമതിയായ പത്മശ്രീ കൽപ്പനയെ തേടിയെത്തിയിരുന്നു. പ്രതിവർഷം 2000 കോടിയുടെ ആസ്തിയാണ് കൽപ്പനയ്ക്ക് ഇപ്പോഴുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *