അമ്മയുടെ ആ വലിയ ചുവന്ന പൊട്ടിന്റെ കഥ! മനസിൽ സ്നേഹം മാത്രമേ ഉള്ളൂ; കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ ജീവിതത്തിൽ എത്തിയ കവിയൂർ പൊന്നമ്മ അറുപതോളം വര്ഷം അവിടെ തുടർന്നു . ഇത്രത്തോളം അഭിനയജീവിതം ആസ്വാദിച്ച പകരക്കാർഇല്ലാത്ത താരം കൂടിയാണവർ . ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു പൊന്നമ്മ . കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. താരം വിടവാങ്ങുമ്പോൾ ഈ പോക്ക് തീർത്തും നേരത്തെ ആയിപോയി എന്നാണ് അവരുടെ പ്രിയപ്പെട്ടവർ കുറച്ചത്. പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. കുടുബത്തിനുവേണ്ടി അഭിനയജീവിതം തുടങ്ങയത് നാടകങ്ങളിലൂടെയാണ്. കെപിഎസി യുടെ നാടകങ്ങളിലൂടെയാണ് പൊന്നമ്മയുടെ തുടക്കം
എന്നെ പാടാൻ വിളിച്ചതാണ്. രണ്ടുമാസമായി ആയ നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നു. എന്നാൽ ഹീറോയിനെ മാത്രം കിട്ടിയല്ല ഒടുക്കം എന്നെ വേഷം കെട്ടിച്ചാലോന്ന് ആയി ചർച്ചകൾ. എനിക്ക് ആകെ ഉള്ളത് സംഗീതം മാത്രമാണ്. സിനിമയോ അഭിനയമോ ഒന്നും അറിയില്ല. അച്ഛൻ ആണ് ആദ്യമായി എന്നോട് ഇത് പറയുന്നത് . മോനെ ഭാസി സഖാവ് ഇങ്ങനെ പറയുന്നു. മോൻ അഭിനയ്ക്കണം എന്ന് . എന്നാൽ ഇത് കേട്ടപാടെ ഞാൻ കരഞ്ഞു. എന്നാൽ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഭാസിയേട്ടൻ പറഞ്ഞു. എടീ കൊച്ചെ ഈ അഭിനയം എന്നുപറയുന്നത് വല്യ സംഭവം ഒന്നും അല്ലെന്നു. ഞാൻ പറഞ്ഞു തരുന്നത് അങ്ങ് ചെയ്‌ത് തന്നാൽ മതി എന്ന്. അങ്ങനെ എന്റെ അഭിനയ ജീവിതം തുടങ്ങി. അഭിനയജീവിതത്തിലെ എന്റെ ഗുരുനാഥൻ തോപ്പിൽ ഭാസി ആണ്.
ഈ വലിയ കച്ചേരി ഒക്കെ ഉള്ള സമയം. എന്റെ അച്ഛൻ കച്ചേരി ഒന്നും പഠിച്ചിട്ടല്ല എങ്കിലും സംഗീതം വല്യ ഭ്രാന്ത് ആയിരുന്നു. ത്യാഗരാജൻ ഭാഗവതരുടെ പാട്ടൊക്കെ കേട്ടാണ് ഞാൻ വളർന്നത്. അപ്പോൾ എം എസ് സുബ്ബലക്ഷ്‌മി ഒരിക്കൽ കോട്ടയത്ത് പാടാൻ വന്നു. അപ്പോൾ അച്ഛൻ എന്നെ അത് കേൾക്കാൻ കൊണ്ട് പോയി. നോക്കിയപ്പോൾ സ്റ്റേജിൽ ഇങ്ങനെ ഇരുന്നു തിളങ്ങുകയാണ്. വൈര മൂക്കുത്തി, വൈര വള, പട്ടുസാരി തല നിറയെ പൂ ഒക്കെ ചൂടി നില്കുന്ന ഒരു തങ്ക വിഗ്രഹം. നോക്കിയപ്പോൾ വലിയ പൊട്ടാണ് വച്ചിരുന്നത്. അന്ന് എനിക്ക് എട്ടുവയസ്സ് ആണ്. എനിക്കും ഇതുപോലെ പാടാൻ കഴിയണം എന്ന് ഉളളിൽ ആഗ്രഹിച്ചു. വൈരങ്ങളും മറ്റും നമുക്ക് താങ്ങാൻ കഴിഞ്ഞല്ലെങ്കിലും ഈ പൊട്ട് എങ്കിലും ഉണ്ടാകണ്ടെ. അങ്ങനെ വന്നതാണ് ഈ പൊട്ട്- പൊന്നമ്മ ഫ്‌ളവേഴ്‌സ് ചാനലിനോട് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment