ശ്രീവിദ്യയുമായുള്ള പ്രണയം, 24 ആം വയസ്സില്‍ ആദ്യത്തെ വിവാഹം; കമലിന്റെ പ്രണയമാണോ സിനിമയാണോ കൂടുതല്‍ ചര്‍ച്ചയായത്? ഇന്നത്തെ ആസ്തി കോടികള്‍!
1940 ല്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലം അവസാനിക്കുന്നത് 1960 ല്‍ ആണ്. അന്ന് മുതല്‍ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം വളര്‍ന്നുവന്നതാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ച കമല്‍ ഹാസന് ഇന്ന് എഴുപതാം പിറന്നാളാണ്. ആറാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു കമല്‍ ഹാസന്റെ തുടക്കം.1960 ല്‍ ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന പാര്‍ത്ഥസാരഥി ശ്രീനിവാസന്‍ ഇന്ന് ലോക സിനിമയുടെ ഉലകനായകനാണ്!
നടന്‍, സംവിധായകന്‍, നിര്‍മാതാവ്, കൊറിയോഗ്രാഫര്‍, പിന്നണി ഗായകന്‍, ഗാനരചയ്താവ് എന്നീ നിലകളില്‍ എല്ലാം കഴിവ് തെളിയിച്ച കമല്‍ ഹാസന് രാജ്യം പദ്മശ്രീയും പദ്മ ഭൂഷനും നല്‍കി ആദരിച്ചു. 2016 ല്‍ ആണ് കമല്‍ ഹാസന് ഷെവലിയര്‍ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ അഭിനയത്തിനും സാമൂഹ്യ സേവനത്തിനും കമല്‍ ഹാസന്‍ എന്ന വ്യക്തി കീഴടക്കാത്ത ഉയരങ്ങളില്ല. സംസ്ഥാന പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും വേറെ. ഏറ്റവും അധികം ഫിലിഫെയര്‍ പുരസ്‌കാരം വാങ്ങിയ നടന്‍ എന്ന വിശേഷണം കമല്‍ ഹാസന് അര്‍ഹതപ്പെട്ടതാണ്.
ആറ് വയസ്സ് മുതല്‍ തുടങ്ങിയ കമല്‍ ഹാസന്റെ സിനിമാ ജീവിതത്തെക്കാള്‍ ആളുകള്‍ക്ക് കൗതുകം ജനിപ്പിച്ച് അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ശ്രീവിദ്യയുമായുള്ള ബന്ധമായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അത്രയേറെ തീവ്രതയേറിയ പ്രണയമായിരുന്നു അത്. ശ്രീവിദ്യ മരിക്കുവോളം ആ പ്രണയം മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഇന്നും ശ്രീവിദ്യ തന്റ കാമുകിയായികുരുന്നു എന്ന് കമല്‍ അഭിമാനത്തോടെ പറയുന്നു. ആ സ്‌നേഹം ഒരിക്കലും നശിക്കുന്നില്ല എന്ന്.
മരിച്ചുമോയ നടി ശ്രീദേവിയുമായുള്ള പ്രണയവും ഇന്റസ്ട്രിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 1978 ല്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിലാണ് കമല്‍ ഹാസന്‍ ഡാന്‍സര്‍ വാണി ഗണപതിയെ വിവാഹം ചെയ്യുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ആ ബന്ധം വേര്‍പിരിഞ്ഞു. അതിന് ശേഷം കമല്‍ ഹാസനും സരികയും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 1986 ല്‍ മകള്‍ ശ്രുതി ഹാസന്‍ ജനിച്ചതിന് ശേഷം 88 ല്‍ സരികയുമായുള്ള വിവാഹം നടന്നു. പിന്നീട് അക്ഷര ഹാസന്‍ എന്ന മകളും ീ ബന്ധത്തില്‍ പിറന്നു. 2002 ലാണ് കമല്‍ ഹാസനും സരികയും വേര്‍പിരിഞ്ഞത്. 2005 ല്‍ ആണ് ഗൗതമി കമല്‍ ഹാസന്റെ ജീവിതത്തിലേക്ക് വന്നത്. 2016 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷനിലായിരുന്നു. പിന്നീട് ആ ബന്ധവും വേര്‍പിപിഞ്ഞതിന് ശേഷം കമല്‍ ഹാസന്‍ ഒറ്റയ്ക്കുള്ള ജീവിതം ജീവിക്കുകയാണ്.
ഈ അറുപത്തി നാല് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പേരും പ്രശസ്തിയും അംഗീകാരങ്ങളും ബന്ധങ്ങളും മാത്രമല്ല, പണം സമ്പാദിക്കാനും കമല്‍ ഹാസന് സാധിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പത്ത് നടന്മാരില്‍ ഒരാളായ കമല്‍ ഹാസന് 130 കോടി രൂപയുടെ ആസ്തിയുണ്ട്. 17 കോടിയുടെ കൃഷിഭൂമിയും തമിഴ്‌നാട്ടില്‍ 19 കോടി വിലമതിക്കുന്ന രണ്ട് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകള്‍ക്കും പുറമെ 92 കോടിയുടെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും കമലിനുണ്ട്. യുടെയില്‍ രണ്ടര കോടിയുടെ ഒരു പ്രോപ്പര്‍ട്ടിയുണ്ട് എന്ന് കണക്കുകള്‍ പറയുന്നു. ഇതിന് പുറമെ ആഡംബര കാറുകളുടെ ഒരു വന്‍ കളക്ഷനും കമല്‍ ഹാസനുണ്ട്.
@All rights reserved Typical Malayali.
Leave a Comment