റ്റാറ്റ.. അമ്മ പോയി വരാം’.. മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരായി… അമ്മ കൈവീശിയത് അവസാന യാത്രയിലേക്ക്.. അച്ഛൻ്റെ ക്രൂരത..
കണ്ണൂർ കാങ്കോലിലാണ് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വെമ്മരടി കുടി കോളനിയിലായിരുന്നു കൊലപാതകം. സംഭവത്തിൻ്റെ നടുക്കം ഇനിയും നാട്ടുകാരിൽനിന്ന് വിട്ടുമാറിയിട്ടില്ല. മയ്യിൽ പെരുമാച്ചേരി സ്വദേശിനി വികെ പ്രസന്ന (32)യെ ഭർത്താവ് പള്ളിക്കുടിയിൽ ഷാജി (35) ആണ് കൊലപ്പെടുത്തിയത്. ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.കൊലപാതകത്തിൻ്റെ ഞെട്ടൽ ഇനിയും മാറാതെ കാങ്കോൽ വെമ്മരടി കുടി കോളനി.ഭർത്താവ് ഭാര്യയെ കഴുത്തറത്തുകൊന്നത് ഇന്നലെ.
വികെ പ്രസന്ന (32)യെ ഭർത്താവ് ഷാജി (35) ആണ് കൊലപ്പെടുത്തിയത്.kannur news husband incident against wife in kankol was planned say police.Husband Killed Wife in Kannur: പ്രസന്നയെ അടിച്ചുവീഴ്ത്തി ഷാജി, സർജിക്കൽ കത്തികൊണ്ട് കഴുത്തറത്തു; ഞെട്ടൽ ഇനിയും മാറാതെ ഗ്രാമം.കണ്ണൂർ: ഭർത്താവ് ഭാര്യയെ കഴുത്തറത്തുകൊന്ന സംഭവത്തിന്റെ ഞെട്ടൽ ഇനിയും മാറാതെ കാങ്കോൽ വെമ്മരടി കുടി കോളനിയും സമീപ പ്രദേശങ്ങളും. വെമ്മരടി കുടി കോളനിക്കാർ ബുധനാഴ്ച ഉച്ചവരെ നല്ല സന്തോഷത്തിലായിരുന്നു. ഇവിടെയുള്ള ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുവരികയായിരുന്നു എല്ലാവരും.ഉച്ചയോടെയാണ് കൊല്ലപ്പെട്ട മയ്യിൽ പെരുമാച്ചേരിയിലെ തയ്യിൽ വളപ്പിലെ വെള്ളക്കുടിയിൽ വികെ പ്രസന്ന (32) ഭർതൃവീട്ടിലെത്തിയത്. ഇതറിഞ്ഞ് ഭർത്താവ് പള്ളിക്കുടിയിൽ ഷാജി (35), വിവാഹവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് ഭാര്യ എത്തിയപ്പോൾ വഴക്കുണ്ടാക്കുകയും ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം സർജിക്കൽ കത്തിക്കൊണ്ടു തലയറുത്ത് കൊല്ലുകയുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രസന്നയെ കൊലപ്പെടുത്താൻ ഷാജി നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിനായാണ് സർജിക്കൽ കത്തിവാങ്ങിവെച്ചത്. ഭാര്യയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനാൽ ഷാജിയുടെ മൊബൈൽ ഫോൺ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.പ്രസന്നയും മൂന്ന് മക്കളും ഷാജിയുമായുളള കുടുംബവഴക്കിനെ തുടർന്ന് മയ്യിൽ പെരുമാച്ചേരിയിലെ കുടുംബവീട്ടിലായിരുന്നു താമസം. അമ്മയും സഹോദരനുമാണ് അവിടെയുണ്ടായിരുന്നത്. ഷാജിയുടെ വീടിന് സമീപത്തെ ഒരു കല്യാണത്തിൽ പങ്കെടുക്കാനെത്തിയ പ്രസന്ന കാങ്കോൽ വെമ്മരകുടി കോളനിയിലെ ഭർതൃവീട്ടിൽ കുട്ടികളുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളെടുക്കാനെത്തിയതായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കടന്ന പ്രസന്നയും ഷാജിയും തമ്മിൽ വഴക്കുണ്ടാവുകയും അവിടെയുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ടു ഷാജി പ്രസന്നയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും സർജിക്കൽ കത്തി ഉപയോഗിച്ചു തലയറുത്ത് മാറ്റുകയുമായിരുന്നു.ഉടലിൽനിന്ന് ഒരു മീറ്ററോളം അകലെയാണ് തലയുണ്ടായിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. പ്രസന്നയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും വസ്ത്രം മാറി ബൈക്കിൽ പയ്യന്നൂർ പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അപ്പോഴേക്കും പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന്റെ അകത്ത് മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ജനിഷ, ഒന്നാം ക്ലാസ് വിദ്യാർഥി പാർഥിവ് ശിവ, അങ്കണവാടി വിദ്യാർഥി ശിവദർശിഖ് എന്നിവരാണ് ഇവരുടെ മക്കൾ.
പ്രസന്ന കൊല്ലപ്പെട്ട വിവരം അവരുടെ സ്വദേശമായ പെരുമാച്ചേരി ഗ്രാമത്തെയും നടുക്കിയിട്ടുണ്ട്. പത്തുവർഷം മുൻപാണ് പ്രസന്നയെ ഷാജി ഇവിടെനിന്ന് വിവാഹം കഴിച്ചു കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ ഭർതൃവീട്ടിനു സമീപത്തെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ പ്രസന്ന ഇനി തിരിച്ചുവരില്ലെന്ന നടുക്കുന്ന സത്യത്തിനു മുൻപിൽ തളർന്നിരിക്കുകയാണ് അമ്മയും സഹോദരനും. പിണങ്ങിക്കഴിയുന്ന ഇവരുടെ വിവാഹബന്ധം വേർപെടുത്തലുമായി ബന്ധപ്പെട്ടു കണ്ണൂർ കുടുംബക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച പെരുമാച്ചേരിയിലെ വീട്ടിലെത്തിയ ഷാജി മൂന്നു മക്കൾക്കും ചോക്ലേറ്റും മറ്റും നൽകിയിരുന്നു. ഇതിനിടെയിൽ പ്രസന്നയും ഷാജിയും തമ്മിൽ വാക്കുതർക്കം നടന്നതായി പരിസരവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പയ്യന്നൂരിലെ ഒരു ഷോപ്പിൽ ജോലി ചെയ്തിരുന്ന പ്രസന്ന സംഭവദിവസം അവിടെനിന്ന് അവധിയെടുത്ത് മൂത്ത രണ്ടു മക്കളെ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളിൽ യാത്രയാക്കി ഇളയകുട്ടിയെ തൈലവളപ്പ് അങ്കണവാടിയിലുമെത്തിച്ചു രാവിലെ പത്തുമണിയോടെയാണ് വീട്ടിൽ നിന്നുമിറങ്ങിയത്.
പ്രസന്നയുമായി പിണങ്ങിയ കാങ്കോലിലെ വെമ്മരടി കോളനിയിലെ ഷാജി ഒരു ഒരാഴ്ച മുൻപ് രാതിയിൽ മയ്യിൽ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. കുടുംബക്കോടതിയിൽ പരസ്പരം വിട്ടുപിരിയുന്നതിനായി നൽകിയ കേസിന്റെ വിശദാംശങ്ങളും വിവരങ്ങളും ഇയാൾ പോലീസിന് കൈമാറിയിരുന്നു. പ്രസന്നയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇയാൾ ഉന്നയിച്ചതെന്നും എന്നാൽ ഒന്നിനും ഒരു വ്യക്തത വരുത്താത്തതിനാൽ നടപടിയെടുത്തിട്ടില്ലെന്നും മയ്യിൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ടിപി സുമേഷ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment