ആരുപറഞ്ഞു പെട്ടെന്നാണെന്ന് മൊത്തം 6 വർഷം! പ്രസവത്തോടെ വന്ന വയറും, ചീക്ക്സിൽ വന്ന ചുളിവുകളും മാറ്റി കാവ്യാ മാധവൻ

കാവ്യാമാധവന്റെ സ്റ്റണ്ണിങ് ചേഞ്ച് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് അവരുടെ ആരാധകർ. നാൽപ്പത് വയസിലേക്ക് കടന്ന കാവ്യാ മാധവൻ ആറുവയസുകാരിയുടെ അമ്മ കൂടെയാണ്. പ്രസവശേഷം ശരീരത്തിൽ വല്ലാതെ മാറ്റങ്ങൾ സംഭവിച്ചിരുന്നു കാവ്യക്ക്. ശരിക്കും ഇത് കാവ്യാ മാധവൻ തന്നെ ആണോ എന്നുള്ള ചോദ്യങ്ങളും പതിവ് പോലെയുള്ള ബോഡി ഷെയ്മിങ്ങും നടന്നിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് പ്രസവം കഴിഞ്ഞു ആറുവര്ഷം, ആയപ്പോഴേക്കും പഴയ സൗന്ദര്യം വീണ്ടെടുത്തു കാവ്യാ മാധവൻ.

​ കാവ്യയുടെ പുത്തൻ മാറ്റങ്ങൾ
​ കാവ്യയുടെ പുത്തൻ മാറ്റങ്ങൾ
മലയാള തനിമയുള്ള സൗന്ദര്യംഎന്നാണ് ഇപ്പോഴും കാവ്യാ മാധവനെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് യുവാക്കളുടെ സൗന്ദര്യ സങ്കല്‍പ്പമായിരുന്നു കാവ്യ. ഇപ്പോഴും കാവ്യയെ കുറിച്ചു പറയാൻ നൂറുനാവാണ് പലർക്കും. അത്തരത്തിൽ കാവ്യയുടെ പുത്തൻ മാറ്റങ്ങൾ ആണ് ആരാധകർ ചർച്ച ചെയ്യുന്നത്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളില്‍ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് ഉള്ള എൻട്രി.

​മറുപടി നൽകുകയാണ് കാവ്യാ മാധവൻ
​മറുപടി നൽകുകയാണ് കാവ്യാ മാധവൻ
പ്രസവത്തിനു ശേഷം വന്ന വയറും തടിയുമൊന്നും കുറയില്ല. അതിനു വേണ്ടി സമയം കളയാതിരിക്കുന്നതാ നല്ലത് എന്ന് പരിഹസിച്ചവർക്ക് മറുപടി നൽകുകയാണ് കാവ്യാ മാധവൻ. തന്റെ രൂപത്തിൽ വന്ന മാറ്റം അത്യന്തം ആഘോഷിക്കുന്നുണ്ട് കാവ്യ. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത്യന്തം ശ്രദ്ധയ്ക്കുന്ന ആളാണ് കാവ്യ എന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ വരെ പറഞ്ഞെട്ടുണ്ട്. കണ്ണുകൾ എഴുതുന്ന കാര്യത്തിൽ വരെ പല നിർബന്ധങ്ങൾ ഉണ്ട് കാവ്യക്ക്.

​ഈ പെട്ടെന്നുള്ള മാറ്റം
​ഈ പെട്ടെന്നുള്ള മാറ്റം
ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രത്തില്‍ കാവ്യയുടെ അന്യായം മാറ്റം ദൃശ്യമാണ്. സ്വന്തം ബിസിനെസ്സ് സ്ഥാപനത്തിന്റെ മോഡൽ ആയാണ് കാവ്യാ ഇപ്പോൾ കൂടുതൽ ആയും സോഷ്യൽ മീഡിയ താളുകളിൽ നിറയുന്നത്. കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്ത് ശരീര ഭാരംകുറച്ചു എന്നാണ് സൂചന. ആരോഗ്യത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നത് എന്നൊരിക്കൽ കാവ്യാ പറഞ്ഞേരുന്നു

​കഴിവതും മുടക്കാറില്ല
​കഴിവതും മുടക്കാറില്ല
വർക്ക് ഔട്ടും ഡയറ്റും കൃത്യമായി ഫോളോ ചെയ്യുന്ന കാവ്യ ലൈപ്പോസക്ഷൻ ചെയ്തു എന്നും കമന്റുകൾ നിറയുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ഒരു മാറ്റം വരുമോ എന്ന് ചോദിക്കുന്നവർക്ക് ആരുപറഞ്ഞു പെട്ടെന്നാണെന്ന് മൊത്തം 6 വർഷം എടുത്തു എന്നാണ് കാവ്യയുടെ ആരാധകർ നൽകുന്ന കമന്റുകൾ. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുന്ന കാവ്യ ബിസിനസ്സില്‍ നൂറ് ശതമാനവും ശ്രദ്ധിക്കുകയാണ്. ഓണം പ്രമാണിച്ച് വന്ന പുതിയ കലക്ഷന്‍ പരിചയപ്പെടുത്താന്‍ കാവ്യക്ക് ഒപ്പം മീനാക്ഷിയും എത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *