കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരിക്കെ ബൊലെറൊ ജീപ്പിന് തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന ബോലേറോ ജീപ്പിനെ തീപിടിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് 3 30ന് കോട്ടച്ചേരി മേൽപ്പാലം കടന്ന് ഗാർഡർ വളപ്പ് വഴി പോകുകയായിരുന്ന അജാനൂർ ക്രസന്റ് സ്കൂളിൻറെ കെ എൽ 60 എൽ 8400 നമ്പർ ബൊലേറോ ജീപ്പ് ആണ് തീപിടിച്ച് പൂർണമായും കത്തി നശിച്ചത്. ഉടൻ വാഹനത്തിൽ ഉണ്ടായിരുന്ന സ്കൂൾ ജീവനക്കാരായ എം നിസാമുദ്ദീൻ അബ്ദുൽസലാം എന്നിവർ വാഹനം നിർത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ മുന്നിൽ നിന്നും ശക്തമായ പുക ഉയർന്ന എന്നും ഇതുമൂലം വാഹനം നിർത്തി ഇവർ രക്ഷപ്പെട്ടത്
പുറത്ത് ഇറങ്ങിയ ഉടൻ തീയാളികത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടു പറമ്പിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് നാട്ടുകാർ തിയ്യണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് സേനയെത്തി പൂർണമായും അണച്ചു. സേനാംഗങ്ങളായ പി രാധാകൃഷ്ണൻ, പ്രഭാകരൻ , മുകേഷ്, ഉമേഷ് ,ഷിബിൻ ,, അനന്തു ,വരുൺ രാജ് ,അതുൽ , ശരത് ലാൽ അനീഷ് ,ഹോം ഗാർഡ് നാരായണൻ ,സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *