എന്റെ ലോകം, മഹാലക്ഷ്മിക്കും, ചേട്ടന്റെ മക്കൾക്കും ഒപ്പം കാവ്യ; ഓസ്ട്രേലിയയിൽ ജീവിതം ആഘോഷമാക്കി താരം
കാവ്യ പ്രേക്ഷകർക്ക് പ്രിയങ്കരി
പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് എന്നെന്നും കാവ്യാ മാധവൻ. അഭിനയത്തിൽ സജീവം അല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അത്രത്തോളം ആഴത്തിലുള്ള കഥാപാത്രങ്ങളെയാണ് കാവ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. കാവ്യയെ പോലെതന്നെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ കാവ്യ മാധവൻ. മകൾക്കൊപ്പം ഓസ്ട്രേലിയയിലേക്ക് അടുത്തിടെയാണ് കാവ്യാ പോയത്.
അച്ഛനും അമ്മയും ഓസ്ട്രേലിയയിൽ
സഹോദരൻ മിഥുന്റെ ഒപ്പമാണ് കാവ്യയുടെ അച്ഛനും അമ്മയും. മഹാലക്ഷ്മിയെയും കൂട്ടി കാവ്യയുടെ സഹോദരനും കുടുംബത്തിനൊപ്പം ആണ് കാവ്യ ഇപ്പോൾ ഓസ്ട്രേലിയയിൽ എത്തിയത്.
സമ്പൂർണ്ണ കുടുംബിനി
ജനപ്രിയ നായകന്റെ ഭാര്യ ആയി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്. കാവ്യക്ക് ഒപ്പം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ് നടിയുടെ കുടുംബവും
നാത്തൂൻ സഹോദരിയാണ്
കാവ്യയുടെ അച്ഛനെയും അമ്മയെയും സഹോദരൻ മിഥുനെയും കുറിച്ച് നടി മുൻപ് പലപ്പോഴും ഒരുപാട് സംസാരിച്ചിട്ടുണ്ട്. റിയ ആണ് മിഥുന്റെ ഭാര്യ.
സ്വന്തം മക്കൾ
നാത്തൂൻ തനിക്ക് സ്വന്തം സഹോദരിയാണ് എന്നായിരുന്നു കാവ്യ പറഞ്ഞിട്ടുള്ളത്. അവരുടെ മക്കൾ കാവ്യക്ക് സ്വന്തം മക്കളെ പോലെയാണ്.
എന്റെ ലോകം
എന്റെ ലോകം എന്ന് ക്യാപ്ഷൻ നൽകിയാണ് കുട്ടിപ്പട്ടാളത്തിന് ഒപ്പമുള്ള ചിത്രങ്ങൾ കാവ്യ പങ്കുവച്ചെത്തിയത്.
@All rights reserved Typical Malayali.
Leave a Comment