കാവ്യക്ക് 40! തിരുവാതിരക്കാരിക്ക് നല്ലകാലം; ജീവിതം കീഴ്മേൽ മറിച്ച ഗോസിപ്പ്; കുടുംബവും കുഞ്ഞുങ്ങളുമായി സ്വപ്നതുല്യജീവിതം
മലയാളത്തിലെ ജനപ്രിയ നടി ആരെന്നു ചൊദിച്ചാൽ ഇന്നും ഒട്ടുമിക്ക പ്രേക്ഷകരും പറയും അത് കാവ്യാ മാധവൻ ആണെന്ന്. സെപ്റ്റംബർ 19 നു ഒരു വയസ്സ് കൂടി നാല്പത്തിലേക്ക് കടന്നിരിക്കുകയാണ് താരം.
മുപ്പതുകളിൽ വിവാദങ്ങൾക്ക് തീരെ പഞ്ഞമുണ്ടായുന്നില്ല എന്നുപറയുന്നതിൽ തെറ്റില്ല . എന്നും കാവ്യയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് തെറ്റായ കാരണങ്ങളാലായിരുന്നു, ഒരു സമയത്ത് സിനിമാ ജീവിതത്തെപോലും അത് ബാധിച്ചു .
ഗോസിപ്പ് കോളങ്ങളിൽ ആധിപത്യം പുലർത്തിയ കാവ്യ ഇന്ന് സന്തുഷ്ടകരമായ ജീവിതം ആണ് നയിക്കുന്നത്. 1984 സെപ്റ്റംബർ 19നായിരുന്നു തിരുവാതിര നക്ഷത്രക്കാരി കാവ്യയുടെ ജനനം. ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന നടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഫാൻസ് ഗ്രൂപ്പുകളിലടക്കം കാവ്യയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്. ഡാര്‍ലിങ്, ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ഫിലിമോഗ്രഫി.
കീഴ്മേൽ മറിച്ച വിവാദം
കാവ്യയുടെ ജീവിതം കീഴ്മേൽ മറിച്ച ഏറ്റവും വലിയ ഗോസിപ്പ് നടൻ ദിലീപുമായി ചേർത്താണ് വന്നത് ദിലീപുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്ന തരത്തിൽ നിരവതി വർത്തകൾ വന്നു. കാര്യം പലവട്ടം കാവ്യയും ദിലീപും നിഷേധിച്ചു എങ്കിലും ആരും വിശ്വസിച്ചല്ല. ഒടുക്കം താൻ കാരണം അപവാദം കേട്ട ആളെത്തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ട് വരിക ആയിരുന്നു ദിലീപ്. ഇപ്പോൾ കുടുംബവും കുഞ്ഞുങ്ങളുമായി സ്വസ്ഥ ജീവിതം നയിക്കുന്നു. 2009-ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011-ൽ ആണ് ഇവർ വേര്‍പിരിഞ്ഞത്. .
2018 ഒക്ടോബർ 19നായിരുന്നു ഒരു പെൺകുട്ടിയുടെ അമ്മയാകുന്നത്. കുടുംബവും കുഞ്ഞുങ്ങളുമായി സ്വപ്ന ജീവിതം നയിക്കാൻ ആഗ്രഹ ച്ച കാവ്യക്ക് ഇന്ന് സ്വപ്നസമാനമായ ജീവിതം ആണ് ലഭിച്ചത് . എന്നും നിറഞ്ഞ ചിരിയോടെ മാത്രം കണ്ടിട്ടുള്ള തങ്ങളുടെ നായികയെ അങ്ങോളം ആ ചിരിയോടെ കാണാൻ കഴിയട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment