കാവ്യ എങ്ങനെയാണ് ഇത്രയും മെലിഞ്ഞത് എന്ന് അറിയണോ? പൂര്‍വ്വാധികം ശക്തിയോടെ കാവ്യ മാധവന്‍ തിരിച്ചുവന്ന സന്തോഷത്തില്‍ ആരാധകര്‍!

പഴയ കാവ്യ മാധവനായി കാവ്യ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ കാവ്യ മാധവന്‍ ഇപ്പോള്‍ ഇടവിട്ട ദിവസങ്ങളില്‍ നിരന്തരം തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. ഫോട്ടോ പങ്കുവയ്ക്കുന്നതിന് പിന്നിലെ ലക്ഷ്യം, ലക്ഷ്യ എന്ന തന്റെ ഓണ്‍ലൈന്‍ ബൊട്ടീക് ആണെങ്കിലും കാവ്യ ഭംഗി എന്നും കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍

ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രത്തില്‍ കവ്യ ധരിച്ചിരിയ്ക്കുന്ന സാരി സ്ത്രീ ആരാധികമാരെ എല്ലാം ആകര്‍ഷിച്ചിട്ടുണ്ട്. സാരിയുടെ പാട്ടേണും, കളറും ജാക്കറ്റിന്റെ ഡിസൈനും എല്ലാം ഓരോന്നായി നോട്ട് ചെയ്ത് പറയുന്നവരും ഉണ്ട്. എന്നാല്‍ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് കാവ്യയുടെ പഴയ രൂപഭംഗി തിരിച്ചെത്തിയതിലാണ്. കാവ്യ ഇപ്പോള്‍ നന്നായി മെലിഞ്ഞിട്ടുണ്ട്. എങ്ങനെ ഇത് സാധിച്ചു എന്നാണ് ചിലരുടെ സംശയം.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വന്നപ്പോള്‍ കാവ്യ തടിച്ചു, അമ്മച്ചി ലുക്കായി എന്ന് പറഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ എങ്ങനെ ഇത്രയും പ്രകടമായ മാറ്റം വരുത്താന്‍ സാധിച്ചു എന്ന് ചോദിച്ചാണ് ആരാധകരുടെ കൗതുകം.

ഇതാദ്യമായല്ല കാവ്യ ഇത്തരത്തില്‍ മെലിഞ്ഞ് ആരാധകരെ അമ്പരപ്പിയ്ക്കുന്നത്. ആദ്യ വിവാഹ മോചനത്തിന് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചെത്തിയ ബിസിനസ് ആരംഭിച്ചതിന് ശേഷം ഭയങ്കരമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്ത് ശരീര ഭാരം കുറച്ചിരുന്നു. അന്ന് കാവ്യ പറഞ്ഞത്, ആരോഗ്യത്തിനാണ് പ്രാധാന്യം, അതിന് വേണ്ടി തടി കുറച്ചു എന്നാണ്. മാത്രമല്ല, ലക്ഷ്യയുടെ മോഡലായി ഞാന്‍ തന്നെ വരുന്നത് കാരണം, എല്ലാ തരം വസ്ത്രങ്ങളും ഇണങ്ങുന്നതിന് വേണ്ടിയാണ് തടി കുറച്ചത് എന്നും കാവ്യ പറഞ്ഞിരുന്നു.

ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുന്ന കാവ്യ ബിസിനസ്സില്‍ നൂറ് ശതമാനവും എഫേര്‍ട്ട് ഇടുകയാണ്. ഓണം പ്രമാണിച്ച് വന്ന പുതിയ കലക്ഷന്‍ പരിചയപ്പെടുത്താന്‍ കാവ്യ തന്നെ മോഡലായി മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും തടി കുറക്കണമല്ല. അതെങ്ങനെ സാധിച്ചു എന്നതാണ് അപ്പോഴും ആരാധകരുണ്ടെ സംശയം.

മറ്റൊന്നുമല്ല, കൃത്യമായ ഒരു ഡയറ്റീഷ്യന്റെ കീഴിലാണ് ഇപ്പോള്‍ കാവ്യ. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശരീര ഭംഗി തിരിച്ചുപിടിക്കാന്‍ സാധിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയ കാര്യം കാവ്യ തുറന്ന് പറഞ്ഞിരുന്നു. നമുക്ക് കിട്ടുന്ന ചിക്കനില്‍ ഒരുപാട് സ്റ്റിറോയ്ഡുകള്‍ കുത്തി വച്ചിട്ടാണ് വരുന്നത്, അത് കഴിക്കുന്ന ആരോഗ്യത്തിന് മോശമാണെന്നും, അതിനാല്‍ ഉപേക്ഷിച്ചു എന്നുമാണ് അന്ന് കാവ്യ പറഞ്ഞത്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് ചിക്കന്‍, അത് എനിക്ക് ഒഴിവാക്കാന്‍ പറ്റുമെന്ന് വീട്ടുകാര്‍ ഒട്ടും കരുതിയില്ല. പക്ഷെ ഞാനത് ഉപേക്ഷിച്ചു- എന്നാണ് 2011 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *