ഷൂട്ടിനിടയിൽ മുലപ്പാൽ സാരിയിൽ നനഞ്ഞു.. മകൾക്ക് പാല് കൊടുക്കുന്നത് നിർത്തി.. മുലപ്പാൽ പോലും നിഷേധിച്ചിരുന്നു എന്ന് മകൾ കേൾക്കുമ്പോൾ സങ്കടം ഉണ്ടെന്ന് താരം
മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കെല്ലാം അമ്മയായി മാറിയ താരമാണ് കവിയൂർ പൊന്നമ്മ. നാടകവേദിയില്‍ നിന്നും നായികയായാണ് സിനിമയിലേക്കെത്തിയതെങ്കിലും താരം തിളങ്ങിയത് അമ്മ വേഷത്തിലൂടെയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി അഭിനയിച്ചിട്ടുമുണ്ട് കവിയൂർ പൊന്നമ്മ. മോഹന്‍ലാലിനോടൊപ്പമാണ് ഏറ്റവും കൂടുതൽ അമ്മ വേഷത്തിൽ നടി ശോഭിച്ചിട്ടുള്ളത്. അമ്മ മകൻ കോമ്പോയിൽ ഇരുവരും ഗംഭീര പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. ലാലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ എന്നും കവിയൂർ പൊന്നമ്മ നേരത്തേ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി അമൃത ടെലിവിഷന്‍ നൽകിയ ഒരു അഭിമുഖത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നടൻ സിദ്ധിഖ് അവതാരകനായി എത്തിയ സമാഗമം പരിപാടിയിൽ നടിയുടെ പ്രിയപ്പെട്ടവരെല്ലാം എത്തുകയും ചെയ്തിട്ടുണ്ട്. ഈ അഭിമുഖത്തിൽ അപ്രതീക്ഷിതമായി ജീവിതത്തിൽ ഏറ്റ വലിയ വേദനയെ പറ്റിയും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.കവിയൂർ പൊന്നമ്മയുടെ സഹോദരിയും നടിയുമായിരുന്നു അന്തരിച്ച കവിയൂർ രേണുക. 2004 ഓഗസ്റ്റ് രണ്ടിനായിരുന്നു കവിയൂർ രേണുകയുടെ അപ്രതീക്ഷിത മരണം. ടിവി സീരിയലുകളില്‍ പ്രധാന നടിയായിരുന്ന കവിയൂർ രേണുക പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. വാഴുന്നോര്‍ എന്ന സുരേഷ്ഗോപി ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കെ പി എ സി നാടകങ്ങളിലൂടെയാണ് കവിയൂർ രേണുക അഭിനയ രംഗത്തെത്തിയത്. ടി വി സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്ന കവിയൂർ രേണുക ജോഷി ചിത്രമായ ലേലത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കവിയൂർ പൊന്നമ്മയുടെ മുഖത്തിനോട് സാദൃശ്യമുള്ള മുഖം തന്നെയായിരുന്നു കവിയൂർ രേണുകയുടേതും. ഇരുവരെയും തമ്മിൽ മാറിപ്പോയിരുന്ന ഒരു കാലവും സിനിമാസ്വാദകർക്കുണ്ട്.സമ്മാനം, വാഴുന്നോർ, പല്ലാവൂർ ദേവനാരായണൻ തുടങ്ങിയ ചിത്രങ്ങളിലും കവിയൂർ രേണുക അഭിനയിച്ചിരുന്നു. ഓപ്പോൾ , അങ്ങാടിപ്പാട്ട് എന്നീ സീരിയലുകളാണ് അവസാനമായി അഭിനയിച്ചത്. മുപ്പതിലേറെ സീരിയലുകളിൽ രേണുക അമ്മ വേഷത്തിലെത്തിയിരുന്നു. മുടിയനായ പുത്രൻ, ഭഗവാൻ കാലുമാറുന്നു, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ സിനിമകളാണ് രേണുകയെ ശ്രദ്ധേയയാക്കിയ നാടകങ്ങൾ. നാടകം സംവിധായകനായ കരകുളം ചന്ദ്രനായിരുന്നു ഭർത്താവ്, നിധി മകളാണ്. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല അമ്മ വേഷങ്ങൾ കവിയൂർ രേണുക സമ്മാനിച്ചിരുന്നു.
ന്യൂമോണിയ ബാധിച്ച് ചികിൽസയിലിരിക്കെയായിരുന്നു മരണം. ഈ മരണം ജീവിതത്തിലുണ്ടാക്കിയ വിടവിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.ഒരു അസുഖവും ഉണ്ടായിരുന്നില്ല, എന്തായിരുന്നെന്ന് അറിയില്ല. എല്ലായിടത്തും ചെക്കപ്പൊക്കെ നടത്തിയിരുന്നു. അതൊന്നും ശരിയാവാഞ്ഞിട്ടാണ് എന്ന് വിചാരിച്ച് അമൃത ആശുപത്രിയിൽ കൊണ്ടുപോയി രണ്ടാഴ്ചക്കാലത്തോളം പരിശോധനകളെല്ലാം നടത്തി. ഇനി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. എല്ലാ ചെക്കപ്പുകളും ചെയ്തിട്ടും അസുഖമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടുമില്ല. പക്ഷേ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു. നാലുമാസമൊക്കെയാണ് ആഹാരം കഴിക്കാതിരുന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഇത് രണ്ട് മാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത്. എന്നോടൊട്ട് പറഞ്ഞിട്ടുമില്ല. മരണ സമയത്ത് ഞാൻ ഋഷികേശിലായിരുന്നു. അന്ന് വടക്കുംനാഥൻ്റെ ഷൂട്ട് നടക്കുകയായിരുന്നു.മരിക്കുന്നതിൻറെ തലേന്നിൻ്റെ തലേന്ന് അവളെ കണ്ട് കുറെ ചീത്തയൊക്കെ വിളിച്ചിട്ടാണ് ഞാൻ പോയത്. എനിക്ക് അത് ആലോചിച്ചിട്ടായിരുന്നു വിഷമം. അന്ന് ഞാൻ പോയിക്കഴിഞ്ഞ് അവൾ അത് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും പറഞ്ഞുകേട്ടു. ‘എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, എൻ്റെ അടുത്തിരുന്നില്ല’ എന്നതൊക്കെയായിരുന്നു അവളുടെ സങ്കടങ്ങളായി പറഞ്ഞിരുന്നത്. ഞാൻ അന്ന് നല്ല ടെൻഷനിലായിരുന്നു, എന്തിനാണ് നീ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെയായിരുന്നു ഞാൻ അവളോട് ചോദിച്ച് ദേഷ്യപ്പെട്ടത്. അതാണ് അവൾക്ക് വിഷമമായത്. അവളുടെ മകൾ നിധി തൻ്റെ കൂടെയാണെന്നും കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു.ജീവിതം വ്യർത്ഥമായി പോയി എന്ന് തോന്നിയിട്ടുള്ള നിമിഷം ഉണ്ടായിട്ടുണ്ടെന്നും അതിനെ കുറിച്ച് ഓർക്കാനും പറയാനും ഒന്നും ഇഷ്ടപ്പെടുന്നില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. മരിച്ചാൽ മതിയെന്ന് തോന്നിയിട്ടുള്ള നിമിഷം പോലും തനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് കവിയൂർ പൊന്നമ്മ അവതാരകൻ സിദ്ധിഖിനോട് ചോദിക്കുന്നുണ്ട്. എന്താണ് എന്ന് അറിയാൻ പോലും തനിക്ക് ആഗ്രഹമില്ല എന്നും ചേച്ചി അത് പറയുകയും വേണ്ട എന്ന് സിദ്ധിഖ് മറുപടിയായി പറയുന്നു. ഈ ചിരിയുടെ ഒക്കെ പിന്നിൽ അങ്ങനെ ഒരു മനസ്സും ഉണ്ടെന്നും ഒരുപാട് ദുഖങ്ങൾ താൻ അൻുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നു. മരിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിക്കുകയും അതിനായി തുനിയുകയും ചെയ്തിട്ടുണ്ടെന്നും കവിയൂർ പൊന്നമ്മ പറയുന്നു. നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുന്‍പ് കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു. മകളായ ബിന്ദു കുടുംബസമേതമായി വിദേശത്താണ്.
@All rights reserved Typical Malayali.
Leave a Comment