മറ്റുള്ളവരെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാന്‍ ഒന്നും പറയാത്തത്;എല്ലാത്തിനും കീര്‍ത്തിയുടെ മറുപടി, ഒന്നിനും പ്രതികരിക്കാത്തതിന്റെ കാരണം?

നടി മേനക സുരേഷിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷിന് സിനിമാ മോഹം വന്നപ്പോള്‍ ആദ്യം അച്ഛന്‍ എതിര്‍ത്തു. സിനിമയ്ക്കുള്ളിലെത്തപ്പെട്ടാല്‍ കേള്‍ക്കേണ്ട പലതുമുണ്ടാവും, അത് നേരിടാന്‍ നിനക്ക് കഴിയില്ല എന്ന കാരണത്താലാണ് അച്ഛന്‍ തന്നെ തടുത്തത് എന്ന് കീര്‍ത്തി സുരേഷ് പല ആവര്‍ത്തി പറഞ്ഞിരുന്നു. ചേച്ചിയുടെ പിന്തുണയോടെയാണ് സിനിമയിലേക്ക് വന്നത്. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു.

സിനിമയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള വാര്‍ത്തകളും, ഗോസിപ്പുകളും എന്നെ കുറിച്ച് വന്നിട്ടുണ്ട്. അതിനോടൊന്നും പ്രതികരിക്കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ കീര്‍ത്തി സുരേഷ് വ്യക്തമാക്കിന്നു. എസ് എസ് മ്യൂസിക് ചാനലിന് നല്‍കിയ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു നടി.

ഒരുപക്ഷേ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട നടി ഞാന്‍ ആയിരിക്കാം. രണ്ട് തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉള്ളത്. ഒന്ന് നമ്മളുടെ ഭാഗത്ത് തെറ്റുകള്‍ വന്നത് കൊണ്ട് വിമര്‍ശിക്കുന്നതാവാം, അത് ശ്രദ്ധിക്കാം, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാം. മറ്റൊന്ന് അവരുടെ എന്റര്‍ടൈന്‍മെന്റിന് വേണ്ടി നമ്മളെ ഇരയാക്കുന്നതാവാം. അവരോട് ഒന്നും പറയാനില്ല. വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും- കീര്‍ത്തി സുരേഷ് പറയുന്നു.

എന്തിനും ഏതിനും ഗോസിപ്പുകള്‍ വരുമ്പോള്‍, ഞാന്‍ എന്തിനാണ് അതിന് വിശദീകരണം നല്‍കേണ്ടത്. ആര്‍ക്കാണ് ഞാന്‍ എല്ലാം ബോധ്യപ്പെടുത്തികൊടുക്കേണ്ടത്. അതിന്റെ ആവശ്യമെന്താണ്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തത്. അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി. മറ്റൊരു കാര്യം ഞാന്‍ പ്രതികരിച്ചതുകൊണ്ട് ആരും വേദനിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ എന്നെ വേദനിപ്പിച്ചോട്ടെ, പക്ഷെ എന്നെ വാക്കുകള്‍ അവരെ മുറിപ്പെടുത്തരുത്.

എന്റെ വിശ്വാസം, സമയും കാലവു എല്ലാത്തിനും മറുപടി നല്‍കും എന്നാണ്. മഹാനടി എന്ന ഒരു സിനിമ സംഭവിയ്ക്കുന്നതുവരെ എന്നെ കുറിച്ച് തുടര്‍ച്ചയായ ട്രോളുകളും കമന്റുകളും വന്നിരുന്നു. ഒന്നിനോടും ഞാന്‍ പ്രതികരിച്ചില്ല. എന്നിട്ടും മഹാനടി സംഭവിച്ചതോടു കൂടെ അതെല്ലാം അവസാനിച്ചില്ലേ. അത്രയേയുള്ളഊ. മഹാനടിയ്ക്ക് ശേഷം അഭിനയത്തെ കളിയാക്കി ട്രോളുകള്‍ വന്നില്ല. അതുപോലെ എല്ലാ ഗോസിപ്പുകളും കാലം മായിച്ചോളും- കീര്‍ത്തി പറയുന്നു.

കഥയും കഥാപാത്രങ്ങളും, മൊത്തം ക്രൂവും എല്ലാം നോക്കിയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. പരാജയപ്പെടണം എന്ന് കരുതി ഒരു സിനിമയും ചെയ്യുന്നില്ല. എന്നിട്ടും ചിലര്‍ വന്ന് ചോദിയ്ക്കും, എന്തിനാണ് ഇങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുന്നത് എന്ന്. അതിനര്‍ത്ഥം, പരാജയപ്പെടും എന്നറിഞ്ഞ് തന്നെ ഞാന്‍ ആ സിനിമ ചെയ്തു എന്നല്ലേ. അതെങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഓരോ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തമായത് ചെയ്യാനാണ് ശ്രമിക്കുന്നത്, പുതുമുഖ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാനും എനിക്ക് താത്പര്യമാണ് എന്ന് കീര്‍ത്തി സുരേഷ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *