ഇത് എന്റെ രണ്ടാം ജന്മം; തകർന്നിടത്തുനിന്നും തുടങ്ങുന്നു, വീണ്ടും; തിരികെ വരാൻ കൂടെ നിന്നവർക്ക് നന്ദിയുമായി കാർത്തിക്

ഏഷ്യനെറ്റിലെ മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനും പ്രിയങ്കരനും ആയതാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിലെ ബൈജു എന്ന നിഷ്‌കളങ്ക കഥാപാത്രമായിട്ടാണ് കാര്‍ത്തിക് എത്തിയത്. മാസങ്ങൾക്ക് മുൻപായിരുന്നു കാര്‍ത്തിക്കിന് ഒരു അപകടം സംഭവിച്ചത്. മൗനരാഗത്തിലെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും കാർത്തിക്കിന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കിട്ടെത്തിയിരുന്നു. മൗനരാഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ കാർത്തിക് മടങ്ങവെയാണ് ഒരു ബസ് വന്ന് താരത്തെ ഇടിച്ചുതെറിപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടനെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കാലിന് ആയിരുന്നു കാർത്തിക്കിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും നടത്തി.

വേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. ഇപ്പോഴിതാ താൻ സുഖം പ്രാപിച്ചുവരുന്നു എന്നാണ് കാർത്തിക് പോസ്റ്റിലൂടെ പറയുന്നത്. ഇതെന്റെ രണ്ടാം ജന്മം ആണെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും, പിന്തുണക്കും നന്ദി എന്നും കാർത്തിക് കുറിച്ചു. മൗനരാഗം താരങ്ങളും മറ്റു സീരിയൽ താരങ്ങളും താരത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ടെത്തി. ഉറപ്പായും അവൻ തിരിച്ചെത്തും എന്നാണ് സുഹൃത്തുക്കൾ കമന്റുകൾ പങ്കിടുന്നത്,

അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്ന കാർത്തിക് നിരവധി സീരിയലുകളുടെ ഭാഗം ആയിരുന്നു.

ഒരുപാട് പേരോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താന്‍ എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഓണക്കാലത്തായിരുന്നു ജോസേട്ടന്റെ കോള്‍ വന്നത്. 3 ദിവസത്തെ വര്‍ക്കുണ്ട്, തിരുവനന്തപുരം എത്താന്‍ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. എത്താമെന്ന് പറഞ്ഞു. ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാഗും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോള്‍ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്. അത് ജീവിതത്തിലെ മറക്കാൻ ആകാത്ത അനുഭവം എന്നാണ് ഒരിക്കൽ കാർത്തിക് പറഞ്ഞത്.

”ഐസിയുവില്‍ ആയിരുന്നു. മൗനരാഗത്തിലെ സഹപ്രവര്‍ത്തകര്‍ എല്ലാം കാര്‍ത്തിയെ ചെന്ന് കണ്ടിരുന്നു. അപകട നില തരണം ചെയ്തു. പക്ഷേ ഇനി എഴുന്നേറ്റ് നടക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാലിന് നല്ല കാര്യമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിന്റെയും മസില്‍സും തൊലിയും എല്ലാം പോയിട്ടുണ്ട്. അതിന്റെ പല സര്‍ജ്ജറികളും നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജ്ജറി രണ്ട് – മൂന്നെണ്ണം കഴിഞ്ഞു. ഇനിയും ഒന്ന് രണ്ട് സര്‍ജ്ജറിയുണ്ട്. അത് കഴിഞ്ഞിട്ട് പൊട്ടല്‍ സംഭവിച്ചതിന്റെ ഒരു സര്‍ജ്ജറി കൂടെ വേണം “, എന്നായിരുന്നു അപകടസമയത്തെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *